Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 28 കോടിയടിച്ച മലയാളിയെ കണ്ടെത്തി; ഷാർജയിൽ അലൂമിനിയം കമ്പനിയിൽ സെയിൽസ്മാനായ ഷോജിത് വിവരം അറിയാൻ വൈകിയത് ഔദ്യോഗിക ആവശ്യത്തിന് ഇറ്റലിയിൽ ആയിരുന്നതിനാൽ; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യദേവത അനുഗ്രഹിച്ച മലയാളികൾ നിരവധി

അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 28 കോടിയടിച്ച മലയാളിയെ കണ്ടെത്തി; ഷാർജയിൽ അലൂമിനിയം കമ്പനിയിൽ സെയിൽസ്മാനായ ഷോജിത് വിവരം അറിയാൻ വൈകിയത് ഔദ്യോഗിക ആവശ്യത്തിന് ഇറ്റലിയിൽ ആയിരുന്നതിനാൽ; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യദേവത അനുഗ്രഹിച്ച മലയാളികൾ നിരവധി

മറുനാടൻ ഡെസ്‌ക്‌

 അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (ഏകദേശം 28.25 കോടി രൂപ) നേടിയ മലയാളിയെ ഒടുവിൽ കണ്ടെത്തി. കടവന്ത്രയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി കെ.എസ്. ഷോജിതും സഹപ്രവർത്തകരായ 10 പേരും കൂടി ചേർന്നാണു ഭാഗ്യടിക്കറ്റ് എടുത്തത്. ഏഴ് വർഷമായി ഷാർജ വൈറ്റ് അലൂമിനിയം കമ്പനിയിൽ സെയിൽസ്മാനായ ഷോജിത് കമ്പനി ഉദ്യോഗസ്ഥരോടൊപ്പം ഔദ്യോഗിക ആവശ്യത്തിന് ഇറ്റലിയിൽ ആയിരുന്നതിനാലാണു സമ്മാനവിവരം അറിയാതിരുന്നത്.

ബിഗ് ടിക്കറ്റ് അധികൃതർ പലവട്ടം വിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു. അലൂമിനിയം കമ്പനിയിലെ ജോലിക്കു പുറമെ ഷാർജയിൽ സ്വന്തമായി ഹോട്ടലും നടത്തുന്നുണ്ട് ഷോജിത്. മലയാളികളും തമിഴ്‌നാട്ടുകാരുമായ കൂട്ടുകാർ ചേർന്നാണു ടിക്കറ്റ് എടുത്തത്. 030510 എന്ന നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഏപ്രിൽ ഒന്നിനാണ് സമ്മാനാർഹമായ ടിക്കറ്റ് ഷോജിത് എടുത്തത്. മറ്റുസമ്മാനങ്ങളും കൂടുതൽ സ്വന്തമാക്കിയത് മലയാളികൾ തന്നെ.

സൂസമ്മ വെളുത്തേടത്ത് പറമ്പിൽ ജോൺ (ഏകദേശം 18,83,450 രൂപ). ബിന്ദു ലാലി (16,95,105 രൂപ), റോഷിമ വിനോദ്കുമാർ (13,18,415 രൂപ), നെല്ലിശ്ശേരി വരീദ് ജോയ് (9,41,725 രൂപ), ദിൽഷാദ് റഹീം (5,65,035 രൂപ), ഹാരിഷ് കുഞ്ഞിത്താൻ മാളിയേക്കൽ ഉമർ (3,76,690 രൂപ), റിജോ ജോസഫ് (1,88,345 രൂപ) എന്നിവരാണ് മറ്റു സമ്മാനാർഹർ.

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ലോട്ടറിയുടെ കാര്യത്തിൽ മുന്നിലായ മലയിളികൾക്ക് തന്നെയാണ് കൂടുതലും ബിഗ് ടിക്കറ്റിൽ വിജയികളായത്. ലോട്ടറി എടുക്കുന്നതും അടിക്കുന്നതുമൊക്കെ നമുക്കിടയിലെ പതിവു സംഭവമാണ്. ഗൾഫ് നാടുകളിൽ വെച്ചു നടക്കുന്ന നറുക്കെടുപ്പുകളിൽ വിജയികളായ മലയാളികളുടെ എണ്ണവും അനുദിനം വർദ്ധിച്ചിരുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മിക്ക തവണയും ഭാഗ്യം കടാക്ഷിക്കുന്നത് മലയാളികളെയാണ്. ഏറ്റവും ഒടുവിൽ നടന്ന നറുക്കെടുപ്പുകളിലും കഥ മാറിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP