Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊഴിലില്ലാതെ 13 പ്രവാസി മലയാളികൾ ഖത്തറിൽ നരകയാതന അനുഭവിച്ചത് ഒരു വർഷത്തോളം ! കോടതി വിധി അനുകൂലമായതോടെ നഷ്ടപരിഹാരം ഉൾപ്പടെയുള്ളവ നേടി പ്രവാസികൾ നാട്ടിലേക്ക് ; തൊഴിലാളികൾക്ക് സഹായവുമായെത്തിയത് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും കൾച്ചറൽ ഫോറവും

തൊഴിലില്ലാതെ 13 പ്രവാസി മലയാളികൾ ഖത്തറിൽ നരകയാതന അനുഭവിച്ചത് ഒരു വർഷത്തോളം ! കോടതി വിധി അനുകൂലമായതോടെ നഷ്ടപരിഹാരം ഉൾപ്പടെയുള്ളവ നേടി പ്രവാസികൾ നാട്ടിലേക്ക് ; തൊഴിലാളികൾക്ക് സഹായവുമായെത്തിയത് ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും കൾച്ചറൽ ഫോറവും

മറുനാടൻ ഡെസ്‌ക്‌

ദോഹ : ജോലി നഷ്ടപ്പെട്ട് ഒരു വർഷത്തോളം ഖത്തറിൽ നരകയാതന അനുഭവിച്ച പ്രവാസികൾ ഒടുവിൽ തിരികെ ജന്മനാട്ടിലേക്ക്. ഇവിടെയുള്ള ഒരു നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന 13 മലയാളികൾക്കാണ് ഒരു വർഷം നീണ്ട യാതനയ്‌ക്കൊടുവിൽ നാട്ടിലേക്ക് മടങ്ങിയത്. കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതിനാൽ ഇവർക്ക് ഒരു വർഷം മുൻപേ തൊഴിൽ നഷ്ടപ്പെട്ടു. കോടതി നടപടികളിലൂടെ നഷ്ടപരിഹാരം ഉൾപ്പെടെ ലഭിച്ച ശേഷമാണു തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയത്.

ഒരു വർഷം മുൻപ് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതോടെ ഇവരോട് തിരികെ നാട്ടിലേക്ക് പോയ്‌ക്കൊള്ളാൻ പറഞ്ഞെങ്കിലും ഇവർക്കിതിന് സാധിച്ചിരുന്നില്ല. എന്നാൽ തങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് തൊഴിലാളികൾ നിലപാടെടുത്തതിന് പിന്നാലെ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്), കൾച്ചറൽ ഫോറം തുടങ്ങിയ സന്നദ്ധ സംഘടനകൾ സഹായവുമായെത്തി.

ഇവർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സഹായങ്ങൾ ലഭ്യമാക്കിയിരുന്നുവെന്നു കൾച്ചറൽ ഫോറം അറിയിച്ചു. മാത്രമല്ല തൊഴിലാളികളുടെ നാട്ടിലുള്ള കുട്ടികളുടെ പഠന കാര്യങ്ങളിലും സഹായം ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല ഇവർക്ക് ലഭിക്കേണ്ട നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി തൊഴിലാളികൾ കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി ഇവർക്ക് അനുകൂലമായതോടെ മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുത്താണു തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയത്. അധികൃതരുടെയും കോടതിയുടെയും ഭാഗത്തുനിന്നുള്ള ഇടപെടലിനു തൊഴിലാളികൾ നന്ദി പറഞ്ഞു.

കൾച്ചറൽ ഫോറം പ്രവർത്തകരായ സിദ്ദീഖ്, അസ്ഹർ അലി, സൈനുദ്ദീൻ, ഫാസിൽ, ഹാഷിം എന്നിവർ തൊഴിലാളികൾക്ക് ഉപഹാരങ്ങൾ നൽകി യാത്രയാക്കി. നിയമ പോരാട്ടത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കാൻ സാധിച്ചതു നേട്ടമാണെന്നും അൽപം കാത്തിരിക്കേണ്ടിവന്നാലും നിയമപരമായ നടപടികൾ സ്വീകരിക്കുകയാണു വേണ്ടതെന്നും കൾച്ചറൽ ഫോറം ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കുഞ്ഞി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP