Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അക്ഷർധാം ക്ഷേത്ര മാതൃകയിൽ അബുദാബിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിനുള്ള ശില എത്തിക്കുന്നത് രാജസ്ഥാനിൽ നിന്നും; ക്ഷേത്രം നിർമ്മിക്കുന്നത് അബുദാബി-ദുബായ് ഹൈവേയിൽ അബു മുറൈഖയിൽ; ശിലാന്യാസം നടക്കുന്നത് 50 പുരോഹിതന്മാരുടെ നേതൃത്വത്തിൽ താന്ത്രിക വിധി പ്രകാരം; ക്ഷേത്രം നിർമ്മിക്കുന്നത് 10.9 ഹെക്ടർ സ്ഥലത്ത് 7 കൂറ്റൻ ഗോപുരങ്ങളോടു കൂടി; നിർമ്മാണത്തിന് 3000ൽ അധികം തൊഴിലാളികൾ

അക്ഷർധാം ക്ഷേത്ര മാതൃകയിൽ അബുദാബിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിനുള്ള ശില എത്തിക്കുന്നത് രാജസ്ഥാനിൽ നിന്നും; ക്ഷേത്രം നിർമ്മിക്കുന്നത് അബുദാബി-ദുബായ് ഹൈവേയിൽ അബു മുറൈഖയിൽ; ശിലാന്യാസം നടക്കുന്നത് 50 പുരോഹിതന്മാരുടെ നേതൃത്വത്തിൽ താന്ത്രിക വിധി പ്രകാരം; ക്ഷേത്രം നിർമ്മിക്കുന്നത് 10.9 ഹെക്ടർ സ്ഥലത്ത് 7 കൂറ്റൻ ഗോപുരങ്ങളോടു കൂടി; നിർമ്മാണത്തിന് 3000ൽ അധികം തൊഴിലാളികൾ

മറുനാടൻ ഡെസ്‌ക്‌

ദുബായ് : പ്രവാസികളായ വിശ്വാസികൾക്ക് ഏറെ സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ തേടിയെത്തുന്നത്. ന്യുഡൽഹിയിലുള്ള അക്ഷർധാം ക്ഷേത്ര മാതൃകയിൽ അബുദാബിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാന്യാസം ഈ മാസം 20ന് നടക്കും. ഇതിന് വേണ്ടിയുള്ള ശില രാജസ്ഥാനിൽ നിന്നാകും എത്തിക്കുക. അബുദാബി-ദുബായ് ഹൈവേയിൽ അബു മുറൈഖയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. താന്ത്രിക വിധിപ്രകാരം നടക്കുന്ന ചടങ്ങിൽ 50 പുരേഹിതന്മാരാണ് പങ്കെടുക്കുന്നതെന്നാണ് വിവരം. 10.9 ഹെക്ടർ സ്ഥലത്ത് 7 കൂറ്റൻ ഗോപുരങ്ങളോടു കൂടിയാകും ക്ഷേത്രം നിർമ്മിക്കുക.

യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായാണിത്. ക്ഷേത്രനിർമ്മാണത്തിനുള്ള ബാക്കി ശിലകളും ഇന്ത്യയിൽ നിന്നാണെത്തിക്കുക. പ്രത്യേക രീതിയിൽ ചെത്തിമിനുക്കിയ കല്ലുകൾ കപ്പൽമാർഗം കൊണ്ടുവരും. മയിലുകൾ, മരങ്ങൾ, പുഷ്പങ്ങൾ, ആനകൾ തുടങ്ങിയവയുടെ ആകൃതിയിൽ മാർബിളിൽ കൊത്തിയെടുക്കുന്ന രൂപങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പൂർണമായും ശിലകൾ കൊണ്ടാകും ക്ഷേത്രം നിർമ്മിക്കുക.

യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങിയവർ പങ്കെടുക്കും.ഉച്ചയ്ക്കു 2 മുതൽ പൊതുജനങ്ങൾക്കു പ്രവേശിക്കാനും പുഷ്പാർച്ചന നടത്താനും സൗകര്യമൊരുക്കും. ശിലാസ്ഥാപനത്തിനു ശേഷം ജുമൈറയിൽ എല്ലാ ദിവസവും രാവിലെ ബാപ്സ് സ്വാമിനാരായൺ സൻസ്ത ആത്മീയാചാര്യൻ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ ചടങ്ങുകൾ ഉണ്ടാകും.

അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ക്ഷേത്രനിർമ്മാണത്തിനുള്ള സ്ഥലം അനുവദിച്ചത്. ശിൽപനിർമ്മാണത്തിൽ വൈദഗ്ധ്യമുള്ള നൂറുകണക്കിനു തൊഴിലാളികൾ ഉൾപ്പെടെ മൂവായിരത്തിലധികം പേർ നിർമ്മാണത്തിൽ പങ്കാളികളാകും. അടുത്തവർഷം നിർമ്മാണം പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2015ൽ ആദ്യമായി യുഎഇ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ തുടർന്നായിരുന്നു ഇത്. ഭൂമിപൂജാ ചടങ്ങുകളും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ന്യൂഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു.

മധ്യപൂർവദേശത്തു പരമ്പരാഗത രീതിയിലുള്ള ആദ്യ ഹിന്ദു ക്ഷേത്രമായിരിക്കും ഇത്. ആത്മീയവും സാംസ്‌കാരികവുമായ ആശയവിനിമയങ്ങൾക്കുള്ള ആഗോള വേദിയും ക്ഷേത്രത്തോടനുബന്ധിച്ചുണ്ടാകും. സ്‌നേഹവും സഹിഷ്ണുതയും മതസൗഹാർദവും ഊട്ടിയുറപ്പിക്കാൻ കഴിയുന്ന കേന്ദ്രമായിരിക്കും ഇത്. ക്ഷേത്രസമുച്ചയം എന്നതിലുപരി സാംസ്‌കാരിക പഠനകേന്ദ്രം ഇവിടെയുണ്ടാകും. സന്ദർശക കേന്ദ്രം, പ്രദർശന ഹാളുകൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള കായിക കേന്ദ്രങ്ങൾ, ഉദ്യാനങ്ങൾ, ജലാശയങ്ങൾ, ഭക്ഷണശാലകൾ, ഗ്രന്ഥശാല തുടങ്ങിയവ ക്ഷേത്രത്തോടനുബന്ധിച്ചുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP