Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നു പതിറ്റാണ്ടായി ദുബായിൽ ബിസിനസ് നടത്തവെ സാമ്പത്തിക പ്രശ്‌നങ്ങളിൽ പെട്ടത് സ്റ്റീൽ ഫാബ്രിക്കേഷൻ ബിസിനസ് കുറഞ്ഞതോടെ; എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുന്നതിനിടെ കമലാസനൻ നാടാർ വാസുവിനെ തേടിയെത്തിയത് ഭാഗ്യദേവതയും; സുഹൃത്ത് പ്രസാദിനൊപ്പം വാങ്ങിയ ടിക്കറ്റിന് ലഭിച്ചത് ഏഴ് കോടിയിലേറെ രൂപ; മലയാളികളെ കൈവിടാതെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്

മൂന്നു പതിറ്റാണ്ടായി ദുബായിൽ ബിസിനസ് നടത്തവെ സാമ്പത്തിക പ്രശ്‌നങ്ങളിൽ പെട്ടത് സ്റ്റീൽ ഫാബ്രിക്കേഷൻ ബിസിനസ് കുറഞ്ഞതോടെ; എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുന്നതിനിടെ കമലാസനൻ നാടാർ വാസുവിനെ തേടിയെത്തിയത് ഭാഗ്യദേവതയും; സുഹൃത്ത് പ്രസാദിനൊപ്പം വാങ്ങിയ ടിക്കറ്റിന് ലഭിച്ചത് ഏഴ് കോടിയിലേറെ രൂപ; മലയാളികളെ കൈവിടാതെ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽ വീണ്ടും മലയാളികളെ തേടി ഭാഗ്യദേവത. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് തിരുവനന്തപുരം സ്വദേശികളായ കമലാസനൻ നാടാർ വാസുവിനും സുഹൃത്ത് പ്രസാദിനും ഏഴ് കോടിയിലേറെ രൂപ സമ്മാനമായി ലഭിച്ചത്. പത്ത് ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. ദുബായിൽ സ്റ്റീൽഫാബ്രിക്കേഷൻ ബിസിനസ് നടത്തുകയാണ് അമ്പത്താറുകാരനായ തിരുവനന്തപുരം സ്വദേശി കമലാസനൻ നാടാർ വാസു. പ്രസാദ് സുഹൃത്തും കമലാസനൻ നാടാർ വാസുവിന്റെ നാട്ടുകാരനുമാണ്. കസഖ് സ്ഥാൻ സ്വദേശി ഖുസൈൻ യെറംഷെവിനും ദുബായ് ഡ്യൂട്ടി ഫ്രീയുടെ മറ്റൊരു നറുക്കെടുപ്പിൽ 10 ലക്ഷം യുഎസ് ഡോളർ സമ്മാനം ലഭിച്ചു.

കഴിഞ്ഞ 30 വർഷമായി യുഎഇയിലുള്ള കമലാസനൻ വർഷങ്ങളായി ദുബായിൽ ബിസിനസ് നടത്തി വരികയാണ്. ബിസിനസ് കുറഞ്ഞ് സാമ്പത്തിക പ്രശ്‌നങ്ങളിൽപ്പെട്ടു നിൽക്കുന്ന സമയത്താണ് ഭാഗ്യദേവദ കടാക്ഷിച്ചത്. സുഹൃത്തുക്കളുമായി ചേർന്ന് നേരത്തെയും കൂപ്പൺ വാങ്ങിക്കാറുണ്ടായിരുന്നെങ്കിലും പിന്നീട് നിരാശനായി നിർത്തി. രണ്ടു മാസം മുൻപാണ് വീണ്ടും വാങ്ങാൻ തുടങ്ങിയത്. സെപ്റ്റംബറിൽ നാട്ടിലേയ്ക്ക് പോകുമ്പോൾ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ കടയിൽ നിന്നാണ് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ചൊവ്വാഴ്ച രാവിലെ നറുക്കെടുപ്പ് കഴിഞ്ഞയുടൻ അദ്ദേഹത്തെ തേടി അധികൃതരുടെ ഫോൺ വിളിയെത്തി. ആദ്യം ആരെങ്കിലും പറ്റിക്കുകയാണോ എന്ന സംശയം ഉണ്ടായെങ്കിലും വൈകാതെ യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ നാട്ടിലുള്ള പ്രസാദിനെ വിളിച്ച് കാര്യമറിയിച്ചു. അദ്ദേഹം മറ്റന്നാൾ ദുബായിൽ മടങ്ങിയെത്തും.

കമലാസനന് ഒപ്പമായിരുന്നു പ്രസാദും ജോലി ചെയ്തിരുന്നത്. എന്നാൽ അടുത്തിടെ ജോലി ഉപേക്ഷിച്ച പ്രസാദ് മറ്റൊരു തൊഴിൽ അന്വേഷിക്കവെയാണ് ഭാഗ്യദേവത തേടിയെത്തിയത്. ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം ദുബായിലാണ് താമസം. മൂത്ത മകൻ എൻജിനീയറും രണ്ടാമത്തേയാൾ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയുമാണ്. സമ്മാനത്തുക പ്രസാദുമായി തുല്യമായി വീതിക്കും. ബിസിനസിലെ ബാധ്യതകൾ തീർത്ത് ബാക്കിയാകുന്ന തുക എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും. പൊതുജനങ്ങൾക്ക് മുൻപിൽ മുഖം കാണിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദുബായ് ഡ്യൂട്ടി ഫ്രീ ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീപാവലി ആഘോഷിച്ചു. ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ ആഘോഷങ്ങളിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി ടെർമിനൽ 1 കോൺകോർസ് സിയിലെ അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി ഓഷ്യൻ കിഡ്‌സ് എന്ന നൃത്തസംഘം കഥക് അവതരിപ്പിച്ചു. തുടർന്ന് വിപുൽ കേക്ക് മുറിച്ചാണ് ആഘോഷങ്ങളിൽ പങ്കാളിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP