Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോവിഡ് ബാധിച്ച് ഇന്നലെ കേരളത്തിന് പുറത്ത് മരിച്ചത് നാല് മലയാളികൾ; ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചപ്പോൾ ഡൽഹിയിൽ മരണത്തിന് കീഴടങ്ങിയത് മലയാളി നഴ്‌സ്

കോവിഡ് ബാധിച്ച് ഇന്നലെ കേരളത്തിന് പുറത്ത് മരിച്ചത് നാല് മലയാളികൾ; ഗൾഫിൽ മൂന്ന് മലയാളികൾ മരിച്ചപ്പോൾ ഡൽഹിയിൽ മരണത്തിന് കീഴടങ്ങിയത് മലയാളി നഴ്‌സ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഇന്നലെ കേരളത്തിന് പുറത്ത് നാല് മലയാളികൾകൂടി മരിച്ചു. മൂന്ന് മലയാളികൾ ഗൾഫിൽ മരിച്ചപ്പോൾ ഒരു മലയാളി നഴ്‌സാണ് ഡൽഹിയിൽ മരിച്ചത്. ദോഹ ഏഷ്യൻ ഗെയിംസിലെ (2006) മെഡലുകൾ രൂപകൽപന ചെയ്ത എറണാകുളം വൈറ്റില ജനത റോഡ് ജ്യൂവൽബേ വ്യൂവിൽ എം.എസ്. മുരളീധരൻ (52) ഖത്തറിലും പത്തനംതിട്ട ഏഴംകുളം നെടുമൺ പള്ളിക്കത്തെക്കേതിൽ ഗ്രെയ്‌സ് കോട്ടേജിൽ കെ.ജോർജ് (ബിജു-51) കുവൈത്തിലും കണ്ണൂർ ചാലാട് പന്നേൻപാറ ജവാൻ മുക്കിനു സമീപം കല്ലാളത്തിൽ ഹൗസിൽ കെ.കെ.ഷിജിത്ത് (45) അബുദാബിയിലുമാണു മരിച്ചത്. ഇതോടെ ഗൾഫിൽഡ മരിച്ച മലയാളികളുടെ എണ്ണം 177 ആയി.

കോട്ടയം സ്വദേശിയായ മലയാളി നഴ്‌സാണ് ഡൽഹിയിൽ മരിച്ചത്. രഘുഭീർ നഗർ ആർജി ബ്ലോക്ക് 499ൽ താമസിച്ചിരുന്ന കോട്ടയം കടുത്തുരുത്തി ഞീഴൂർ കാഞ്ഞിരം മൂട്ടിൽ രാജമ്മ മധുസൂദനനാണു (64) മരിച്ചത്. ഭർത്താവ് മധുസൂദനനും മകൾ നഴ്‌സായ ദിവ്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ശിവാജി എൻക്ലേവിലെ ശിവാജി ആശുപത്രിയിൽ നഴ്‌സായ രാജമ്മയ്ക്ക് ഞായറാഴ്ചയാണു കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ഡൽഹിയിൽ.

ഡൽഹിയിൽ 10 ദിവസത്തിനിടെ കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ നഴ്‌സാണു രാജമ്മ. കീർത്തി നഗറിലെ കാൽറ ആശുപത്രിയിൽ നഴ്‌സായിരുന്ന പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശി പാറയിൽ പുത്തൻവീട്ടിൽ പി.കെ. അംബിക (46) കഴിഞ്ഞയാഴ്ചയാണു മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP