Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമേരിക്കയിൽ നിന്നും യൂറപ്പിൽ നിന്നും ഒക്കെ നാട്ടിലേക്ക് വരുന്ന മലയാളികൾക്ക് ഇനി വിസയില്ലാതെ ദുബായിൽ തങ്ങാം; എല്ലാ യാത്രക്കാർക്കും സൗജന്യമായി ട്രാൻസിറ്റ് വിസ അനുവദിക്കാൻ തീരുമാനിച്ച് യുഎഇ; 50 ദിർഹം അടച്ചാൽ നാലു ദിവസം തങ്ങാനുള്ള വിസ നൽകും; പുതിയ പരിഷ്‌ക്കാരത്തിലൂടെ ദുബായ് ലക്ഷ്യം ഇടുന്നത് ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം

അമേരിക്കയിൽ നിന്നും യൂറപ്പിൽ നിന്നും ഒക്കെ നാട്ടിലേക്ക് വരുന്ന മലയാളികൾക്ക് ഇനി വിസയില്ലാതെ ദുബായിൽ തങ്ങാം; എല്ലാ യാത്രക്കാർക്കും സൗജന്യമായി ട്രാൻസിറ്റ് വിസ അനുവദിക്കാൻ തീരുമാനിച്ച് യുഎഇ; 50 ദിർഹം അടച്ചാൽ നാലു ദിവസം തങ്ങാനുള്ള വിസ നൽകും; പുതിയ പരിഷ്‌ക്കാരത്തിലൂടെ ദുബായ് ലക്ഷ്യം ഇടുന്നത് ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം

ദുബായ്: അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഒക്കെ നാട്ടിലേക്ക് വരുമ്പോൾ ദുബായ് കാണണമെന്ന് ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇനി അധികം പണ ചെലവില്ലാതെ അതിനുള്ള അവസരം ഒരുങ്ങുന്നു. രാജ്യാന്തര യാത്രക്കാർക്ക് സൗജന്യമായി ട്രാൻസിറ്റ് വിസ നൽകാൻ ഒരുങ്ങുകയാണ് യുഎഇ ഭരണകൂടം. വനോദ സഞ്ചാരികളെ കൂടുതലായി രാജ്യത്തേക്ക് ആകർഷിക്കാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതടക്കം നിരവധി നിയമമാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.

ഫീസ് നൽകാതെ, രാജ്യാന്തര യാത്രക്കാർക്ക് 48 മണിക്കൂർ യുഎഇയിൽ ചെലവഴിക്കാൻ അനുമതി നൽകുന്നതുൾപ്പെടെയുള്ള വീസ നിയമ മാറ്റങ്ങൾക്കാണ് യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. ഇതുകൂടാതെ, 50 ദിർഹം അതായത് ഏകദേശം 900 രൂപഫീസ് നൽകിയാൽ യുഎഇയിൽ രാജ്യാന്തര യാത്രക്കാർക്ക് നാലു ദിവസം തങ്ങാനും അവസരം ഉണ്ട്. ഇതോടെ അമേരിക്കയിൽ നിന്നും യൂറപ്പിൽ നിന്നും ഒക്കെ നാട്ടിലേക്ക് വരുന്ന മലയാളികൾക്ക് കുറഞ്ഞ ചെലവിൽ നാലു ദിവസം ട്രാൻസിറ്റ് വിസയിൽ യുഎഇയിൽ തങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ദുബായിൽ എത്തുന്ന രാജ്യാന്തര യാത്രക്കാരിൽ 70 ശതമാനവും ദീർഘ യാത്രയ്ക്കിടെ ഇവിടെ ഇറങ്ങുന്നവരാണ്. ഇവർക്ക് ഈ ട്രാൻസിറ്റ് വിസ ഗുണം ചെയ്യും. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ വീസയ്ക്കു ട്രാവൽ ഏജൻസി കമ്മിഷൻ അടക്കം 300 മുതൽ 350 (ഏകദേശം 6500 രൂപ) ദിർഹംവരെയാണ് ചെലവ് വരുന്നത്. ഈ തുക ലാഭിക്കാമെന്നതാണ് പുതിയ നയത്തിന്റെ മെച്ചം. ഇതിലൂടെ രാജ്യാന്തര യാത്രക്കാരുടെ പ്രമുഖ ഇടത്താവളമായി യുഎഇയെ മാറ്റുക എന്നതാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

സേവനമികവിൽ മുന്നിൽനിൽക്കുന്ന വിമാന സർവീസുകളായ എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നിവ ലോകത്തെ പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം സർവീസ് നടത്തുന്നതും രാജ്യാന്തര യാത്രയിൽ അവയ്ക്ക് യുഎഇയിൽ 'സ്റ്റോപ്പ് ഓവർ' ഉള്ളതുമാണ് കാരണം. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായിൽ ട്രാൻസിറ്റ് യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കാൻ ഒട്ടേറെ സേവനകേന്ദ്രങ്ങളും ആരംഭിക്കുന്നുണ്ട്. രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ദുബായ് വിമാനത്താവളം വഴി കഴിഞ്ഞവർഷം യാത്ര ചെയ്തത് 8.82 കോടി ആളുകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP