Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അറബ് മണ്ണിൽ ഇനി ദർശന പുണ്യത്തിന്റെ ഐശ്വര്യവും; അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിനായി 14 ഏക്കർ കൂടി അനുവദിച്ച് കിരീടാവകാശി; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്ഥലമനുവദിച്ചത് മുൻപ് തന്ന 13 ഏക്കറിന് പുറമേ; ആഹ്ലാദത്തിൽ പ്രവാസികൾ

അറബ് മണ്ണിൽ ഇനി ദർശന പുണ്യത്തിന്റെ ഐശ്വര്യവും; അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിനായി 14 ഏക്കർ കൂടി അനുവദിച്ച് കിരീടാവകാശി; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്ഥലമനുവദിച്ചത് മുൻപ് തന്ന 13 ഏക്കറിന് പുറമേ; ആഹ്ലാദത്തിൽ പ്രവാസികൾ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: അറബ് മണ്ണിൽ ക്ഷേത്രദർശനത്തിന്റെ പുണ്യം പ്രവാസികൾക്ക് ആവോളം ലഭിക്കും. അബുദാബിയിൽ ക്ഷേത്രദർശനത്തിനായി 14 ഏക്കർ ഭൂമി കൂടി അനുവദിക്കുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അബുദാബിയിലെ അൽ റഹ്ബ എന്ന പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥന പ്രകാരം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പതിമൂന്ന് ഏക്കർ സ്ഥലം നേരത്തെ അനുവദിച്ചിരുന്നു.

ഈ സ്ഥലത്തോട് ചേർന്നുള്ള 14 ഏക്കർ കൂടിയാണ് വീണ്ടും കിരീടാവകാശി അനുവദിച്ചിരിക്കുന്നതെന്ന് ക്ഷേത്ര നിർമ്മാണച്ചുമതലയുള്ള പ്രസ്ഥാനമായ ബാപ്സ് സ്വാമി നാരായൺ സംസ്ത ഭാരവാഹികൾ അറിയിച്ചു. ഗുരുധർമ പരിപാലന സമിതി ഭാരവാഹികളുമായുള്ള ചർച്ചയ്ക്കിടയിലാണ് ബാപ്സ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.

യു.എ.ഇ. പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനമെന്നും ഇതിന് നന്ദി അറിയിച്ചതായും ബാപ്സ് അധികൃതർ അറിയിച്ചു. ഗുരുധർമ പരിപാലന സമിതി പ്രതിനിധികളായ സ്വാമി ഗുരുപ്രസാദ്, മനോഹർ, അനിൽ, ബിജെപി. എൻ.ആർ.ഐ. സെൽ പ്രതിനിധി സജീവ് പുരുഷോത്തമൻ, ചന്ദ്രപ്രകാശ് എന്നിവരും ബാപ്സ് ഭാരവാഹികളുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP