Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രഹസ്യമായി നിയമവിരുദ്ധ പ്ലാസ്റ്റിക് സർജറിയും സൗന്ദര്യവർധക സേവനങ്ങളും; അബുദാബിയിലെ ഫ്‌ളാറ്റിൽ നടത്തിയ റേഡിൽ കണ്ടെത്തിയത് നിരവധി സൗന്ദര്യ വർദ്ധക വസ്തുക്കൾ: അനധികൃതമായി ചികിത്സ നൽകി പോന്നത് താമസിക്കാൻ അനുവാദം നൽകിയിരുന്ന ഫ്‌ളാറ്റിൽ

രഹസ്യമായി നിയമവിരുദ്ധ പ്ലാസ്റ്റിക് സർജറിയും സൗന്ദര്യവർധക സേവനങ്ങളും; അബുദാബിയിലെ ഫ്‌ളാറ്റിൽ നടത്തിയ റേഡിൽ കണ്ടെത്തിയത് നിരവധി സൗന്ദര്യ വർദ്ധക വസ്തുക്കൾ: അനധികൃതമായി ചികിത്സ നൽകി പോന്നത് താമസിക്കാൻ അനുവാദം നൽകിയിരുന്ന ഫ്‌ളാറ്റിൽ

അബുദാബി: സ്ത്രീകൾക്ക് വേണ്ടി രഹസ്യമായി നിയമവിരുദ്ധ പ്ലാസ്റ്റിക് സർജറിയും മറ്റും നടത്തിയിരുന്ന ഫ്‌ളാറ്റിൽ റെയ്ഡ്. അബുദാബിയിലെ ഫ്‌ളാറ്റിൽ നടത്തിയ റേഡിൽ സൗന്ദര്യവർധക വസ്തുക്കളും പ്ലാസ്റ്റിക് സർജറിക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി. ഡിപാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് (ഡിഇഡി)യും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അധികൃതമായി ഇവിടെ ചികിത്സ നൽകി പോന്നിരുന്നതായി കണ്ടെത്തിയത്.

എന്നാൽ ഇവിടെ ചികിത്സ നടത്തിയിരുന്നത് ഫ്‌ളാറ്റ് ഉടമസ്ഥന്റെ അറിവോടെയാണോ എന്ന് അറിയില്ല. താമസിക്കാൻ അനുവാദം നൽകിയിരുന്ന ഫ്‌ളാറ്റിലാണ് അനധികൃതമായി ബ്യൂട്ടി പാർലർ നടത്തിയിരുന്നതെന്ന് വ്യക്തമായി. എന്നാൽ ഇതിന് പിന്നിലുള്ളവരെ ഇത് വരെ പിടികൂടിയിട്ടില്ല. ആരാണ് ഇവിടെ ഈ സേവനം നൽകി പോന്നത് എന്ന് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഇത്തരത്തിൽ ചികിത്സകൾ നടത്തിയിരുന്നതെന്നും റിപ്പോർട്ട് ഉണ്ട്.

അതേസമയം തലസ്ഥാന നഗരത്തിലെ ഈ ഫ്‌ളാറ്റിൽ നിയമവിരുദ്ധമായാണ് സ്ത്രീകൾക്കുള്ള സൗന്ദര്യവർധക സേവനങ്ങൾ നൽകിയിരുന്നതെന്ന് അധികൃതർ അറിയിച്ചു. ഇത്തരം കാര്യങ്ങൾ നടത്തേണ്ടത് ലൈസൻസുള്ള മെഡിക്കൽ വിദഗ്ദ്ധർ മാത്രമാണെന്നും ഡിഇഡി അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റ് ഉടമസ്ഥനെതിരെ നിയമനടപടിയും പിഴയും ഉണ്ടാകും.

തുടർ നടപടിക്കായി കേസ് കൈമാറിയെന്ന് അധികൃതർ പറഞ്ഞു. പിഴത്തുക എത്രയെന്നു വ്യക്തമല്ല. നഗരത്തിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്‌ഡെന്ന് ഡിഇഡി കൊമേഴ്‌സ്യൽ ഡിപാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടർ അഹമ്മദ് തറാഷ് അൽ ഖ്വബൈസി അറിയിച്ചു.

      View this post on Instagram

بالتعاون مع شرطة ابوظبي اقتصادية ابوظبي تنفذ حملة مداهمة احدى الشقق السكنية التي تمارس انشطة مراكز التجميل النسائي من دون ترخيص مما يضر بصحة المستهلكين ويؤثر على بيئة الاعمال في امارة ابوظبي

A post shared by دائرة التنمية الإقتصادية (@abudhabided) on Sep 12, 2018 at 4:10am PDT

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP