Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രിട്ടണിലെ മലയാളികൾക്ക് നഷ്ടമായത് കണ്ണൂരിന്റെ മകളെ; വിടപറഞ്ഞ ഡോക്ടർ പൂർണിമ കൊറോണ മൂലം മരിക്കുന്ന യുകെയിലെ ആദ്യ മലയാളി ഡോക്ടർ; രോഗം പകർന്നത് കിട്ടിയത് ഭർത്താവിൽ നിന്നും; കണ്ണീരണിഞ്ഞു ബ്രിട്ടണിലെ മലയാളികളും ഇംഗ്ലീഷ് വംശജരും; നേഴ്‌സുമാരായ അനൂജിനും ഫിലോമിനക്കും പിന്നാലെ ഡോക്ടർ പൂർണിമ കൂടിയപ്പോൾ യുകെയിലെ ആരോഗ്യ മേഖലയിലെ മലയാളി നഷ്ടക്കണക്ക് മൂന്നായി; കോവിഡിൽ ബ്രിട്ടണിലെ മലയാളി മരണം പതിമൂന്ന് ആവുമ്പോൾ

ബ്രിട്ടണിലെ മലയാളികൾക്ക് നഷ്ടമായത് കണ്ണൂരിന്റെ മകളെ; വിടപറഞ്ഞ ഡോക്ടർ പൂർണിമ കൊറോണ മൂലം മരിക്കുന്ന യുകെയിലെ ആദ്യ മലയാളി ഡോക്ടർ; രോഗം പകർന്നത് കിട്ടിയത് ഭർത്താവിൽ നിന്നും; കണ്ണീരണിഞ്ഞു ബ്രിട്ടണിലെ മലയാളികളും ഇംഗ്ലീഷ് വംശജരും; നേഴ്‌സുമാരായ അനൂജിനും ഫിലോമിനക്കും പിന്നാലെ ഡോക്ടർ പൂർണിമ കൂടിയപ്പോൾ യുകെയിലെ ആരോഗ്യ മേഖലയിലെ മലയാളി നഷ്ടക്കണക്ക് മൂന്നായി; കോവിഡിൽ ബ്രിട്ടണിലെ മലയാളി മരണം പതിമൂന്ന് ആവുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: യുകെ മലയാളികൾക്ക് കോവിഡ് പോരാട്ടത്തിൽ ഇന്നലെ നഷ്ടമായത് സന്ദർലാന്റിലെ ഡോക്ടർ പൂർണിമയെ. ആദ്യമായി ഒരു ഡോക്ടറെ നഷ്ട്ടമായതിന്റെ ഞെട്ടൽ മലയാളി സമൂഹത്തെ ആകെ ആശങ്കപ്പെടുത്തുകയാണ് . മുൻപ് നേഴ്‌സുമാരായ ബോസ്റ്റണിലെ അനൂജിന്റെയും ഓക്‌സ്‌ഫോർഡിലെ ഫിലോമിനയുടെയും മരണങ്ങൾ ഉൾക്കൊണ്ട മലയാളികൾ ഇപ്പോൾ ഡോക്ടർ പൂർണിമയ്ക്കും വിട വാങ്ങുമ്പോൾ ആശുപത്രി മരണങ്ങളുടെ ആധിക്യത്തിൽ കടുത്ത ആശങ്കയിൽ ആയിരിക്കുകയാണ് .

കോവിഡിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്ന പതിമൂന്നാമത്തെ വക്തിയാണ് ഡോക്ടർ പൂർണിമ . കണ്ണൂരിന്റെ മകളായി യുകെയിൽ എത്തിയ പൂർണിമ മലയാളി സമൂഹത്തിൽ എല്ലാ ആഘോഷത്തിലും പങ്കെടുക്കാൻ ശ്രമിച്ചിരുന്നതായി സന്ദർലൻഡ് മലയാളികൾ ഓർമ്മിക്കുന്നു . നോർത്ത് ഇന്ത്യൻ വംശജനായ ഡോക്ടർ ബാലപുരിയുമായി മലയാളി സമൂഹത്തിന്റെ ആഘോഷത്തിൽ എത്തുമ്പോൾ തന്റെ നാടും നാട്ടുകാരും എന്ന സന്തോഷം പങ്കിട്ടാണ് ഡോക്ടർ പൂർണിമ മടങ്ങിയിരുന്നത് എന്ന് സണ്ടർലൻഡ് മലയാളികൾ ഓർമിക്കുന്നു .

അത്യന്തം സങ്കടകരമായ കാഴ്ചക്ക് ശേഷമാണു ഡോക്ടർ പൂർണിമ നായരുടെ മരണം മെഡിക്കൽ ടീം ഔദ്യോഗികമായി അറിയിക്കുന്നത് . സന്ദർലാന്റിലെ സീനിയർ സർജൻ ആയ ബാലപുരിയുടെ സുഹൃത്തുക്കൾ തന്നെയാണ് ഡോക്ടർ പൂർണിമയെ പരിചരിച്ചിരുന്നതും . അതിനാൽ തന്നെ തങ്ങളിൽ ഒരാൾ നഷ്ടമാകുന്ന വേദന ഡോക്ടർമാരും അനുഭവിച്ചിരുന്നു . ബിഷപ് ഓക്ലൻഡ് എന്ന സ്ഥലത്തു ജെനെറൽ പ്രാക്ടീഷണർ ആയാണ് ഡോക്ടർ പൂർണിമ ജോലി ചെയ്തിരുന്നത് .

ഏതാനും ആഴ്ചകകൾക്കു മുൻപു ഡോക്ടർ ബാലപുരി കോവിഡ് രോഗബാധിതൻ ആയിരുന്നതായി പറയപ്പെടുന്നു . അദ്ദേഹം സുഖം പ്രാപിച്ച ശേഷമാണു ഡോക്ടർ പൂർണിമ രോഗത്തിന് അടിമപ്പെടുന്നത് . കഴിഞ്ഞ ദിവസം രോഗനില വഷളായതിനെ തുടർന്ന് നോർത്ത് ടീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുക ആയിരുന്നു .

എന്നാൽ കടുത്ത ശ്വാസ തടസം ഉണ്ടായതിനെ തുടർന്ന് തിരിച്ചു വരവ് പ്രയാസം ആയിരിക്കും എന്നും സഹപ്രവർത്തകർ ഡോക്ടർ ബാലപുരിയെ അറിയിച്ചെങ്കിലും വെന്റിലേറ്റർ ഓഫ് ചെയ്യാൻ അദ്ദേഹം വിസമ്മിതിക്കുക ആയിരുന്നു എന്നാണ് അറിയുന്നത് . അത്യന്തം പ്രയാസം നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നു പോയ ഡോക്ടർ ബാലപുരിയെ സാവധാനം പൂർണിമയുടെ അവസ്ഥ പറഞ്ഞു മനസിലാക്കിയ ശേഷമാണു വെന്റിലേറ്ററിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിക്കുന്നത് . എൻജിനിയറിങ് വിദ്യാർത്ഥിയായ വരുൺ ആണ് ഈ ദമ്പതികളുടെ ഏക മകൻ .

ബിഷപ് അക്ലൻഡിലെ സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ രോഗികളുടെ പ്രിയപ്പെട്ട ഡോകടർ കൂടി ആയിരുന്നു പൂർണിമ . തികച്ചും ഗ്രാമീണ അന്തരീക്ഷമുള്ള ഇവിടെ ഡോകടർ ആയി സാമൂഹ്യ സേവനം ചെയ്യാൻ ഉള്ള പൂർണിമയുടെ തീരുമാനത്തിന് സ്‌നേഹം കൊണ്ടാണ് പ്രദേശവാസികൾ അംഗീകാരം നൽകിയിരുന്നത് . അതിനാൽ തന്നെ തങ്ങളുടെ പ്രിയ ഡോക്ടറുടെ അപ്രതീക്ഷിത മരണം മലയാളികളേക്കാൾ ബ്രിട്ടീഷുകാർക്കാണ് ആഘാതമായി മാറിയിരിക്കുന്നത് .

ജിപി സർജറിയിലെ ജീവനക്കാരും മറ്റും സ്നേഹം നിറഞ്ഞ വാക്കുകളായി സോഷ്യൽ മീഡിയയിൽ എത്തിയാണ് ഡോകടർ പൂർണിമക്കു ആദരാഞ്ജലി അർപ്പിക്കുന്നത് . തങ്ങളുടെ നാട്ടിലെ ഡോകടർ ഓർമ്മയായി മറിയതിന്റെ ഞെട്ടൽ സ്ഥലം എംപി ദേഹേന്ന ഡേവിസൺ ഫേസ്‌ബുക് പോസ്റ്റ് വഴിയാണ് പങ്കിട്ടത് . ഈ നാട് എന്നും ഡോക്ടർ പൂർണിമയുടെ സേവനം ഓർമ്മിക്കുമെന്നും അവരെ മറക്കുക എന്നത് അത്ര വേഗത്തിൽ സാധിക്കുന്ന ഒന്നല്ല എന്നും തന്റെ അനുശോചനം കുടുംബത്തെ അറിയിക്കുന്ന അവസരത്തിൽ ദേഹേന്ന ഡേവിസൺ വക്തമാക്കി .

നേഴ്സിങ് ഡെയിൽ യുകെ മലയാളി സമൂഹത്തിനു വേദന നൽകി ജീവിത വഴിയിൽ യാത്ര അവസാനിപ്പിച്ച ഡോക്ടർ പൂർണിമയുടെ മരണം യുകെയിലെ പ്രവാസികൾക്കിടയിൽ എല്ലാം വലിയ ചർച്ചയാണ് . ഡോകറ്ററുടെ കുടുംബം ഈ വേദനയിൽ നിന്നും ഏറ്റവും വേഗത്തിൽ വിടുതൽ പ്രാപിക്കട്ടെ എന്നും പ്രാർത്ഥനയാണ് എല്ലാവർക്കുമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP