Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്പാർട്ട്മെന്റിലെ ഇടനാഴിയിലെ ഇലക്ട്രിക് ബോക്സിൽ നിന്ന് തീ ആളിപടർന്നു പിടിച്ചത് ഭാര്യയുടെ ദേഹത്ത്; രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും പൊള്ളലേറ്റു; 90 ശതമാനവും പൊള്ളലേറ്റ ഭർത്താവിന്റെ നില അതീവ ഗുരുതരം; മലയാളി ദമ്പതികളായ ഇരുവരെയും അബുദാബിയിലെ മഫ്രാഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അപ്പാർട്ട്മെന്റിലെ ഇടനാഴിയിലെ ഇലക്ട്രിക് ബോക്സിൽ നിന്ന് തീ ആളിപടർന്നു പിടിച്ചത് ഭാര്യയുടെ ദേഹത്ത്; രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും പൊള്ളലേറ്റു; 90 ശതമാനവും പൊള്ളലേറ്റ ഭർത്താവിന്റെ നില അതീവ ഗുരുതരം; മലയാളി ദമ്പതികളായ ഇരുവരെയും അബുദാബിയിലെ മഫ്രാഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: യുഎഇയിൽ ആളിപ്പടർന്ന തീയിൽ നിന്നും ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു. 90 ശതമാനം പൊള്ളലേറ്റ ഭർത്താവിന്റെ നില ഗുരുതരമാണെന്ന് ബന്ധുക്കൾ പറയുന്നു. പത്തുശതമാനം പൊള്ളലേറ്റ ഭാര്യയും ചികിത്സയിൽ കഴിയുകയാണ്. യുഎഇയിൽ താമസിക്കുന്ന മലയാളി ദമ്പതികൾക്കാണ് തീ പൊള്ളലേറ്റത്.

യുഎഇ ഉം അൽ ക്വെയ്നിലെ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അബുദാബിയിലെ മഫ്രാഖ് ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ അനിൽ നൈനാന്റെ നില ഗുരുതരമായി തുടരുന്നതായി ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു. പത്തുശതമാനം പൊള്ളലേറ്റ ഭാര്യ നീനു സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കൾ പറയുന്നു.ദമ്പതികൾക്ക് നാലു വയസുള്ള ഒരു ആൺ കുട്ടിയുണ്ട്.

അപ്പാർട്ട്മെന്റിന്റെ ഇടനാഴിയിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് ബോക്സിൽ നിന്നാണ് ഇവർക്ക് തീ പൊള്ളലേറ്റത് എന്നാണ് റിപ്പോർട്ടുകൾ. ഷോർട്ട് സർക്യൂട്ടാകാം തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ ഷെയ്ക്ക് ഖലീഫ ജനറൽ ആശുപത്രിയിലാണ് ഇവരെ ആദ്യം കൊണ്ടുപോയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മഫ്രാഖ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നീനുവിനാണ് ആദ്യം തീ പൊള്ളലേറ്റതെന്നും ഭാര്യയെ രക്ഷിക്കാൻ ഭർത്താവ് ഇടനാഴിയിലേക്ക് ഓടി എത്തുകയായിരുന്നുവെന്നുമാണ് നിഗമനം.തുടർന്ന് അനിലിലേക്ക് തീ ആളിപടരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP