Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ അഞ്ച് വയസ്സുള്ള മകളെ സഹോദരിയെ ഏൽപ്പിച്ച് ഗൾഫിലെത്തി; സ്വകാര്യ കമ്പനിയിലെ ജനറൽ മാനേജർ ജോലിക്ക് ശേഷം സ്വന്തമായി ബിസിനസ് തുടങ്ങിയപ്പോൾ ചെക്ക് കേസിൽ കുടുങ്ങി; 53ാം വയസ്സിൽ ബിസിനസ് തകർന്ന് സമ്പാദ്യം നഷ്ടമായപ്പോൾ 12 കൊല്ലം ജയിൽ വാസം; ഇരുപത് വർഷമായി നാട്ടിലെത്താൻ കഴിയാതെ മലയാളി വയോധിക

ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ അഞ്ച് വയസ്സുള്ള മകളെ സഹോദരിയെ ഏൽപ്പിച്ച് ഗൾഫിലെത്തി; സ്വകാര്യ കമ്പനിയിലെ ജനറൽ മാനേജർ ജോലിക്ക് ശേഷം സ്വന്തമായി ബിസിനസ് തുടങ്ങിയപ്പോൾ ചെക്ക് കേസിൽ കുടുങ്ങി; 53ാം വയസ്സിൽ ബിസിനസ് തകർന്ന് സമ്പാദ്യം നഷ്ടമായപ്പോൾ 12 കൊല്ലം ജയിൽ വാസം; ഇരുപത് വർഷമായി നാട്ടിലെത്താൻ കഴിയാതെ മലയാളി വയോധിക

മറുനാടൻ മലയാളി ഡസ്‌ക്‌

അബുദാബി: നാട്ടിൽ പോകാനാകാതെ 20 വർഷമായി യുഎഇയിൽ കഴിയുകയാണ് വയോധികയായ മലയാളി. പൊതുമാപ്പ് കാലയളവിൽ നാട്ടിലേക്കു മടങ്ങണമെന്നുണ്ടെങ്കിലും സ്വീകരിക്കാൻ ആരുമില്ല ജയിലിലായിരുന്ന കൊല്ലം തങ്കശ്ശേരി സ്വദേശി ഡൻസ്റ്റൻ എന്ന എഴുപത്തിമൂന്ന്കാരിക്ക്. ചെക്ക് കേസിൽ പെട്ട് 12 കൊല്ലം ജയിൽ വാസം അനുഭവിച്ച ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. നാട്ടിലെത്താനുള്ള മോഹവുമായി കഴിയുന്നത്. എന്നാൽ, വിവാഹിതയായി ചെന്നൈയിലുള്ള ഏക മകൾ സ്വീകരിക്കുമോയെന്ന് ഉറപ്പില്ല. അയൽവാസികളുടെ കരുണയിലാണ് ഇപ്പോൾ വയോധികയുടെ ജീവിതം.

ഓർമക്കുറവുള്ളതിനാൽ പറയുന്ന പല കാര്യങ്ങളിലും അവ്യക്തതയുമുണ്ട് എന്നതും സഹായിക്കാനും കാര്യങ്ങൾ ചോദിച്ചറിയാൻ എത്തുന്നവരേയും വലയ്ക്കുന്നുണ്ട്. ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതോടെ അഞ്ചുവയസുള്ള മകളെ സഹോദരിയെ ഏൽപിച്ചു നാടുവിടുകയായിരുന്നുവെന്ന് ഇവർ പറയുന്നത്. മുബൈയിൽ നിന്ന് 1977ൽ അബുദാബിയിലെത്തി. സ്വകാര്യ റിയൽഎസ്റ്റേറ്റ് കമ്പനി ജനറൽമാനേജരായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ബിസിനസ് തുടങ്ങി. അക്കാലത്ത് മകളുമായും ബന്ധുക്കളുമായും നല്ല അടുപ്പത്തിലായിരുന്നു. എന്നാൽ ചെക്ക് കേസിൽപെട്ട് ജയിലിലായതോടെ കുടുംബാംഗങ്ങൾ എല്ലാ ബന്ധവും വിച്ഛേദിച്ചത്രേ. 12 വർഷത്തിനു ശേഷം ജയിലിൽനിന്നിറങ്ങി.

കെട്ടിട വാടക കൊടുക്കാത്തതിന് ഉടമ വാങ്ങിക്കൊണ്ടുപോയ പാസ്‌പോർട്ട് തിരികെ ലഭിച്ചില്ല. എങ്കിലും പഴയ പാസ്‌പോർട്ടിന്റെ പകർപ്പ് സൂക്ഷിച്ചിട്ടുണ്ടെന്നും പറയുന്നു. ജയിലിൽനിന്നിറങ്ങിയ ശേഷവും വിവിധ ജോലികൾ ചെയ്തു ജീവിച്ചു. ഏറെക്കുറെ എല്ലാ കടങ്ങളും വീട്ടി. കടുത്ത പ്രമേഹരോഗിയായ ഇവർ ഇപ്പോൾ അവശയാണ്. അവസാനകാലം നാട്ടിലാകണമെന്ന ആഗ്രഹം മാത്രമാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP