Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിലും ഷാർജയിലും ദുബായിലും മലയാളി മരണം: കോവിഡ് ബാധിച്ച് ഇന്നലെ വിദേശത്ത് മരിച്ചത് മൂന്ന് മലയാളികൾ

സൗദിയിലും ഷാർജയിലും ദുബായിലും മലയാളി മരണം: കോവിഡ് ബാധിച്ച് ഇന്നലെ വിദേശത്ത് മരിച്ചത് മൂന്ന് മലയാളികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ചു ഇന്നലെ വിദേശ രാജ്യങ്ങളിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. മൂന്ന് പേരും ഗൾഫ് രാജ്യങ്ങൡലാണ് മരിച്ചത്. ആലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബിന്റെ മകൻ ജോഫി (40) ദുബായിലും, കൊല്ലം എഴുകോൺ കാരുവേലിൽ മണിമംഗലത്ത് ഹൗസിൽ (പിങ്കി വില്ല) തോമസ് പണിക്കരുടെ ഭാര്യ ലാലി (53) സൗദിയിലെ റിയാദിലും മാള പുത്തൻചിറ പിണ്ടാണി സ്വദേശി പുതിയേടത്ത് ഉണ്ണിക്കൃഷ്ണൻ (55) ഷാർജയിലുമാണ് മരിച്ചത്.

രോഗബാധിതനായ ജോഫി 4 ദിവസമായി ചികിത്സയിലായിരുന്നു. ഭാര്യ: മിനു ജോസഫ്. മക്കൾ: റോയ മറിയം, പ്രിയ അന്ന, ജോബ്. റിയാദ് ഓൾഡ് സനയ്യ ക്ലിനിക്കിലെ നഴ്‌സായ ലാലിക്ക് രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് പരിചരണമുള്ള ആശുപത്രിയിലേക്കു മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു. ആംബുലൻസ് എത്തും മുൻപേ മരിച്ചു. മകൾ: മറിയാമ്മ തോമസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP