Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി കഴിഞ്ഞ വർഷം കാനഡ പെർമനന്റ് റെസിഡൻസി സ്റ്റാറ്റസ് നൽകിയ 92,000 പേരിൽ 39,500 പേരും ഇന്ത്യക്കാർ; മുൻവർഷത്തേക്കാൾ 51 ശതമാനം ഇന്ത്യൻ പൗരന്മാർക്ക് പിആർ ലഭിച്ചു; അമേരിക്കയും ബ്രിട്ടനും മുഖം തിരിക്കുമ്പോൾ മലയാളികൾ അടങ്ങിയ ഇന്ത്യക്കാർ കാനഡയിലേക്ക് ചേക്കേറുന്നത് ഇങ്ങനെ

എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി കഴിഞ്ഞ വർഷം കാനഡ പെർമനന്റ് റെസിഡൻസി സ്റ്റാറ്റസ് നൽകിയ 92,000 പേരിൽ 39,500 പേരും ഇന്ത്യക്കാർ; മുൻവർഷത്തേക്കാൾ 51 ശതമാനം ഇന്ത്യൻ പൗരന്മാർക്ക് പിആർ ലഭിച്ചു; അമേരിക്കയും ബ്രിട്ടനും മുഖം തിരിക്കുമ്പോൾ മലയാളികൾ അടങ്ങിയ ഇന്ത്യക്കാർ കാനഡയിലേക്ക് ചേക്കേറുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ടൊറന്റോ: വിദേശരാജ്യങ്ങളിൽ നിന്നുമുള്ള കഴിവുറ്റ പ്രഫഷനലുകളെ കാനഡയിൽ വേഗത്തിലും കാര്യക്ഷമമായ രീതിയിലും എത്തിക്കാൻ വേണ്ടി സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ കാനഡ ഈ വർഷം ജനുവരി ഒന്നിന് ലോഞ്ച് ചെയ്ത പ്രോഗ്രാമാണ് എക്സ്‌പ്രസ് എൻട്രി പ്രോഗ്രാം. എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി കഴിഞ്ഞ വർഷം കാനഡ പെർമനന്റ് റെസിഡൻസി സ്റ്റാറ്റസ് നൽകിയ 92,000 പേരിൽ 39,500 പേരും ഇന്ത്യക്കാരാണെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം മുൻവർഷത്തേക്കാൾ 51 ശതമാനം ഇന്ത്യൻ പൗരന്മാർക്ക് പിആർ ലഭിച്ചിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും കുടിയേറ്റക്കാരോട് കടുത്ത നിലപാടുകൾ പുലർത്തി മുഖം തിരിക്കുമ്പോൾ മലയാളികൾ അടങ്ങിയ ഇന്ത്യക്കാർ കാനഡയിലേക്ക് കൂടുതലായി ചേക്കേറുന്നത് ഇത്തരത്തിലാണ്.

യുഎസിലേക്ക് ഇന്ത്യക്കാർച്ച് എച്ച്1 ബി വിസ നിഷേധിക്കുകയും അല്ലെങ്കിൽ ഈ വിസക്കായുള്ള അപേക്ഷകൾ പരിഗണിക്കുന്നതിൽ കാലതാമസം വരുത്തുകയും ചെയ്യുന്ന ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടികൾ കാരണം യുഎസിനെ വിട്ട് കാനഡയിലേക്ക് ചേക്കേറാൻ അവസരം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം സമീപകാലത്ത് വർധിച്ചിട്ടുണ്ട്. എച്ച്1 ബി വിസക്കാരുടെ പങ്കാളികളുടെ വർക്ക് പെർമിററുകൾ റദ്ദാക്കുന്ന യുഎസിന്റെ നിലപാടും കാനഡയിലേക്ക് ഇന്ത്യക്കാർ ഒഴുകുന്നതിന് കാരണമായി വർത്തിച്ചിരിക്കുന്നു. ഇവരിൽ മിക്കവരും എക്സ്പ്രസ് എൻട്രി റൂട്ടിലൂടെയാണ് കാനഡയിലെത്തുന്നത്.

2018ൽ എക്സ്പ്രസ് എൻട്രി വഴി നൽകി ഇൻവിറ്റേഷനുകളിൽ 46 ശതമാനവും അഥവാ 41,675 ഇൻവിറ്റേഷനുകളും ഇന്ത്യൻ പൗരന്മാർക്കാണ് അയച്ചിരിക്കുന്നത്. എന്നാൽ 2017ൽ നൽകിയ മൊത്തം ഇൻവിറ്റേഷനുകലായ 86,022ൽ വെറും 36,308 ഇൻവിറ്റേഷനുകൾ അഥവാ 42 ശതമാനം മാത്രമായിരുന്നു ഇന്ത്യക്കാർക്ക് നൽകിയിരുന്നത്. എന്നാൽ 2018ൽ കനേഡിയൻ പിആർ നൽകിയിരിക്കുന്ന മൊത്തം 92,000 പേരിൽ കൃത്യമായി പറഞ്ഞാൽ 39,677 ഇന്ത്യക്കാരാണുള്ളത്. 2018ൽ 6653 പേർക്ക് കനേഡിയൻ പിആർ ലഭിച്ച നൈജീരിയയും 5885 കനേഡിയൻ പിആർ ലഭിച്ച ചൈനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 2017ൽ 5737 പിആർ ലഭിച്ച് ചൈന രണ്ടാം സ്ഥാനത്തായിരുന്നു . എന്നാൽ 2018ൽ അവർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.

എക്സ്പ്രസ് എൻട്രി ഡ്രോകൾ കാനഡ സമയാസമയത്ത് നടത്തി വരുന്നുണ്ട്. ഏറ്റവും പുതിയ ഡ്രോ ജൂൺ 21നായിരുന്നു നടത്തിയിരുന്നത്. ഇതിന്റെ ഏറ്റവും ചുരുങ്ങിയ കോംപ്രഹെൻസീവ് റാങ്കിങ് സ്‌കോർ 462 ആയിരുന്നു. ഇത് ലഭിച്ച 3350 ഉദ്യോഗാർത്ഥികൾക്ക് പിആറിന് അപേക്ഷിക്കുന്നതിന് ഇൻവിറ്റേഷൻ അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികളുടെ ഭാഷാ പരിജ്ഞാനം, പ്രവൃത്തി പരിചയം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സിആർഎസ് നിശ്ചയിക്കുന്നത്. തൊഴിലിനായി കാനഡയെ ലക്ഷ്യം വയ്ക്കുന്ന ഇന്ത്യക്കാർ സമീപകാലത്തായി വർധിച്ച് വരുന്നുണ്ട്. കഴിവുറ്റ വിദേശികളെ ടെക് മേഖലയിലേക്ക് കൊണ്ടു വരുന്നതിന് കാനഡ ആരംഭിച്ചിരുന്ന പൈലറ്റ് പ്രോഗ്രാമായ ദി ഗ്ലോബൽ ടാലന്റ് സ്ട്രീം നിലവിൽ പെർമനന്റ് സ്‌കീമാക്കിയതും ഇന്ത്യക്കാർക്ക് ഗുണം ചെയ്തിട്ടുണ്ട്. സ്റ്റെം ബാക്ക് ഗ്രൗണ്ടുള്ള വിദേശികളെ ഇതിലൂടെ കനേഡിയൻ കമ്പനികൾക്ക് രണ്ടാഴ്ച കൊണ്ട് റിക്രൂട്ട് ചെയ്ത് നിയമിക്കാൻ സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP