Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; മണ്ണാർക്കാട് സ്വദേശി ജമീഷ് ഗൾഫിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളി

ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; മണ്ണാർക്കാട് സ്വദേശി ജമീഷ് ഗൾഫിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: കോവിഡ് ബാധിച്ചു ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു. മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് (25) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു ഉമ്മൽ ഖുവൈനിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചു ഗൾഫിൽ മരിച്ച ഏറ്റവും പ്രായം കുറഞ്ഞ മലയാളിയാണ് ജമീഷ്. ഇതോടെ കൊറോണ വൈറസ് മൂലം ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 101 ആയി.

അതേസമയം, യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട്​ ചെ​യ്യാ​ൻ ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി. ഇ​ന്ത്യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഇ​തോ​ടെ, ജീ​വ​ന​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ്വ​ന്ത​മാ​യി വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്താ​ൻ അ​നു​മ​തി ല​ഭി​ക്കും. ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്​ കോ​ൺ​സു​ൽ ജ​ന​റ​ൽ വി​പു​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ, ഏ​തൊ​ക്കെ സ്​​ഥാ​പ​ന​ങ്ങ​ൾ ജീ​വ​ന​ക്കാ​രെ ഇ​ത്ത​ര​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ത​യാ​റാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മു​ണ്ട്. ര​ണ്ടാം ഘ​ട്ട വി​മാ​ന സ​ർ​വി​സ്​ ഇ​ന്ന്​ അ​വ​സാ​നി​ക്കേ, മൂ​ന്നാം ഘ​ട്ടം ഇ​തു​വ​രെ പ്ര​ഖ്യാ​പി​ക്കാ​ത്ത​തും പ്ര​വാ​സി​ക​ളി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി​യി​ട്ടു​ണ്ട്.

ചാ​ർ​ട്ട്​ ചെ​യ്യു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക്​ ആ​വ​ശ്യ​മാ​യി വ​രു​ന്ന ചെ​ല​വ്​ സ്​​ഥാ​പ​ന​മോ ജീ​വ​ന​ക്കാ​രോ വ​ഹി​ക്ക​ണം. യാ​ത്ര​ക്കു​മു​മ്പ്​​ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ​യും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​​ന്റെ​യും അ​നു​മ​തി തേ​ട​ണം. വി​മാ​നം ഇ​റ​ങ്ങു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളോ​ട്​ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​ങ്ങ​ൾ ഏ​​ർ​പ്പെ​ടു​ത്ത​ണം. ക്വാ​റ​ൻ​റീ​ൻ ചെ​ല​വ്​ ആ​ര്​ വ​ഹി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്​​ത​ത​യു​ണ്ട്. നി​ല​വി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ​പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ എ​ല്ലാ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളും ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യി​രി​ക്കും. അ​തി​നാ​ൽ, നാ​ട്ടി​​ലെ​ത്തു​ന്ന​വ​ർ​ക്ക്​ 14 ദി​വ​സം ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​യി​രി​ക്കും.

ഇ​ക്കാ​ര്യം സ​മ്മ​തി​ച്ചു​ള്ള സ​ത്യ​വാ​ങ്​​മൂ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൂ​രി​പ്പി​ച്ച്​ ന​ൽ​ക​ണം. പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള പ്ര​ത്യേ​ക വി​മാ​ന സ​ർ​വി​സി​​െൻറ ര​ണ്ടാം ഘ​ട്ടം ഇ​ന്ന്​ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ പ്ര​ഖ്യാ​പ​നം. വെ​ള്ളി​യാ​ഴ്​​ച 180 യാ​ത്ര​ക്കാ​രു​മാ​യി ദു​ബൈ​യി​ൽ നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ വി​മാ​നം പ​റ​ന്നി​രു​ന്നു. ര​ണ്ടാം ഘ​ട്ടം അ​വ​സാ​നി​ക്കു​ന്ന ഇ​ന്ന്​ യു.​എ.​ഇ​യി​ൽ​നി​ന്ന്​ മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ​ത്തും. ദു​ബൈ-​തി​രു​വ​ന​ന്ത​പു​രം, അ​ബൂ​ദ​ബി-​ക​ണ്ണൂ​ർ, ദു​ബൈ-​കോ​ഴി​ക്കോ​ട്​ എ​ന്നീ വി​മാ​ന​ങ്ങ​ളി​ലാ​യി 500ഒാ​ളം പേ​ർ ഇ​ന്ന്​ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP