Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ജോലി ലഭിക്കാൻ സഹായം തേടി സംവിധായകന്റെ അടുത്തെത്തി; അടുപ്പത്തിലായപ്പോൾ പല തരത്തിലെ ചിത്രവും എടുത്തു; രണ്ട് വർഷത്തിന് ശേഷം ഫോട്ടോ ഷോപ്പ് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ലെബനീസുകാരനെതിരെ പരാതിയുമായി ഫ്രാൻസിൽ താമസിക്കുന്ന യുവതി; ദുബായിൽ നിന്നൊരു ബ്ലാക് മെയിൽ കേസ് ഇങ്ങനെ

ജോലി ലഭിക്കാൻ സഹായം തേടി സംവിധായകന്റെ അടുത്തെത്തി; അടുപ്പത്തിലായപ്പോൾ പല തരത്തിലെ ചിത്രവും എടുത്തു; രണ്ട് വർഷത്തിന് ശേഷം ഫോട്ടോ ഷോപ്പ് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ലെബനീസുകാരനെതിരെ പരാതിയുമായി ഫ്രാൻസിൽ താമസിക്കുന്ന യുവതി; ദുബായിൽ നിന്നൊരു ബ്ലാക് മെയിൽ കേസ് ഇങ്ങനെ

ദുബായ് : വിവാഹിതയായ യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ടെലിവിഷൻ സംവിധായകനെതിരെ ദുബായിൽ കേസ്. ഫ്രാൻസിൽ താമസിക്കുന്ന യുവതിയാണ് പരാതിക്കാരി.

43 വയസുള്ള ലെബനീസ് പൗരനാണ് കേസിൽ ഉൾപ്പെട്ട സംവിധായകൻ. യുവതിയുമായി പരിചയമുണ്ടായിരുന്ന സമയത്ത് എടുത്ത ചിത്രങ്ങൾ ഫോട്ടോഷോപ്പിലൂടെ മാറ്റി അവരുടെ ഫേസ്‌ബുക്ക് ഹാക്ക് ചെയ്ത് അതിലൂടെ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നകാര്യം പ്രതി സമ്മതിച്ചു. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. നിരവധി ചിത്രങ്ങൾ ഇതിൽ നിന്നും കണ്ടെത്തി. കേസ് വീണ്ടും 2018 ജനുവരി 30ന് പരിഗണിക്കും.

ചിത്രങ്ങൾ പലതും അശ്ലീലവും മോശം ഉദ്ദേശത്തോടെയുള്ളതും ആയിരുന്നു. ലെബനീസ് പൗരനെതിരെ ഭീഷണിപ്പെടുത്തൽ, മാനഹാനി, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, സമൂഹമാധ്യമങ്ങളെ മോശമായി ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. അൽ ഖാസിസ് പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ താമസിക്കുന്ന യുവതി ഇമെയിൽ വഴിയാണ് പരാതി നൽകിയതെന്ന് പൊലീസ് ലഫ്ന്റനന്റ് വ്യക്തമാക്കി.

യുഎഇയിൽ താമസിക്കുന്ന ഒരു വ്യക്തി കുറേകാലമായി ഭീഷണിപ്പെടുത്തുന്നു. മൂന്നു വർഷം മുൻപ് ജോലി ലഭിക്കാൻ തന്നെ സഹായിക്കാമെന്ന് ഇയാൾ പറഞ്ഞിരുന്നുവെന്നും പരാതിയിൽ യുവതി പറയുന്നു. ഇരുവരും അടുപ്പത്തിൽ ആയപ്പോൾ എടുത്ത പല ചിത്രങ്ങളും ഇയാളുടെ കൈവശമുണ്ട്. രണ്ടു വർഷത്തിന് ശേഷം ഇയാൾ ഭീഷണിപ്പെടുത്താനും ശല്യം ചെയ്യാനും തുടങ്ങി. ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇതുകാരണം തന്റെ കുടുംബം തകരുകയും ഭർത്താവ് വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി. പ്രതിയായ വ്യക്തി വലിയ തുക ആവശ്യപ്പെടുകയും ചെയ്തു. ഒരിക്കൽ പണം നൽകുകയും ചെയ്തു. ഇതിന്റെ രേഖകൾ പൊലീസിന് നൽകിയെന്നും യുവതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP