Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പുമായി അബുദാബി ബിഗ് ടിക്കറ്റ്; തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 1.5 കോടി ദിർഹമാണ് ഗ്രാന്റ് പ്രെസ്; വിജയികളാകുന്ന മറ്റ് 15 സ്ഥാനക്കാർക്ക് സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം  

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ചരിത്രത്തിലെ ഏറ്റവും വലിയ നറുക്കെടുപ്പുമായി അബുദാബി ബിഗ് ടിക്കറ്റ്. ഏറ്റവും കൂടുതൽ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നു എന്ന പ്രത്യേകതയുമായാണ് ഇത്തവണ ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കുന്നത്.2020 ജൂലൈ മൂന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 1.5 കോടി ദിർഹമാണ് ഗ്രാന്റ് പ്രൈസ്. വിജയികളാകുന്ന മറ്റ് 15 സ്ഥാനക്കാർക്ക് സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നെന്ന സവിശേഷതയും ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനുണ്ട്. കൂടാതെ 500 ദിർഹം വില വരുന്ന ബിഗ് ടിക്കറ്റിന്റെ രണ്ട് ടിക്കറ്റുകൾ സ്വന്തമാക്കുന്നവർക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും.

ഗ്രാന്റ് പ്രൈസിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന ഒന്നു മുതൽ നാല് വരെയുള്ള സ്ഥാനക്കാർക്ക് 100,000 ദിർഹം വീതം ലഭിക്കും. അഞ്ചും ആറും സ്ഥാനക്കാർക്ക് 80,000 ദിർഹം വീതവും ഏഴും എട്ടും ഒമ്പതും സ്ഥാനക്കാർക്ക് 75,000 ദിർഹം വീതവും സമ്മാനമായി ലഭിക്കും.

10 മുതൽ 12 വരെയുള്ള സ്ഥാനക്കാർക്ക് 50,000 ദിർഹം വീതവും 13, 14, 15 സ്ഥാനക്കാർക്ക് 25,000 ദിർഹം വീതവും സമ്മാനം നേടാം.ഗ്രാന്റ് പ്രൈസായ 1.5 കോടി ദിർഹവും മറ്റ് 15 വിജയികൾക്കുള്ള സമ്മാനങ്ങളും കൂടാതെ ബിഎംഡബ്ല്യു 420ഐ കാർ സ്വന്തമാക്കാനുള്ള അവസരവും ഇത്തവണ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരുക്കുന്നു. സോഷ്യൽ മീഡിയ ലൈവ് സ്ട്രീമിങിലൂടെയാണ് നറുക്കെടുപ്പ് നടക്കുന്നത്.

ബിഗ് ടിക്കറ്റ് വെബ്‌സൈറ്റായ ംംം.യശഴശേരസല.േമല വഴിയാണ് ടിക്കറ്റുകൾ വാങ്ങേണ്ടത്. നറുക്കെടുപ്പിന് മുമ്പായി സാമൂഹിക മാധ്യമങ്ങൾ വഴി ജൂൺ മാസത്തിലുടനീളം വിവിധ മത്സരങ്ങളും ബിഗ് ടിക്കറ്റ് സംഘടിപ്പിക്കുന്നു.

ഈ മത്സരങ്ങളിലൂടെ ഒട്ടേറെ സമ്മാനങ്ങളാണ് സോഷ്യൽ മീഡിയ ഫോളോവേഴ്സിനായി ജൂൺ മാസത്തിൽ കാത്തിരിക്കുന്നത്. 15 സർപ്രൈസ് സമ്മാനങ്ങൾ കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ വഴി സംഘടിപ്പിക്കുന്ന അനേകം മത്സരങ്ങളിലൂടെയും സമ്മാനങ്ങൾ നേടാൻ ബിഗ് ടിക്കറ്റ് അവസരമൊരുക്കുകയാണ്. സർപ്രൈസ് ഗെയിമുകളെ കുറിച്ചും സമ്മാനങ്ങളെക്കുറിച്ചും കൂടുതൽ അറിയാനായി ബിഗ് ടിക്കറ്റിന്റെ വെബ്സൈറ്റ്, ബിഗ് ടിക്കറ്റ് ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ പേജുകൾ എന്നിവ സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP