Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുബായിലെ സിനിമാ തിയറ്ററുകൾ തുറന്നപ്പോൾ തിരക്കോട് തിരക്ക്; വിതരണക്കാരെ പോലും ഞെട്ടിച്ച് കോവിഡ് കാലത്ത് തിയറ്ററുകളിലേക്ക് എത്തിയത് നൂറു കണക്കിന് പ്രേക്ഷകർ: സംപ്രേഷണം ചെയ്യുന്നതിൽ മലയാള ചിത്രവും ഹിന്ദി ചിത്രങ്ങളും

ദുബായിലെ സിനിമാ തിയറ്ററുകൾ തുറന്നപ്പോൾ തിരക്കോട് തിരക്ക്; വിതരണക്കാരെ പോലും ഞെട്ടിച്ച് കോവിഡ് കാലത്ത് തിയറ്ററുകളിലേക്ക് എത്തിയത് നൂറു കണക്കിന് പ്രേക്ഷകർ: സംപ്രേഷണം ചെയ്യുന്നതിൽ മലയാള ചിത്രവും ഹിന്ദി ചിത്രങ്ങളും

സ്വന്തം ലേഖകൻ

ദുബായ്: കോവിഡിനെ തുടർന്ന് അടച്ചിട്ട ദുബായിലെ തിയറ്ററുകൾ വീണ്ടും തുറന്നപ്പോൾ തിരക്കോട് തിരക്ക്. വിതരണക്കാരെ പോലും ഞെട്ടിച്ചു കൊണ്ട് നൂറു കണക്കിന് സിനിമാ പ്രേമികളാണ് തിയറ്ററുകളിലേക്ക് ഒഴുകി എത്തിയത്. മെയ്‌ 27 നാണ് ദുബായിലെ സിനിമാ ശാലകൾ വീണ്ടും പ്രവർത്തനമാരംഭിച്ചത്. എട്ട് ദിവസം കൊണ്ട് 8,279 പേർ മാളുകളിലടക്കമുള്ള തിയറ്ററുകളിൽ സിനിമ കണ്ടു. ദുബായ് അധികൃതരുടെ നിർദേശ പ്രകാരം 30% ഇരിപ്പിട ശേഷിയിലാണ് സിനിമാ തിയറ്ററുകൾ പ്രവർത്തിക്കുന്നത്. അതും 12 മണിക്കൂർ മാത്രം. എന്നിട്ടും സിനിമാ പ്രേമികൾ കൂട്ടത്തോടെ സിനിമാ തിയറ്ററുകളിലേക്ക് എത്തുകയായിരുന്നു.

കോവിഡ് ലോക്ഡൗണിന് ശേഷം പ്രദർശനമാരംഭിച്ച മിക്ക സിനിമകളും നേരത്തെ റിലീസ് ചെയ്തതും ഒടിടി(ഓവർ ദ് ടോപ്) ഫ്‌ളാറ്റ് ഫോമുകളിൽ ലഭ്യമായതുമാണ്. ഹിന്ദി ചിത്രങ്ങളും മലയാള ചിത്രവും പ്രദർശനത്തിൽ ഉൾപ്പെടുന്നു. ലോക്ഡൗൺ സംഭവിച്ച അതേ ആഴ്ചയിൽ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം 'ബ്ലഡ് ഷൂട്ടി'നാണു ഏറ്റവും കൂടുതൽ പേർ ടിക്കറ്റെടുത്തത്. ഈ ദിവസങ്ങളിൽ 1458 അഡ്‌മിഷനോടെ ഫാർസ് ഫിലിംസിന്റെ യുഎഇ ബോക്‌സ് ഓഫീസ് ചാർട്ടിൽ ഒന്നാമതായി നിൽക്കുന്നു. ഹോളിവുഡ് ചിത്രങ്ങളിൽ ഇൻവിസിബിൾ മാൻ, ദ് ജെന്റിൽമാൻ എന്നിവ യഥാക്രമം 586, 552 അഡ്‌മിഷനുകളോടെ രണ്ടും മുന്നും സ്ഥാനത്തു നിൽക്കുന്നതായും ഫാർസ് പ്രതിനിധി റഫീഖ് കുളങ്കര പറഞ്ഞു.

ഇന്ത്യൻ ചിത്രങ്ങളായ ബാഗി 3 ന് 142 അഡ്‌മിഷനും ചൽ മേരാ പുത്ര് 2 ന് 67 അഡ്‌മിഷനും തപ്പഡ് എന്ന ഹിന്ദി ചിത്രത്തിന് 54 അഡ്‌മിഷനും ലഭിച്ചു. ടൊവിനോയുടെ ഫോറൻസിക് ആണ് ദുബായിൽ പ്രദർശിപ്പിക്കുന്ന ഏക മലയാള ചിത്രം. എന്നാൽ മലയാളം, തമിഴ് ചിത്രങ്ങൾക്ക് വലിയ പ്രേക്ഷക പ്രതികരണം ലഭിച്ചതുമില്ല. ദുൽഖർ സൽമാന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താൽ, ഓസ്‌കർ അവാർഡ് ചിത്രമായ പാരസൈറ്റ്, ഹോളിവുഡ് ഹിറ്റ് ജോക്കർ, ഹിന്ദി ചിത്രം ബാഗി3 എന്നിവയും പ്രദർശിപ്പിക്കുന്നു.

തിയറ്ററിൽ വരുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താനായി ഒട്ടേറെ മാനദണ്ഡങ്ങൾ ദുബായ് സാമ്പത്തിക വിഭാഗം തിയറ്റർ ഉടമകൾക്ക് നിർദേശിച്ചിരുന്നു. ഓരോ പ്രദർശനങ്ങൾക്കു ശേഷവുമുള്ള നിർബന്ധിത സാനിറ്ററൈസേഷൻ, 30% ഇരിപ്പിട ശേഷി ഇടവിട്ടുള്ള സംവിധാനം, തിയറ്ററിൽ വരുന്നവരുടെ താപനില പരിശോധന, 60 വയസ്സിനു മുകളിലും 12 വയസ്സിനു താഴെയുമുള്ളവർക്കു പ്രവേശനം അനുവദിക്കാൻ പാടില്ല തുടങ്ങിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

ദുബായിയുടെ ചുവടുപിടിച്ച് റാസൽഖൈമയും അജ്മാനും തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. അബുദാബിയും ഷാർജയും കൂടി പ്രവർത്തന സജ്ജമാകുന്നതോടെ പുതിയ ചിത്രങ്ങൾ റിലീസിന് എത്തിക്കാനാണ് ജിസിസിയിൽ പ്രവർത്തിക്കുന്ന ഫാർസ് ഫിലിംസ് അടക്കമുള്ള വിതരണക്കാർ ശ്രമിക്കുന്നത്. അതേസമയം പുത്തൻ മലയാള സിനിമകൾ ദുബായിലേക്ക് എത്തുമോ എ്ന്ന് കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP