Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

25 ശതമാനം തുക കൂടുതൽ നൽകിയാൽ ഇനി നിങ്ങൾക്കും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാം; വിറ്റു പോകാത്ത ബിസിനസ് ക്ലാസ് ടിക്കറ്റുകൾ എക്കണോമിക് യാത്രക്കാർക്ക് നൽകാൻ പ്രത്യേക പദ്ധതിയുമായി എയർ ഇന്ത്യ: യുകെയിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രക്കാർക്ക് മുൻഗണന

25 ശതമാനം തുക കൂടുതൽ നൽകിയാൽ ഇനി നിങ്ങൾക്കും ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാം; വിറ്റു പോകാത്ത ബിസിനസ് ക്ലാസ് ടിക്കറ്റുകൾ എക്കണോമിക് യാത്രക്കാർക്ക് നൽകാൻ പ്രത്യേക പദ്ധതിയുമായി എയർ ഇന്ത്യ: യുകെയിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രക്കാർക്ക് മുൻഗണന

മറുനാടൻ ഡെസ്‌ക്‌

ടിക്കറ്റ് നിരക്ക് കൂടുതൽ ആണല്ലോ എന്നോർത്ത് ബിസിനസ് ക്ലാസ് ടിക്കറ്റ് എടുക്കാതെ എക്കണോമിക് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത. വിറ്റു പോകാത്ത ബിസിനസ് ക്ലാസ് ടിക്കറ്റുകൾ എക്കണോമിക് ക്ലാസുകാർക്ക് നൽകുന്ന പദ്ധതി ആവിഷ്‌കരിക്കുകയാണ് എയർ ഇന്ത്യ. ഈ പദ്ധതി പ്രകാരം, 25 ശതമാനം ടിക്കറ്റ് വില കൂടി നൽകിയാൽ എക്കണോമിക് ക്ലാസുകാർക്ക് ബിസിനസ് ക്ലാസിൽ സുഖമായി യാത്ര ചെയ്യാം.

'ബിസിനസ് -ലൈറ്റ്' എന്നാണ് ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ലേലസമ്പ്രദായമാണ് ഇതിനായി നടപ്പാക്കുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖരോള പറഞ്ഞു. ബിസിനസ് ക്ലാസിനായി അധികം നൽകേണ്ട തുക മേഖലാടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിക്കുന്നതാണ്. ഭാഗ്യമുണ്ടെങ്കിൽ ബിസിനസ് ക്ലാസ് നിരക്കിനേക്കാൾ 75 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ചിലപ്പോൾ സീറ്റു ലഭിച്ചേക്കാം.

ചെക്ക് ഇൻ പൂർത്തിയായാൽ എത്ര ബിസിനസ് ക്ലാസ് സീറ്റുകൾ ബാക്കിയുണ്ടെന്നു നോക്കി ലേലത്തുക ക്രമത്തിൽ എക്കോണമി ക്ലാസിൽനിന്ന് സീറ്റുകൾ മാറ്റി നൽകും. ബോർഡിങ് ഗേറ്റിൽ എത്തുമ്പോഴേക്കും ഇവർക്ക് പുതിയ ബോർഡിങ് പാസ് ലഭിക്കും. പണം നൽകിയിട്ടും സീറ്റിൽ മാറ്റമില്ലെങ്കിൽ അധികത്തുക മടക്കി ലഭിക്കും. ദിവസം ആകെയുള്ള 72,000 സീറ്റിൽ 4500 എണ്ണമാണ് ബിസിനസ് ക്ലാസിൽ ഉൾപ്പെടുന്നത്.

യു.എസ്, യൂറോപ്പ്, ഓസ്ട്രേലിയ, ജപ്പാൻ, ഹോങ്കോങ് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഈ സൗകര്യം ലഭിക്കുക. ഗൾഫ് മേഖലയിലേക്ക് ഇപ്പോൾ തുടങ്ങുന്നില്ല. ആറ് മെട്രോ നഗരങ്ങളിലേക്കുള്ള ആഭ്യന്തര സർവീസുകളിലും പദ്ധതി തുടങ്ങും. ബിസിനസ് ക്ലാസ് സീറ്റുകൾ ഒഴിച്ചിടുന്നതിനേക്കാൾ ചെറിയ തുക അധികമായി വാങ്ങി നഷ്ടമൊഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP