Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിക് ടോക്കു വീഡിയോയിലൂടെ ചർച്ചയായ അർച്ചനയുടെ മരണം കുഴഞ്ഞു വീണ്; മാന്തവാടിക്കാരിയുടെ മരണം ഹൃദയസ്തംഭനമൂലമെന്ന് പ്രാഥമിക നിഗമനം; അമൃതാ മിലൻ ബാബുവിന്റെ മരണം ജോലി സ്ഥലത്ത് കുഴഞ്ഞു വീണും; രണ്ട് യുവതികളുടെ മരണത്തിൽ വേദനിച്ച് കാനഡയിലെ മലയാളികൾ; ജൂൺ അഞ്ച് കാനഡയിലെ മലയാളി സമൂഹത്തിന് ദുഃഖവെള്ളിയാകുമ്പോൾ

ടിക് ടോക്കു വീഡിയോയിലൂടെ ചർച്ചയായ അർച്ചനയുടെ മരണം കുഴഞ്ഞു വീണ്; മാന്തവാടിക്കാരിയുടെ മരണം ഹൃദയസ്തംഭനമൂലമെന്ന് പ്രാഥമിക നിഗമനം; അമൃതാ മിലൻ ബാബുവിന്റെ മരണം ജോലി സ്ഥലത്ത് കുഴഞ്ഞു വീണും; രണ്ട് യുവതികളുടെ മരണത്തിൽ വേദനിച്ച് കാനഡയിലെ മലയാളികൾ; ജൂൺ അഞ്ച് കാനഡയിലെ മലയാളി സമൂഹത്തിന് ദുഃഖവെള്ളിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ടൊറന്റോ: ഒരേദിനം രണ്ട് യുവതികളുടെ മരണത്തിന്റെ നൊമ്പരത്തിലാണ് കാനഡയിലെ മലയാളിസമൂഹം. ജൂൺ അഞ്ച് അങ്ങനെ കാനഡയിലെ മലയാളികൾക്ക് ദുഃഖവെള്ളിയായി. ഒണ്ടാരിയോയിലെ ലണ്ടൻ നിവാസിയായ അർച്ചന സിറിയക്, ടൊറന്റോ നിവാസിയായ അമൃത മിലൻ ബാബു എന്നിവരാണ് മരിച്ചത്.

ഹൃദയസ്തംഭനമാണ് അർച്ചനയുടെ മരണകാരണമെന്നാണ് സൂചന. വീടിനുള്ളിൽ കുഴഞ്ഞുവീണ നിലയിൽ മക്കളാണ് അർച്ചനയെ കണ്ടെത്തിയത്. ഭർത്താവ് സിറിയക് ജോലിയിലായിരുന്നു. അത്യാഹിത മെഡിക്കൽ സംഘം എത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

രണ്ട് വർഷം മുമ്പാണ് അർച്ചനയും കുടുംബവും കാനഡയിലെത്തിയത്. ലണ്ടൻ മലയാളി സമാജത്തിൽ സജീവമായിരുന്നു അർച്ചന. നിരവധി ടിക്ക്‌ടോക്ക് വീഡിയോകൾ ചെയ്തിട്ടുള്ള അർച്ചന അറിയപ്പെടുന്ന ഒരു കലാകാരികൂടിയായിരുന്നു. വ്യാഴാഴ്ച രാത്രിയും ടിക്ക്‌ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

വയനാട് മാനന്തവാടി സ്വദേശിനിയാണ് അർച്ചന. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിലാണ് ഭർത്താവ് സിറിയക്കിന്റെ കുടുംബം. പോസ്റ്റ്മോർട്ടം ശനിയാഴ്ച നടക്കും. അതിന് ശേഷം സംസ്‌കാര ചടങ്ങുകളിൽ തീരുമാനം എടുക്കും.

ടൊറന്റോ ഈസ്റ്റ് ജനറൽ ആശുപതിയിലായിരുന്നു അമൃതയുടെ മരണം. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ജോലിസ്ഥലത്ത് കുഴഞ്ഞുവീണ അമൃതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം മണർകാട് സ്വദേശിയാണ് അമൃത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP