Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലണ്ടിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് മലയാളി നഴ്‌സിങ് സമൂഹത്തെ ആശങ്കപ്പെടുത്തുന്ന വാർത്തകൾ; ഡൽഹിയിൽ അഞ്ച് മലയാളി നഴ്സുമാർക്ക് കൊറോണ; രോഗബാധിതരായവരിൽ ഒരാൾ ഗർഭിണിയും; ദിൽഷാദ് ഗാർഡനിലുള്ള സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ഇവവർക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പരാതിയും; ആശുപത്രിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് ഒരു ഡോക്ടർക്ക്; പിന്നീട് മറ്റുള്ളവരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി

അയർലണ്ടിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചതിന് പിന്നാലെ പുറത്തുവരുന്നത് മലയാളി നഴ്‌സിങ് സമൂഹത്തെ ആശങ്കപ്പെടുത്തുന്ന വാർത്തകൾ; ഡൽഹിയിൽ അഞ്ച് മലയാളി നഴ്സുമാർക്ക് കൊറോണ; രോഗബാധിതരായവരിൽ ഒരാൾ ഗർഭിണിയും; ദിൽഷാദ് ഗാർഡനിലുള്ള സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന ഇവവർക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പരാതിയും; ആശുപത്രിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചത് ഒരു ഡോക്ടർക്ക്; പിന്നീട് മറ്റുള്ളവരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ഡബ്ലിൻ/ ന്യൂഡൽഹി: ലോകമെമ്പാടുമുള്ള നഴ്‌സിങ് സമൂഹത്തിൽ മലയാളികളുടെ പങ്ക് നിസ്തൂലമാണ്. കോറോണയ്ക്ക് എതിരായി പോരാടുന്നവരുടെ കൂട്ടത്തിൽ മലയാളി നഴ്‌സുമാർ നാനാകോണിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ രോഗം വ്യാപിക്കുന്നതോടെ മലയാളി നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ആശങ്കയുടെ നാളുകളിലേക്ക് മാറിക്കഴിഞ്ഞു. അയർലണ്ടിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചുവെന്ന വാർത്ത ലോകമെമ്പാടുമുള്ള മലയാളി നഴ്‌സിങ് സമൂഹത്തെ സംബന്ധിച്ച് ഞെട്ടിക്കുന്നതായിരിക്കും.

കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോർജാണ് മരിച്ചത്. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു. 54 നാല് വയസായിരുന്നു. ഇന്ന് രാവിലെയാണ് മരണം ഉണ്ടായത്. അർബുദ ബാധയെതുടർന്ന് നേരത്തെ ചികിത്സയിൽ ആയിരുന്ന ബീന ജോർജ്ജിന് കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളു. കഴിഞ്ഞ മാസം മുതൽ ഡ്യൂട്ടിയിൽ നിന്നും അവധിയിൽ ആയിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി ,സംസ്‌കാരം ഐറിഷ് സർക്കാരിന്റെ കൊറോണപ്രോട്ടോക്കോൾ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.

നഴ്‌സ് മരിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെ ഡൽഹിയിൽ നിന്നും പുറത്തുവരുന്ന വാർത്തകളും അത്ര സുഖകരമല്ല. ഡൽഹിയിലെ ദിൽഷാദ് ഗാർഡനിലുള്ള സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് മലയാളി നഴ്സുമാർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കയായാണ്. രണ്ട് ഡോക്ടർമാരടക്കം എട്ടു പേർക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച മലയാളികളിൽ ഒരാൾ എട്ടുമാസം ഗർഭിണിയാണ്. ഇവർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്നും പരാതിയുണ്ട്.

കൊറോണ സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാർ ഉത്തരേന്ത്യക്കാരും നഴ്സുമാരിൽ ഒരാൾ തമിഴ്‌നാട് സ്വദേശിയുമാണ്. ഇതിൽ ഒരു ഡോക്ടർക്ക് വിദേശയാത്രാ പശ്ചാത്തലമുണ്ടെന്ന് നേരത്തേ അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇതിൽ വാസ്തവമില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ എട്ടുപേർക്കും വൈറസ് ബാധ എങ്ങനെ ഉണ്ടായി എന്നതിൽ ആശുപത്രി വൃത്തങ്ങളിൽ നിന്നും ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല.

അതേസമയം ഹോം ക്വാറന്റൈനിൽ കഴിയുന്ന ഇതേ ആശുപത്രിയിലെ ഒരു നഴ്സ് സഹായം അഭ്യർത്ഥിച്ച് മാധ്യമങ്ങളുമായി ബന്ധപ്പെട്ടു. സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ കൊറോണ രോഗികളെ എടുക്കാത്തതുകൊണ്ട് തന്നെ രോഗം വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഇവർ പറയുന്നു. ആശുപത്രിയിലെ ഒരു ഡോക്ടർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീടാണ് മറ്റുള്ളവരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് എല്ലാവരേയും മാറ്റിയിട്ടുള്ളത്. എന്നാലിവിടെ മതിയായ ചികിത്സയോ ഭക്ഷണമോ ഒന്നും തന്നെ ലഭിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുമായി സംസാരിച്ചുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ഡൽഹി സർക്കാരിന്റെ ശ്രദ്ധയിൽ ഈ കാര്യങ്ങൾ പെട്ടിട്ടുണ്ടോ എന്നുതന്നെ അറിയില്ല എന്നും ഇവർ പറയുന്നു.

സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുപ്പതോളം ജീവനക്കാർ ഇപ്പോൾ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇവരിൽ നിരവധി മലയാളികളും ഉണ്ട്. ഇവരെല്ലാവരും കൊറോണയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഇവർക്കും രോഗം പോസിറ്റീവാകാനാണ് സാധ്യത. എന്നാൽ ഇതെല്ലാം അറിയിച്ചിട്ടും അധികൃതർ ഇതുവരെയും വേണ്ട നടപടികൾ കൈക്കൊണ്ടിട്ടില്ല. ആശുപത്രി അധികൃതർ ഇക്കാര്യങ്ങൾ സർക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്നും സംശയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP