Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് വിദേശത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ; അഞ്ച് പേർ ഗൾഫിൽ മരിച്ചപ്പോൾ ഒരാൾ മരിച്ചത് ബ്രിട്ടനിൽ

കോവിഡ് ബാധിച്ച് വിദേശത്ത് ഇന്നലെ മരിച്ചത് ആറ് മലയാളികൾ; അഞ്ച് പേർ ഗൾഫിൽ മരിച്ചപ്പോൾ ഒരാൾ മരിച്ചത് ബ്രിട്ടനിൽ

സ്വന്തം ലേഖകൻ

കോവിഡ് ബാധിച്ച് ഇന്നലെ ഗൾഫിൽ 5 മലയാളികളും ഇംഗ്ലണ്ടിൽ ഒരാളും മരിച്ചു. കണ്ണൂർ ചക്കരക്കൽ മാമ്പ ചന്ദ്രോത്ത് കുന്നുമ്പ്രത്ത് രാജന്റെ മകൻ പി.സി.സനീഷ് (37), മലപ്പുറം വേങ്ങര ചേറൂർ മിനികാപ്പിൽ വിളഞ്ഞിപ്പിലാൻ കുഞ്ഞിമുഹമ്മദിന്റെ മകൻ ഷഫീഖ് (43) എന്നിവർ റിയാദിൽ മരിച്ചു.

കണ്ണൂർ പുഷ്പഗിരി സ്വദേശി ചപ്പൻ അബ്ബാസ് (55), എറണാകുളം കാലടി നീലീശ്വരം മുട്ടംതോട്ടിൽ ടോമി (48) എന്നിവർ ദുബായിലും പാലക്കാട് ആനക്കര കുമ്പിടി സ്വദേശി കോടിയിൽ ഹംസ (54) യുഎഇയിലെ അൽഐനിലും മരിച്ചു. തൃശൂർ മാവിൻചുവട് ചിറയത്ത് തെക്കേത്തല സണ്ണി (61) ആണ് ഇംഗ്ലണ്ടിൽ മരിച്ചത്.

രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്ന പി.സി. സനീഷിന് അതിനിടയിലാണ് കൊവിഡ് ബാധിച്ചത്. രണ്ടാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം. ഭാര്യയും ഒന്നരവയസുള്ള മകനുമുണ്ട്. രാജൻ, സതി ദമ്പതികളുടെ മകനാണ്.

ബത്ഹയിൽ റിയാദ് ബാങ്കിന് സമീപം ടയർ കടയിൽ ജോലിക്കാരനായിരുന്നു മരിച്ച വേങ്ങര സ്വദേശി ശഫീഖ്. ഇയാൾക്ക് കിങ് ഫഹദ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും കാര്യമായ അസുഖമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായിരുന്നു. ബുധനാഴ്ച രാവിലെ നില ഗുരുതരമായതിനെ തുടർന്ന് ഉച്ചയോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദയാണ് മാതാവ്. ഭാര്യ: അസ്മാബി (കണ്ണമംഗലം പഞ്ചായത്ത് മുൻ വാർഡ് മെമ്പർ). മക്കൾ: അസ്‌ന, ശാലു. സഹോദരൻ സൈതലവി ദമ്മാമിലുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അമീൻ അക്‌ബർ തൊമ്മങ്ങാടൻ എന്നിവർ രംഗത്തുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP