Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരെ വീട്ടിലിരുത്താൻ ഉറച്ച് കേന്ദ്ര സർക്കാർ; ഇനി വിദേശത്തേക്ക് ആളെ നിയമിക്കുന്ന ഏജന്റുമാർ ഓരോ തവണയും വിശദാംശങ്ങൾ സർക്കാർ വെബ്‌സൈറ്റിൽ ചേർക്കണം; എമിഗ്രേഷൻ സൈറ്റിന് വൻ പ്രതികരണം

ന്യൂഡൽഹി: വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് കമ്പനികളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. ഇന്ത്യയിൽ നിന്നു തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ട വിദേശ തൊഴിലുടമകൾ https://emigrate.gov.in/ എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ നിബന്ധന ഏർപ്പെടുത്തിയത്. ജൂൺ ഒന്നു മുതൽ വ്യവസ്ഥ പ്രാബല്യത്തിലായി. നിശ്ചിത തിയ്യതിക്കുള്ളിൽ രജിസ്‌ട്രേഷൻ നടത്തണമെന്നും നിർദ്ദേശമുണ്ട്.

നഴ്‌സുമാരുടെ റിക്രൂട്‌മെന്റ് ഇ-മൈഗ്രേറ്റ് സംവിധാനം വഴി മാത്രമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ വ്യവസ്ഥ തന്നെയാണ് മറ്റു തൊഴിൽമേഖലകളിലും ബാധകമാക്കിയിരിക്കുന്നത്. നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് സർക്കാർ ഏജൻസി വഴിയുമാക്കി. ഇതിന്റെ ചുവട് പിടിച്ചാണ് പുതി. തീരുമാനം. ഫലത്തിൽ സ്വകാര്യ ഏജൻസികളെ റിക്രൂട്ട്‌മെന്റിൽ നിന്ന് പുറത്താക്കുന്നതിന്റെ ആദ്യ പടിയാണ് ഇത്. ഭാവിയിൽ വിദേശത്തേക്കുള്ള ജോലി റിക്രൂട്ടമെന്റുകളെല്ലാം സർക്കാർ നിയന്ത്രണത്തിലാകും. വിദേശത്ത് തൊഴിൽ തട്ടിപ്പ് പരാതികൾ സജീവമായ സാഹചര്യത്തിലാണ് ഈ നീക്കം.

രജിസ്‌ട്രേഷന് അതത് രാജ്യത്തെ ഇന്ത്യൻ നയതന്ത്ര ഓഫീസുകളുടെ അംഗീകാരം ലഭിച്ചാൽ ജോലിയുടെ സ്വഭാവം, യോഗ്യതകൾ, മാനദണ്ഡങ്ങൾ തുടങ്ങിയവ പരസ്യപ്പെടുത്തി റിക്രൂട്ട്‌മെന്റിനുള്ള അനുമതിക്കായി അപേക്ഷിക്കാം. നേരിട്ടുള്ള റിക്രൂട്ട്‌മെന്റിനുള്ള അനുമതിതേടേണ്ടതും ഈ സംവിധാനം വഴിയാണ്. ഏജൻസികൾ തൊഴിലാളികളിൽനിന്ന് പ്രതിഫലം ഈടാക്കാൻ പാടില്ല. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ നിരന്തര ആവശ്യങ്ങളാണ് അവ. റിക്രൂട്ട്‌മെന്റ് മാഫിയകളെ തടയിടാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

150നുമുകളിൽ തൊഴിലാളികളെ നിയമിക്കാൻ ഉദ്ദേശിക്കുന്ന തൊഴിലുടമകൾ എത്രയും പെട്ടെന്നുതന്നെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. 50 മുതൽ 150 വരെയുള്ള തൊഴിലാളികളെയാണ് ആവശ്യമെങ്കിൽ ജൂൺ 30 വരെ സമയമുണ്ട്. 20 മുതൽ 49 വരെ തൊഴിലാളികളെ ആവശ്യമുള്ളവർ ജൂലായ് 31നകം രജിസ്റ്റർ ചെയ്യണം. 20ന് താഴെ തൊഴിലാളികളെയാണ് ആവശ്യമെങ്കിൽ ഓഗസ്റ്റ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. പുതിയ റിക്രൂട്ടിങ് സംവിധാനം ഘട്ടംഘട്ടമായിട്ടായിരിക്കും നടപ്പാക്കുക.

വിദേശകാര്യ മന്ത്രാലയം വിദേശ തൊഴിലുടമകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള 'ഇ-മൈഗ്രേറ്റ്' സംവിധാനത്തിൽ റജിസ്‌ട്രേഷൻ ഉള്ളവരെന്നും ഇല്ലാത്തവരെന്നുമുള്ള വേർതിരിവ് ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. തൊഴിലുടമകളെയെല്ലാം 'ഇ-മൈഗ്രേറ്റ്'സംവിധാനത്തിൽ രജിസ്റ്റർ ചെയ്യിക്കാനാണു നീക്കം. തൊഴിലാളികളെ നേരിട്ടാണോ തിരഞ്ഞെടുത്ത ഏജന്റുമാർ വഴിയാണോ നിയമിക്കുന്നതെന്നു വ്യക്തമാക്കിയാണു റിക്രൂട്‌മെന്റിന് അനുമതി തേടേണ്ടത്.

അതതു വിദേശ രാജ്യത്തെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ അപേക്ഷയുടെ സൂക്ഷ്മപരിശോധന നടത്തും. തൊഴിൽ സംബന്ധിച്ച വ്യവസ്ഥകൾ റജിസ്‌ട്രേഷനുവേണ്ടി അപേക്ഷിക്കുമ്പോൾ നൽകേണ്ടതുണ്ട്. ഈ വ്യവസ്ഥകൾ നിയമനത്തിനുശേഷം കരാറിന്റെ ഭാഗമാകും. ഓൺലൈൻ നടപടിക്രമങ്ങൾ സംബന്ധിച്ചു വിഡിയോ വിവരണം വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP