Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമ്പമ്പോ....! എത്ര വലിയ ഭാഗ്യവാന്മാർ; അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികൾക്ക് ലഭിച്ചത് 42 കോടിയിലേറെ രൂപ; കൊറോണക്കാലത്ത് ജോലിയില്ലാതെ വീടടച്ചിരുന്നപ്പോൾ അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചതിന്റെ സന്തോഷത്തിൽ മൂന്ന് മലയാളി സുഹൃത്തുക്കൾ

അമ്പമ്പോ....! എത്ര വലിയ ഭാഗ്യവാന്മാർ; അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളികൾക്ക് ലഭിച്ചത് 42 കോടിയിലേറെ രൂപ; കൊറോണക്കാലത്ത് ജോലിയില്ലാതെ വീടടച്ചിരുന്നപ്പോൾ അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചതിന്റെ സന്തോഷത്തിൽ മൂന്ന് മലയാളി സുഹൃത്തുക്കൾ

സ്വന്തം ലേഖകൻ

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ നറുക്കെടുപ്പിൽ മലയാളികൾക്ക് ഒന്നാം സമ്മാനം. റാസൽഖൈമയിലെ മൂന്ന് മലയാളികൾക്കാണ് 20 ദശലക്ഷം ദിർഹം അതായത് 42 കോടിയിലേറെ രൂപ സമ്മാനം അടിച്ചത്. ഡ്രൈവർമാരായ കണ്ണൂർ സ്വദേശി ജിജേഷ് കോറോത്തൻ മൂന്ന് സുഹൃത്തുക്കളായ തൃശൂർ കേച്ചരി സ്വദേശി ഷനോജ് ബാലകൃഷ്ണൻ, മലപ്പുറം സ്വദേശി ഷാജഹാൻ കുറ്റിക്കാട്ടയിൽ എന്നിവരുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ള ജിജേഷ് റാസൽഖൈമയിലാണ് താമസം.

041779 എന്ന നമ്പറിലൂടെയാണ് ജിജേഷിനെ ഭാഗ്യം തേടിവന്നത്. മാത്രമല്ല താൻ കോടിപതിയാകുന്ന രംഗം നേരിട്ടു കാണാനുള്ള ഭാഗ്യവും ജിജേഷിനുണ്ടായി. രാവിലെ ഭാര്യയോടും മകളോടൊപ്പമിരുന്ന് യു ട്യൂബിൽ തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തന്റെ 041779 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോൾ യഥാർഥത്തിൽ കണ്ണുകളെ വിശ്വസിക്കാനായില്ല. കിലുക്കത്തിലെ കിട്ടുണ്ണി ഏട്ടന്റെ അവസ്ഥയായിരുന്നു തനിക്കും എന്ന് ജിജേഷ് പറയുന്നു. ഉടൻ കൂട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനമായതിനാൽ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ മാസമായിരുന്നു കടന്നുപോയത്. യാതൊരു ജോലിയുമില്ലാതെ ഇരിക്കുകയായിരുന്നു. കുടുംബത്തെ നാട്ടിലേയ്ക്കയക്കാൻ പദ്ധതിയിടുകയും ചെയ്തു. ഏഴ് വയുസുകാരി മകളുടെ വിദ്യാഭ്യാസത്തിനാണ് താനേറെ പ്രാധാന്യം കൽപിക്കുന്നതെന്ന് ജിജേഷ് വ്യക്തമാക്കി. കൂട്ടുകാരോടൊപ്പം ചേർന്ന് തുടക്കമിട്ട ആഡംബര കാറുകൾ വാടകയ്ക്ക് നൽകുന്ന ബിസിനസ് ഒന്നുഷറാക്കണമെന്നും ആഗ്രഹിക്കുന്നു. ഈ വിജയം മറ്റൊന്നുമല്ല, അത്ഭുതം തന്നെജിജേഷ് പറഞ്ഞു.

ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരായ രഘു പ്രസാദിന് ഒരു ലക്ഷം ദിർഹവും അനിഷ് തമ്പിക്ക് അരലക്ഷം ദിർഹവും ഫിലിപ്പീൻസ് സ്വദേശി എഡ്വാർഡോ സെബ്രാന് 30,000 ദിർഹവും സമ്മാനം ലഭിച്ചു. കോവിഡ് 19 കാരണം ഇപ്രാവശ്യം യു ട്യൂബിലും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലുമാണ് തത്സമയ നറുക്കെടുപ്പ് കാണിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP