Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂക്കൃഷിയുടെ മറവിൽ ബാംഗ്ലൂർ വ്യവസായി തട്ടിയെടുത്തത് 400 കോടിയോളം രൂപ; ചാലക്കുടി സ്വദേശിയായ പ്രവാസി മലയാളിയെ മാത്രം പറ്റിച്ച് നേടിയത് 28 കോടി; പരാതി ലഭിച്ചതോടെ 1200 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ പൊലീസ് കസ്റ്റടിയിൽ

പൂക്കൃഷിയുടെ മറവിൽ ബാംഗ്ലൂർ വ്യവസായി തട്ടിയെടുത്തത് 400 കോടിയോളം രൂപ; ചാലക്കുടി സ്വദേശിയായ പ്രവാസി മലയാളിയെ മാത്രം പറ്റിച്ച് നേടിയത് 28 കോടി; പരാതി ലഭിച്ചതോടെ 1200 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ പൊലീസ് കസ്റ്റടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പൂക്കൃഷിയുടെ മറവിൽ 400 കോടി രൂപയോളം തട്ടിച്ച വ്യവസായി പൊലീസ് കസ്റ്റഡിയിൽ. എത്യോപ്യ അടക്കം മൂന്ന് വിദേശരാജ്യങ്ങളിലെ പൂക്കൃഷിയുടെ പേരിലായിരുന്നു തട്ടിപ്പ്. ബെംഗളൂരു സദാശിവ നഗർ സ്വദേശി സായ് രാമകൃഷ്ണ കർത്തുറി ആണ് പിടിയിലായത്.പൂക്കൃഷിയുടെ വിളവെടുപ്പിന് കരാർ നൽകാമെന്ന പേരിൽ ചാലക്കുടി സ്വദേശിയായ പ്രവാസി മലയാളിയിൽ നിന്നു മാത്രം ഇയാൾ തട്ടിയെടുത്തത് 28 കോടി രൂപയാണ്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലും ദുബായിലുമൊക്കെ സായ് രാമകൃഷ്ണയ്‌ക്കെതിരെ സമാന പരാതികളുണ്ട്. ഇന്ത്യൻ പൗരത്വത്തിനു പുറമെ ഇത്യോപ്യൻ പൗരത്വവുമുള്ളയാളാണ് സായ് രാമകൃഷ്ണ എന്ന് പൊലീസ് പറഞ്ഞു.

ഇത്യോപ്യ, ഇന്തൊനീഷ്യ, സിംബാബ്വെ എന്നീ രാജ്യങ്ങളിലായി ഇയാൾക്കു 4000 ഏക്കറോളം പൂക്കൃഷി ഉണ്ട്. കൂടാതെ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ഏകദേശം 1200 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിനുടമയുമാണ്. പൂക്കൃഷിയുടെ വിളവെടുപ്പിന്റെ ചുമതല കരാർ നൽകാമെന്ന പേരിൽ ഇയാൾ ചാലക്കുടി സ്വദേശിയിൽ നിന്ന് 28 കോടി കൈപ്പറ്റി. ആദ്യ ഗഡുവായ 60 ലക്ഷം രൂപ തൃശൂരിലെ ഒരു ഹോട്ടലിലാണ് കൈമാറിയതെന്ന് അറിയുന്നു. പണം കൈപ്പറ്റിയ ശേഷം കരാറെഴുതാതെ സായ് രാമകൃഷ്ണ വഞ്ചിച്ചെന്ന് പ്രവാസി വ്യവസായി സിറ്റി പൊലീസിനു പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പരാതി അന്വേഷിക്കാൻ ബെംഗളൂരുവിലെത്തിയ ഈസ്റ്റ് പൊലീസ് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ, ആരോഗ്യനില മോശമാണെന്നുകാട്ടി ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ കഴിയുകയായിരുന്നു ഇയാൾ. ഇതോടെ പൊലീസ് കോടതിയുടെ സഹായത്തോടെ പ്രതിയെ തൃശൂരിലെത്തിച്ച ശേഷം കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രവാസി മലയാളി വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പൊലീസും സായ് രാമകൃഷ്ണയ്‌ക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ഇപ്പോൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP