Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൺമണികളെ കാത്ത കരങ്ങൾക്ക് വിട; ബീച്ചിലെ തിരയിൽപെട്ട മക്കളെ സാഹസികമായി രക്ഷിച്ച പിതാവ് കുഴഞ്ഞു വീണ് മരിച്ചു; അബുദാബിയിൽ വച്ച് മരണത്തിന് കീഴടങ്ങിയതു കൊട്ടാരക്കര സ്വദേശി; സംഭവം അബുദാബി അൽറാഹ ബീച്ചിൽ വെള്ളിയാഴ്‌ച്ച രാവിലെ; ബോധരഹിതനായ യുവാവിനെ രക്ഷിക്കാൻ പാരാമെഡിക്കൽ സംഘം കിണഞ്ഞ് ശ്രമിച്ചിട്ടും 'വില്ലനായി' മരണമെത്തി

കൺമണികളെ കാത്ത കരങ്ങൾക്ക് വിട; ബീച്ചിലെ തിരയിൽപെട്ട മക്കളെ സാഹസികമായി രക്ഷിച്ച പിതാവ് കുഴഞ്ഞു വീണ് മരിച്ചു; അബുദാബിയിൽ വച്ച് മരണത്തിന് കീഴടങ്ങിയതു കൊട്ടാരക്കര സ്വദേശി; സംഭവം അബുദാബി അൽറാഹ ബീച്ചിൽ വെള്ളിയാഴ്‌ച്ച രാവിലെ; ബോധരഹിതനായ യുവാവിനെ രക്ഷിക്കാൻ പാരാമെഡിക്കൽ സംഘം കിണഞ്ഞ് ശ്രമിച്ചിട്ടും 'വില്ലനായി' മരണമെത്തി

മറുനാടൻ ഡെസ്‌ക്‌

കൊട്ടാരക്കര : കടൽതിരയിൽ നിന്നും കൺമണികളെ കാത്തുരക്ഷിച്ച പിതാവിനെ തേടിയെത്തിയത് മരണത്തിന്റെ കരങ്ങൾ. അബുദാബിയിലാണ് കരളുരുക്കുന്ന സംഭവം അരങ്ങേറിയത്. ബീച്ചിലെ തിരയിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ച് തീരത്തെത്തിച്ച ശേഷം യുവാവ് ബന്ധുക്കളുടെ മുന്നിൽ വച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തിൽ രവീന്ദ്രൻപിള്ളയുടെ മകൻ എസ്.ആർ.ദിലീപ്കുമാറിനെയാണ് (38) വിധി മരണത്തിന്റെ രൂപത്തിലെത്തി തട്ടിയെടുത്തത്. അബുദാബി അൽറാഹ ബീച്ചിലായിരുന്നു സംഭവം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിയും അമ്മയും നോക്കിനിൽക്കെയായിരുന്നു സംഭവം. രാവിലെ പത്തരയോടെയാണ് കുടുംബം ബീച്ചിലെത്തിയത്. മകൾ ദേവിക (9), മകൻ ആര്യൻ (6) എന്നിവർ ദിലീപിനൊപ്പം ബീച്ചിൽ നീന്തുന്നതിനിടെയായിരുന്നു അപകടം. വലിയ തിരയിൽപ്പെട്ട് കുട്ടികൾ കടലിലേക്കൊഴുകി. ദിലീപ് ഏറെ പരിശ്രമിച്ച് കുട്ടികളെ രക്ഷിച്ചു. ഇരുവരെയും തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച് തീരത്ത് സുരക്ഷിതമായി എത്തിച്ചയുടൻ ദിലീപ് കുഴഞ്ഞുവീണു.

ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കൽ സംഘം കൃത്രിമശ്വാസോച്ഛ്വാസം നൽകിയെങ്കിലും ഫലമുണ്ടായില്ല. കുടുംബസുഹൃത്തായ ദീപക് ഉടൻ സ്ഥലത്തെത്തി അൽറാബ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. പത്തുവർഷത്തിലധികമായി യു.എ.ഇ.യിൽ താമസിക്കുന്ന ദിലീപ്കുമാർ ദുബായിലെ നിർമ്മാണ കമ്പനിയിൽ ഹെൽത്ത് ആൻഡ് സേഫ്ടി മാനേജരാണ്.

അബുദാബിയിലായിരുന്ന കുടുംബം ഒരു വർഷം മുൻപാണ് ദുബായിലേക്ക് മാറിയത്. ഹ്രസ്വ സന്ദർശനത്തിനെത്തിയ ലക്ഷ്മിയുടെ അമ്മയെയും കൂട്ടിയാണ് ദിലീപും കുടുംബവും ബീച്ചിലെത്തിയത്. അമ്മ: ശാന്തകുമാരി. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കൊട്ടാരക്കരയിലെ വീട്ടുവളപ്പിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP