Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിന്റോയെ തേടി നാടും വീടും കാത്തിരുന്നത് ഒൻപതു വർഷങ്ങൾ; അലങ്കരിച്ച മേശയിൽ ചിത്രം വെച്ച് വിഷാദത്തോടെ പിതാവും വീട്ടുകാരും, അവൻ നാട്ടിൽ ആയിരുന്നെകിൽ ഇങ്ങനെ ഒന്നും സംഭവിക്കല്ലായിരുന്നു എന്ന കൂട്ടുകാരുടെ പരാതിയിൽ തെളിയുന്നത് ബ്രിട്ടനിലെ ആരോഗ്യ രംഗത്തോടുള്ള മലയാളികളുടെ വിലയിരുത്തലും; റെഡ്ഹില്ലിൽ കോവിഡ് ബാധിച്ചു മരിച്ച സിന്റോ ജോർജ്ജിനെ ഓർത്ത് കണ്ണീരൊഴുക്കി നാട്ടുകാർ

സിന്റോയെ തേടി നാടും വീടും കാത്തിരുന്നത് ഒൻപതു വർഷങ്ങൾ; അലങ്കരിച്ച മേശയിൽ ചിത്രം വെച്ച് വിഷാദത്തോടെ പിതാവും വീട്ടുകാരും, അവൻ നാട്ടിൽ ആയിരുന്നെകിൽ ഇങ്ങനെ ഒന്നും സംഭവിക്കല്ലായിരുന്നു എന്ന കൂട്ടുകാരുടെ പരാതിയിൽ തെളിയുന്നത് ബ്രിട്ടനിലെ ആരോഗ്യ രംഗത്തോടുള്ള മലയാളികളുടെ വിലയിരുത്തലും; റെഡ്ഹില്ലിൽ കോവിഡ് ബാധിച്ചു മരിച്ച സിന്റോ ജോർജ്ജിനെ ഓർത്ത് കണ്ണീരൊഴുക്കി നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: ''അവൻ ഇവിടെ ആയിരുന്നെകിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു. അതിനുള്ള പ്രായം ഒന്നും ആയില്ലല്ലോ. ഇവിടെ ആ നാട്ടിലെ പോലെ അല്ലല്ലോ. സംരക്ഷിക്കാൻ ഒരു നാട് ഒന്നാകെയുണ്ട്.'' ബ്രിട്ടനിലെ റെഡ് ഹില്ലിൽ കോവിഡ് രോഗബാധയിൽ മരിച്ച സിന്റോ ജോർജിന്റെ നാട്ടുകാരുടെ വാക്കുകളാണിത്. കോവിഡ് ലോക് ഡൗൺ മൂലം മരണം നടന്ന വീട്ടിലേക്കു ആളുകൾ എത്തുന്നതിനു നിയന്ത്രണം ഉണ്ടെങ്കിലും സിന്റോയെ പരിചയം ഉള്ള പലരും ഒഴിവു നോക്കി വീട്ടിൽ എത്തുന്നുണ്ട്. സ്ഥലം എംഎൽഎ സണ്ണി ജോസഫ്, ഇരിട്ടി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ എൻ ടി റോസമ്മ, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി എന്നിവരൊക്കെ സിന്റോയുടെ വീട്ടിൽ എത്തി ആശ്വാസം പകരാൻ ശ്രമിച്ചിരുന്നു. വീട്ടിൽ എത്തിയ എംഎൽഎ അടക്കമുള്ളവരോട് വീട്ടുകാർക്ക് ചോദിക്കാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ, ''എങ്ങനെയെങ്കിലും മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിയുമോ?'' എന്നാൽ വിമാന നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ അത്തരം സാദ്ധ്യതകൾ ഒന്നും മുന്നിൽ ഇല്ലെന്നാണ് എംഎൽഎ അടക്കമുള്ളവർ പറഞ്ഞത്. ഇതുകേട്ട് തളർന്നു ഇരിക്കാൻ മാത്രമാണ് സിന്റോയുടെ പിതാവിന് കഴിയുന്നത്.

ഒരു മരണ വീട്ടിലെ പോലെ ഒന്നും സിന്റോയുടെ കീഴ്പ്പള്ളി അത്താക്കൾ മുളങ്കുഴിയിൽ വീട്ടിൽ കാണാനാകില്ല. ലോക് ഡൗൺ നിയന്ത്രണം മൂലം അടുത്ത ബന്ധുക്കൾക്ക് പോലും എത്തി വീട്ടുകാരെ ആശ്വസിപ്പിക്കാൻ പ്രയാസം ഉള്ള സമയം. പ്രാർത്ഥനകൾ പോലും വീട്ടിലെ അംഗങ്ങൾ തന്നെ നിർവഹിക്കണം. വീട്ടിൽ എത്തിയ ആരോ പ്രധാന മുറിയിൽ ഒരു മേശപുറത്തു വിരിച്ച വെള്ള മുണ്ടിനു മേൽ സിന്റോയുടെ ചിത്രം വച്ച് മെഴുകുതിരിയും കത്തിച്ചു വച്ചിരിക്കുന്നു . മൃതദേഹം അടക്കം ചെയ്യുന്നവരെ അത് അപ്രകാരം സൂക്ഷിച്ചു പ്രാർത്ഥനയുമായി കാത്തിരിക്കുകയാണ് വീട്ടുകാർ. ഇടയ്ക്കിടെ അയല്വക്കക്കാർ എത്തി എന്തെങ്കിലും പറഞ്ഞു പോകുന്നത് മാത്രമാണ് ഇപ്പോൾ ഈ വീട്ടിലെ ഏക ആശ്വാസം.

നഴ്‌സിങ് പഠനം കഴിഞ്ഞു സ്റ്റുഡന്റ് വിസയിൽ പത്തു വർഷം മുൻപ് ചെറുപ്രായത്തിൽ മകൻ ഇംഗ്ലണ്ടിൽ പോയപ്പോൾ ഏറെ പ്രതീക്ഷകൾ ആയിരുന്നു ഈ കുടുംബത്തിൽ . മൂന്നു ആണ്മക്കളും ഏക പെണ്തരി കന്യാസ്ത്രീയും ആയ കുടുംബത്തിൽ രണ്ടാമത്തെ മകൻ ആയ സിന്റോയിൽ ഒരു കുടുംബത്തിന്റെ മുഴുവൻ ആശ്വാസവും നിറഞ്ഞിരുന്നു. വാഗ്ദാനം നൽകിയ റിക്രൂട്ട് ഏജൻസി പറഞ്ഞത് പോലെയൊന്നും അല്ല കാര്യങ്ങൾ നടന്നത് എന്ന് സിന്റോയുടെ പിതാവ് ജോർജ് പറയുന്നു. കണ്ണൂരിൽ തന്നെയുള്ള പരിചയക്കാരാണ് സിന്റോയെ ഇംഗ്ലണ്ടിൽ എത്താൻ ഉള്ള വഴി പറഞ്ഞു നൽകുന്നത്. അത്യാവശ്യം നല്ല നിലയിൽ പണവും ചെലവായി. എന്നാൽ ഏതാനും വർഷം ജോലി ചെയ്താൽ വീട്ടാവുന്ന കടമല്ലേയുള്ളൂ എന്നേ കരുതിയുള്ളൂ.

പക്ഷെ നിയമ കുരുക്കിൽ വിസ കാലാവധി തീർന്നതോടെ സ്വന്തം നാട്ടിൽ പോലും എത്താൻ കഴിയാതെ ഇംഗ്ലണ്ടിൽ കുടുങ്ങുകയായിരുന്നു സിന്റോ കഴിഞ്ഞ പത്തു വർഷവും. ഇതാണ് വീട്ടുകാരുടെയും കൂട്ടുകാരുടെയും മുഴുവൻ സങ്കടവും. ഇത്തരത്തിൽ അനവധി പേരെ കണ്ണൂരിൽ നിന്നും തന്നെ നാട്ടുകാർക്ക് അറിയാം. പലരും ഇംഗ്ലണ്ടിൽ എത്തി ചതിക്കപ്പെടുക ആയിരുന്നു എന്നാണ് നാട്ടുകാരുടെ പറച്ചിൽ. നിയമം സംബന്ധിച്ച വ്യക്തത ഒന്നും ആരും പറയാറുമില്ല, പോകാൻ ഉള്ള തിടുക്കത്തിൽ ആരും ആനൗഷിക്കാറുമില്ല. ഒടുവിൽ ഗതിയില്ലാതെ ഇന്ഗ്ലാണ്ടിൽ വെറും കയ്യോടെ മടങ്ങി എത്തിയവരും ഏറെയുണ്ട് ഇരട്ടിയിൽ.

മിക്കവാറും വീട്ടിൽ വിളിക്കാറുള്ള സിന്റോ മൂന്നാഴ്ച മുൻപ് വിളിച്ചപ്പോൾ നേരിയ പനിയുള്ള കാര്യം പറഞ്ഞിരുന്നു. എന്നാൽ വീട്ടിൽ ആരും അത് അത്ര കാര്യമാക്കിയില്ല. ഇംഗ്ലണ്ടിലെ തന്റെ ദുരിത കഥയൊന്നും സിന്റോ അധികം നാട്ടിൽ പറഞ്ഞിട്ടുമില്ല. വീട്ടിൽ വരാതിരിക്കാൻ ഉള്ള കാരണം സൂചിപ്പിച്ചിട്ടുണ്ടെന്നു മാത്രം. പനി ഉള്ളപ്പോൾ മുതൽ ഡോക്ടറെ കാണാൻ ശ്രമിച്ചെങ്കിലും ഒരാഴ്ച വീട്ടിൽ വിശ്രമിക്കാൻ ഉള്ള നിർദേശമാണ് ലഭിച്ചത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്ങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പനി മാറിക്കോളും എന്നംയിരുന്നു ധാരണ. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും സ്ഥിതി വഷളായി. ഈ സാഹചര്യം കേരളത്തിൽ ആയിരുന്നെകിൽ ഉണ്ടാകുമായിരുന്നില്ല എന്നാണ് സിന്റോയുടെ കൂട്ടുകാർ സൂചിപ്പിക്കുന്നത്.

പത്തു വർഷം മുൻപ് യുകെയിൽ എത്തിയ സിജോയെ കാത്തു കഴിഞ്ഞ ഒൻപതു വര്ഷംവും വീട്ടുകാർ നോക്കിയിരുപ്പാണ്. യുകെയിൽ എത്തി ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹത്തിന് വേണ്ടിയാണു സിന്റോ നാട്ടിൽ എത്തിയത്. അന്ന് മടങ്ങിയ സിന്റോ പിന്നീട് വിസ കാലാവധി തീർന്നപ്പോൾ ഓരോ തവണയും പി ആർ ലഭിക്കും എന്ന ധാരണയിൽ അത് നേടിയെടുക്കുക ആയിരുന്നു. ഇക്കാരണത്താലാണ് നാട്ടിൽ എത്താൻ കഴിയാതിരുന്നതും. എന്നാൽ അതാണിപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും മുഴുവൻ സങ്കടമായി മാറിയിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP