Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുഎഇ ഒരുങ്ങുന്നത് ബഹിരാകാശത്തേക്കുള്ള അഭിമാന കുതിപ്പിന്; ചരിത്ര യാത്രയിൽ പങ്കാളിയാകുന്നത് ഹസ്സ അൽ മൻസൂറി; ബഹിരാകാശ നിലയത്തിൽ സാന്നിദ്ധ്യമറിയിക്കുന്ന 19ാമത് രാജ്യമാകാനുള്ള തയ്യാറെടുപ്പിൽ രാജ്യം ഒപ്പംകൂട്ടുന്നത് വിശുദ്ധ ഖുർആനും; ആദ്യ ബഹിരാകാശ യാത്ര കസഖ്സ്ഥാനിലെ കോസ്മോ ഡ്രോമിൽ നിന്ന് അടുത്ത മാസം 25ന്

യുഎഇ ഒരുങ്ങുന്നത് ബഹിരാകാശത്തേക്കുള്ള അഭിമാന കുതിപ്പിന്; ചരിത്ര യാത്രയിൽ പങ്കാളിയാകുന്നത് ഹസ്സ അൽ മൻസൂറി; ബഹിരാകാശ നിലയത്തിൽ സാന്നിദ്ധ്യമറിയിക്കുന്ന 19ാമത് രാജ്യമാകാനുള്ള തയ്യാറെടുപ്പിൽ രാജ്യം ഒപ്പംകൂട്ടുന്നത് വിശുദ്ധ ഖുർആനും; ആദ്യ ബഹിരാകാശ യാത്ര കസഖ്സ്ഥാനിലെ കോസ്മോ ഡ്രോമിൽ നിന്ന് അടുത്ത മാസം 25ന്

മറുനാടൻ ഡെസ്‌ക്‌

ദുബായ്; ബഹിരാകാശ നിലയത്തിൽ സാന്നിദ്ധ്യമറിയിക്കുന്ന 19ാമത് രാജ്യമാകാനുള്ള തയ്യാറെടുപ്പിനൊരുങ്ങി യുഎഇ. അടുത്ത മാസം 25ന് വൈകിട്ട് 5.56നാണ് യുഎഇ പൗരൻ ഹസ്സ അൽ മൻസൂറിയുടെ അഭിമാനയാത്ര. കസഖ്സ്ഥാനിലെ കോസ്മോ ഡ്രോമിൽ നിന്നാണ് യുഎഇയുടെ ആദ്യ ബഹിരാകാശ യാത്ര.

സോയുസ് എംഎസ് 15 പേടകത്തിലാണ് യാത്ര. റഷ്യൻ കമാൻഡർ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീർ എന്നിവരാണ് ഹസ്സ അൽ മൻസൂറിയുടെ സഹയാത്രികർ. ഒക്ടോബർ നാലിനാണ് ഇവരുടെ മടക്കയാത്ര. ആറ് മണിക്കൂർ കൊണ്ട് ബഹിരാകാശ നിലയിലെത്തിലെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രക്കായുള്ള അവസാന ഘട്ട പരിശീലനം ഹസ്സ അൽ മൻസൂറിയും പകരക്കാരനായ സുൽത്താൻ അൽ നെസാദിയും പൂർത്തിയാക്കി. ഏതെങ്കിലും അടിയന്തിര സാഹചര്യത്തിൽ ഹസ്സ അൽ മൻസൂറിന് യാത്ര ഉപേക്ഷിക്കേണ്ടി വന്നാൽ സുൽത്താൻ അൽ നെസാദിയായിരിക്കും യാത്രികൻ.വിശുദ്ധ ഖുർആനും കയ്യിലേന്തിയായിരിക്കും യുഎഇയുടെ ആദ്യ ബഹിരാകാശ യാത്ര.

പട്ടിൽതീർത്ത യുഎഇയുടെ പതാക, അപ്പോളോ 17 ടീമിനോടൊപ്പം യുഎഇയുടെ രാഷ്്രടപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ നിൽക്കുന്ന ചിത്രം, ദുബായ് ഭരണാധികാരി ഷെയഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആത്മകഥയായ കിസ്സതി, സ്വദേശി ഭക്ഷണ വിഭവങ്ങൾ, ചൊവ്വാ ദൗത്യത്തിനുള്ള ഗവേഷണ സാമഗ്രികൾ, ഗാഫ് മരത്തിന്റെ 30 വിത്തുകൾ എന്നിവയും ഹസ്സ അൽ മൻസൂർ യാത്രയിൽ കരുതും.

ബഹിരാകാശത്ത് വെച്ച് സഹയാത്രികർക്കും, നിലയിത്തിലുള്ളവർക്കും യുഎഇ യാത്രികന്റെ വിഭവസമൃദ്ധമായ വിരുന്നുണ്ടാകും.മദ്രൂബ, സലൂന, ബലാലീത് തുടങ്ങിയ യുഎഇ വിഭവങ്ങളാണ് ബഹിരാകാശാത്തെ വിരുന്നിൽ വിളമ്പുക. 200 ഹലാൽ വിഭവങ്ങൾ പരീക്ഷിച്ചതിന് ശേഷമാണ് ഈ മൂന്ന് വിഭവങ്ങൾ തിരഞ്ഞെടുത്തത്. റഷ്യൻ സ്പേസ് ഫുഡ് ലബോറട്ടറി കമ്പനിയാണ് ഈ വിഭവങ്ങൾ തിരഞ്ഞെടുത്ത് തയ്യാറാക്കുന്നത്. ഇതിനു പുറമെ മത്സ്യം, ചിക്കൻ, ബീഫ് വിഭവങ്ങളുമുണ്ടാകും. ചായയും പഴച്ചാറുകളും യാത്രകർക്കായി ബഹിരാകാശത്തുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP