Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒന്നരവർഷമായി ഇലക്ട്രീഷ്യൻ; അവധിക്ക് പോകുമ്പോൾ നടത്തിയ പരീക്ഷണം കോടിപതിയാക്കി; ഡിഡിഎഫിന്റെ സർപ്രൈസ് ലോട്ടറിയിൽ മലയാളിക്ക് അടിച്ചത് ആറരക്കോടിയുടെ ഭാഗ്യം; ദൈവത്തിന് നന്ദി പറഞ്ഞ് ധനേഷ്; ദുബായ് നറുക്കെടുപ്പിന്റെ ഭാഗ്യം മലയാളികളെ വിടാതെ പിന്തുടരുന്നു

ഒന്നരവർഷമായി ഇലക്ട്രീഷ്യൻ; അവധിക്ക് പോകുമ്പോൾ നടത്തിയ പരീക്ഷണം കോടിപതിയാക്കി; ഡിഡിഎഫിന്റെ സർപ്രൈസ് ലോട്ടറിയിൽ മലയാളിക്ക് അടിച്ചത് ആറരക്കോടിയുടെ ഭാഗ്യം; ദൈവത്തിന് നന്ദി പറഞ്ഞ് ധനേഷ്; ദുബായ് നറുക്കെടുപ്പിന്റെ ഭാഗ്യം മലയാളികളെ വിടാതെ പിന്തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിൽ ഭാഗ്യദേവതയുടെ കടാക്ഷം വീണ്ടും മലയാളിക്ക്. അവധിക്ക് നാട്ടിലേക്ക് പോകുമ്പോൾ എടുത്ത ടിക്കറ്റ് മലയാളിക്ക് വീണ്ടും ഭാഗ്യമെത്തിക്കുകയാണ്. നിരവധി മലയാളികൾക്കാണ് ഈയിടെ ദുബായിലെ നറക്കെടുപ്പിലൂടെ കോടീശ്വരന്മാരാകാൻ അവസരമ1രുങ്ങിയത്. ഇതിൽ അവസാനത്തെ ഭാഗ്യവാനാണ് ധനേഷ്.

ഡിഡിഎഫിന്റെ സർപ്രൈസ് നറുക്കെടുപ്പിൽ കെ. ധനേഷിന് ഒരു മില്യൺ യുഎസ് ഡോളർ (ഏതാണ്ട് 6,49,79,100 ഇന്ത്യൻ രൂപ) ആണ് സമ്മാനം ലഭിച്ചത്. ധനേഷ് ഏതാനും ആഴ്ച മുൻപ് അവധിക്ക് നാട്ടിലേക്ക് പോകുമ്പോഴാണ് 266 സീരിസിലെ 4255 എന്ന നമ്പറിലെ ടിക്കറ്റ് എടുത്തത്. ആദ്യമായി നടത്തിയ പരീക്ഷണത്തിൽ ഭാഗ്യം 25കാരനെ തേടിയെത്തി. ഒന്നര വർഷമായി ദുബായിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് ധനേഷ്. 'ഇത്രയും വലിയൊരു സമ്മാനം ഇത്ര ചെറുപ്പത്തിൽ തന്നെ സ്വന്തമാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദൈവത്തിന് നന്ദി പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ വളരെ മനോഹരമായ ഒരു സമ്മാനമാണ് നൽകിയത്. നന്ദിയുണ്ട്' കേരളത്തിൽ നിന്നും ധനേഷ് പറഞ്ഞു.

ജോർദാനിയൻ പൗരനായ യസാൻ കൈ്വററ്റിനും ഒരു മില്യൺ യുഎസ് ഡോളറിന്റെ സമ്മാനം നറുക്കെടുപ്പിൽ ലഭിച്ചു. 267 സീരീസിലെ 1090 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഷാർജയിൽ ഒരു കമ്പനിയിൽ മാനേജരാണ് ഇയാൾ. കഴിഞ്ഞ ആറു വർഷത്തിനിടെ എഴുപതിൽ അധികം തവണ ടിക്കറ്റ് എടുത്തിട്ടുണ്ട്. 'ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രണ്ടാമത്തെ മുഹൂർത്തമാണിത്. ആദ്യത്തേത് സുന്ദരിയായ ഭാര്യയെ സ്വന്തമാക്കിയപ്പോൾ ആയിരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി പറയുന്നു'യസാൻ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ നിരവധി കോടിപതികളെയാണ് മലയാളികൾക്ക് ഗൾഫിലെ ഭാഗ്യക്കുറികൾ നൽകിയത്. കേരളത്തിൽ നിന്ന് ഓൺലൈൻ വഴിയെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പ് കൂപ്പണിന്റെ ആറര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനമാണ് പ്രബിൻ തോമസിനെ തേടിയെത്തിയത്. കേരളത്തിലും ബെംഗളൂരുവിലുമായി ഐടി പരിശീലനം നൽകുന്ന ബിസിനസാണ് പ്രബിൻ ചെയ്യുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് പ്രബിൻ നന്ദിയും പറഞ്ഞു. ലിസ് മേരിയാണ് ഭാര്യ. ഏകമകൾ: എറോൺ. ഗൾഫിലുള്ള സുഹൃത്തുക്കൾ വഴിയും മാധ്യമങ്ങളിലൂടെയും നറുക്കെടുപ്പിനെ കുറിച്ച് മനസിലാക്കി 18,000 രൂപയോളം നൽകി ഓൺലൈൻ വഴി പ്രബിൻ ആദ്യമായാണ് ടിക്കറ്റ് എടുത്തത്. 265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് എടുത്തത് നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും വിദേശത്തുനിന്ന് ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ പങ്കെടുത്തത്. ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം പ്രബിനെ തേടി എത്തുകയും ചെയ്തു.

ഈ വർഷം ഇതുവരെ ഏതാണ്ട് പത്തോളം മലയാളികൾക്ക് വലുതും ചെറുതുമായ സമ്മാനങ്ങൾ ലഭിച്ചു. തിങ്കളാഴ്ച നടത്തിയ അബുദാബി ബിഗ് ടിക്കറ്റ് ദ് സൂപ്പർ സീരീസ് 189ൽ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഏഴു ദശലക്ഷം ദിർഹം മലയാളി സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസിലാസ് ബിബിയൻ ബാബുവിന് 030202 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്ത്യൻ രൂപയിൽ 12.40 കോടി രൂപ വരും ഒന്നാം സമ്മാനത്തുക. ഈയിടെ മാസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിനും സുഹൃത്തുക്കൾക്കും ഏകദേശം 17കോടി രൂപ (10 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചിരുന്നു. ദുബായിൽ സെയിൽസ് എക്സിക്യൂട്ടീവായ സുനിൽ എം. കൃഷ്ണൻകുട്ടി നായരെയും നാലു സുഹൃത്തുക്കളെയുമാണ് അന്നു ഭാഗ്യദേവത കടാക്ഷിച്ചത്. ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനമായിരുന്നു ഇത്.

അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പിൽ 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിർഹം) സമ്മാനം മലയാളിയായ ഹരികൃഷ്ണൻ വി.നായർക്കായിരുന്നു. ഇതായിരുന്നു ഈ വർഷത്തെ ആദ്യ വമ്പൻ സമ്മാനം. ആലപ്പുഴ സ്വദേശിയായ ഹരികൃഷ്ണൻ, ദുബായിലെ ഒരു കെട്ടിട നിർമ്മാണ കമ്പനിയിൽ ബിസിനസ് ഡെവലപ്മെന്റ് മാനേജറായി ജോലി ചെയ്യുന്ന ഈ 42 കാരൻ ഇത് മൂന്നാം തവണയാണ് അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യ പരീക്ഷണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP