Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കളെ ചൈനയിലേക്ക് എംബിബിഎസ് പഠിപ്പിക്കാൻ വിടുംമുമ്പ് ഈ ലിസ്റ്റ് ഒന്ന് പരിശോധിച്ചേക്കണേ; 200ൽ അധികം മെഡിക്കൽ കോളജുകൾ ഉണ്ടെങ്കിലും 45 ഇടങ്ങളിൽ മാത്രം ഇംഗ്ലീഷിൽ പഠനം നിയന്ത്രിച്ച് ചൈനീസ് സർക്കാർ; നിലവാരമുള്ള ഇംഗ്ലീഷ് മെഡിക്കൽ അദ്ധ്യാപകരെ കിട്ടാത്തതിനാൽ നിയന്ത്രണം നിലവിൽ വന്നതോടെ പെട്ടുപോകാതെ നോക്കേണ്ടത് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ വിദേശികൾ

മക്കളെ ചൈനയിലേക്ക് എംബിബിഎസ് പഠിപ്പിക്കാൻ വിടുംമുമ്പ് ഈ ലിസ്റ്റ് ഒന്ന് പരിശോധിച്ചേക്കണേ; 200ൽ അധികം മെഡിക്കൽ കോളജുകൾ ഉണ്ടെങ്കിലും 45 ഇടങ്ങളിൽ മാത്രം ഇംഗ്ലീഷിൽ പഠനം നിയന്ത്രിച്ച് ചൈനീസ് സർക്കാർ; നിലവാരമുള്ള ഇംഗ്ലീഷ് മെഡിക്കൽ അദ്ധ്യാപകരെ കിട്ടാത്തതിനാൽ നിയന്ത്രണം നിലവിൽ വന്നതോടെ പെട്ടുപോകാതെ നോക്കേണ്ടത് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ വിദേശികൾ

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: വിദേശ രാജ്യങ്ങളിൽ നിന്നും വളരെയധികം വിദ്യാർത്ഥികളാണ് മെഡിസിൻ പഠനത്തിനായി വർഷംതോറും ചൈനയിലേക്ക് എത്തുന്നത്. 200ൽ അധികം യൂണിവേഴ്‌സിറ്റികളാണ് രാജ്യത്തുടനീളം എംബിബിഎസ് കോഴ്‌സുകൾ നടത്തുന്നത്. എന്നാൽ ഇതിൽ 45 മെഡിക്കൽ യൂണിവേഴ്‌സിറ്റികൾക്ക് മാത്രമാണ് വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കാനും ഇംഗ്ലീഷിൽ പഠിപ്പിക്കാനുമുള്ള അംഗീകാരമുള്ളത്. ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം 45 അംഗീകൃത മെഡിക്കൽ യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് പുറത്തിറക്കിയതായി ചൈനയിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കി.

ചൈനയിലേക്ക് പഠിക്കാനായി വരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ നിരക്ക് വർധിക്കുന്നതു കൊണ്ട് ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം 45 കോളേജുകൾ വിദേശ വിദ്യാർത്ഥികൾക്ക് എംബിബിഎസ് കോഴ്സ് ഇംഗ്ലീഷിൽ പഠിക്കാനായി അനുവദിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി പറഞ്ഞു. ലിസ്റ്റിലുള്ള 45 കോളേജുകളിലല്ലാതെ ഒരു വിദേശ വിദ്യാർത്ഥിക്കും ഇംഗ്ലീഷിൽ എംബിബിഎസ് പഠിക്കാൻ സാധിക്കില്ലെന്നും ഇന്ത്യൻ എംബസി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ നിന്നുൾപ്പെടെ ചൈനയിൽ മെഡിസിൻ പഠിക്കാൻ ധാരാളം പേരാണ് എത്തുന്നത്. അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും യു.കെയിലെയും മെഡിസിൻ സ്ഥാപനങ്ങളെ വെച്ചു നോക്കുമ്പോൾ ചൈനയിൽ ചെലവ് കുറവാണ് എന്നതാണ് ഇതിന് കാരണം. അഞ്ചു ലക്ഷത്തിലധികം വിദേശികളിൽ ചൈനയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ട്. നിലവിൽ ചൈനയിൽ 23,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നത്.

ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു. ബ്രായ്ക്കറ്റിൽ ഈ വർഷത്തെ എന്റോൾമെന്റ് പ്ലാനുകളുടെ എണ്ണം.

1 Jilin University (62)
2 China Medical University (100)
3 Dalian Medical University (100)
4 Capital Medical University (100)
5 Tianjin Medical University (100)
6 Shandong University (78)
7 Fudan University (100)
8 Xinjiang Medical University (100)
9 Nanjing Medical University (100)
10 Jiangsu University (100)
11 Wenzhou Medical University (100)
Wenzhou Medical University (offshore school) (50)
12 Zhejiang University (100)
13 Wuhan University (100)
14 Huazhong University of Science and Technology (100)
15 Xi'an Jiaotong University (100)
16 Southern Medical University (100)
17 Jinan University (100)
18 Guangxi Medical University (100)
19 Sichuan University (100)
20 Chongqing Medical University (100)
21 Harbin Medical University (60)
22 Beihua University (40)
23 Jinzhou Medical University (60)
24 Qingdao University (60)
25 Hebei Medical University (60)
26 Ningxia Medical University (60)
27 Tongji University (60)
28 Shihezi University (60)
29 Southeast University (60)
30 Yangzhou University (60)
31 Nantong University (60)
32 Suzhou University (60)
33 Ningbo University (60)
34 Fujian Medical University (60)
35 Anhui Medical University (60)
36 Xuzhou Medical College (60)
37 Three Gorges University (20)
38 Zhengzhou University (60)
39 Guangzhou Medical University (60)
40 Zhongshan University (60)
41 Shantou University (20)
42 Kunming Medical University (60)
43 North Sichuan Medical College (40)
44 Southwestern Medical University (60)
45 Xiamen University (60)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP