Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗക്കിടക്കയിൽ സാന്ത്വനവുമായി അബുദാബി കിരീടാവകാശിയെത്തിയപ്പോൾ മലയാളിയായ അലിയുടെ മനം നിറഞ്ഞു; 30 വർഷം പേഴ്‌സണൽ സ്റ്റാഫായി സേവനമനുഷ്ടിച്ച മലപ്പുറം സ്വദേശി അലി ആശുപത്രിയിലായത് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന്; മുൻനിര ആശുപത്രിയായ ക്ലീവ് ലാന്റിലേക്ക് മാറ്റിയതിന് പിന്നാലെ മികച്ച ചികിത്സ ഉറപ്പ് നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

രോഗക്കിടക്കയിൽ സാന്ത്വനവുമായി അബുദാബി കിരീടാവകാശിയെത്തിയപ്പോൾ മലയാളിയായ അലിയുടെ മനം നിറഞ്ഞു; 30 വർഷം പേഴ്‌സണൽ സ്റ്റാഫായി സേവനമനുഷ്ടിച്ച മലപ്പുറം സ്വദേശി അലി ആശുപത്രിയിലായത് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന്; മുൻനിര ആശുപത്രിയായ ക്ലീവ് ലാന്റിലേക്ക് മാറ്റിയതിന് പിന്നാലെ മികച്ച ചികിത്സ ഉറപ്പ് നൽകി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

മറുനാടൻ ഡെസ്‌ക്‌

അബുദാബി: 30 വർഷമായി തന്റെ പേഴ്‌സണൽ സ്റ്റാഫ് പദവിയിൽ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി രോഗക്കിടക്കയിലായി പ്രവാസി മലയാളി. എന്നാൽ എല്ലാ തിരക്കുകളും മാറ്റിവച്ചാണ് മലപ്പുറം കുറുവ പഴമുള്ളൂർ സ്വദേശി മുല്ലപ്പള്ളി അലിയെ കാണാൻ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശുപത്രിയിലെത്തിയത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അലിക്ക് ശൈഖ് മുഹമ്മദിന്റെ സന്ദർശനം ഒരുപാട് ആത്മബലം പകരുന്നതായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് എത്തിയ ശൈഖ് മുഹമ്മദ് അലിക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തു. വിദേശയാത്രയിൽ ഭരണാധികാരിയുടെ പേഴ്സണൽ സംഘത്തിൽ യാത്രചെയ്യുന്ന അലി കഴിഞ്ഞയാഴ്ച സൗദിയിലും മൊറോക്കോയിലും പോയിരുന്നു. സന്ദർശനത്തിന് പിന്നാലെ തിരിച്ചെത്തിയപ്പോൾ തലകറക്കവും ഓർമക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സതേടിയത്. എം.ആർ.ഐ. സ്‌കാൻ ചെയ്തപ്പോൾ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തുകയും ഉടൻ ശസ്ത്രക്രിയ നിർദേശിക്കുകയുമായിരുന്നു.

മറ്റൊരു ആശുപത്രിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ, കിരീടാവകാശിയുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ ക്ലീവ് ലാൻഡിലേക്ക് മാറ്റുകയായിരുന്നു. ഓഫീസിൽനിന്ന് ഫോണിൽ ഒട്ടേറെ അന്വേഷണങ്ങൾ എത്താറുണ്ടെങ്കിലും കിരീടാവകാശി നേരിട്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അലിയുടെ മക്കളായ നസീബും നസീറും നിസാറും പറഞ്ഞു. ഇന്ത്യക്കാരടക്കമുള്ള വിദേശികളുടെ കാര്യത്തിൽ ഭരണാധികാരി ഉറപ്പാക്കുന്ന കരുതലിന്റെ ഉദാഹരണമാണ് ഇതെന്നും അവർ പറഞ്ഞു.

ക്രൗൺ പ്രിൻസ് കോർട്ടിൽനിന്ന് പിതാവിന്റെ പരിചരണം ഉറപ്പാക്കാനായി കൃത്യമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും മക്കൾ വ്യക്തമാക്കി. അലിയുടെ സേവനത്തിനും വിശ്വാസ്യതയ്ക്കും ലഭിച്ച ഏറ്റവും വലിയ അംഗീകാരമായാണ് ശൈഖ് മുഹമ്മദിന്റെ സന്ദർശനത്തെ കണക്കാക്കുന്നതെന്ന് അലിയുടെ ഭാര്യ റംല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP