Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു; പത്തനംതിട്ട സ്വദേശി അന്നമ്മ ചാക്കോ മരിച്ചത് ചികിത്സയിലിരിക്കെ

കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു; പത്തനംതിട്ട സ്വദേശി അന്നമ്മ ചാക്കോ മരിച്ചത് ചികിത്സയിലിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട സ്വദേശി മലയാലപ്പുഴ ഏരം പുതുക്കുളത്തു വീട്ടിൽ അന്നമ്മ ചാക്കോ (59) യാണ് മുബാറക് ആശുപത്രിയിൽ ഇന്ന് മരിച്ചത്. ഷാബ് മെഡിക്കൽ സെന്ററിൽ ജോലി ചെയ്തു വരികയായിരുന്നു അന്നമ്മ ചാക്കോ. ഭർത്താവ് തോമസ് ചാക്കോ കഴിഞ്ഞ വർഷം മരിച്ചിരുന്നു. രണ്ടു മക്കൾ.

ഇന്ന് എട്ടുപേർ കൂടി മരിച്ചതോടെ കുവൈറ്റിലെ കോവിഡ്​ മരണം 156 ആയി.കുവൈറ്റിൽ 260 ഇന്ത്യക്കാർ ഉൾപ്പെടെ 838 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 21,302 ആയി. ഞായറാഴ്​ച 370 പേർ ഉൾപ്പെടെ 6117 പേർ രോഗമുക്​തി നേടി. ബാക്കി 15,029 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 177 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 271,089 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

ഫർവാനിയ ഗവർണറേറ്റ്​ 355, ഹവല്ലി ഗവർണറേറ്റ്​ 120, അഹ്​മദി ഗവർണറേറ്റ്​ 176, ജഹ്​റ ഗവർണറേറ്റ്​ 96, കാപിറ്റൽ ഗവർണറേറ്റ്​ 91 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 77, ഫർവാനിയ 124, ഹവല്ലി 44, ഖൈത്താൻ 74 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP