Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബുർജ് ഖലീഫ ഇന്നലെ നിറം മാറിയത് നമ്മുടെ സ്വന്തം ഗാന്ധിജിക്ക് വേണ്ടി ; മഹാത്മാവിന്റെ 150ാം ജന്മദിനം അനുസ്മരിപ്പിക്കാൻ ത്രിവർണ്ണ പതാകയുടെ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ചിത്രങ്ങളുമായി ലോകത്തെ ഏറ്റവും വലിയ ടവർ ബ്ലോക്ക് ; മനം നിറഞ്ഞ് ഇന്ത്യക്കാർ

ബുർജ് ഖലീഫ ഇന്നലെ നിറം മാറിയത് നമ്മുടെ സ്വന്തം ഗാന്ധിജിക്ക് വേണ്ടി ; മഹാത്മാവിന്റെ 150ാം ജന്മദിനം അനുസ്മരിപ്പിക്കാൻ ത്രിവർണ്ണ പതാകയുടെ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ചിത്രങ്ങളുമായി ലോകത്തെ ഏറ്റവും വലിയ ടവർ ബ്ലോക്ക് ; മനം നിറഞ്ഞ് ഇന്ത്യക്കാർ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: അഹിംസയും സ്‌നേഹവുമാണ് മനുഷ്യർക്ക് വേണ്ടതെന്ന് ലോകത്തെ പഠിപ്പിച്ച  മഹാത്മാവിന്റെ 150ാം ജന്മദിനം കൊണ്ടാടുകയാണ് ലോകം. ഇന്ത്യയുടെ രാഷ്ട്രപിതാവായി ലോകത്തിന്റെ നെറുകയിൽ മായാത്ത സ്ഥാനം നേടിയ മഹാത്മാ ഗാന്ധി ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും.

ഗാന്ധിജിയുടെ ജന്മദിനമായ ഇന്നലെയാണ് ദുബായിലെ ബൂർജ് ഖലിഫയിൽ ത്രിവർണ്ണ പതാകയുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ രൂപവും തെളിഞ്ഞത്. ഗാന്ധിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഇമാർ പ്രോപ്പർട്ടീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

'ദാരിദ്ര്യമാണ് അക്രമത്തിന്റെ ഏറ്റവും വലിയ രൂപമെന്നതടക്കം' ഗാന്ധിജിയുടെ പ്രശസ്ത വാചകങ്ങളും ചിത്രത്തോടൊപ്പം തെളിഞ്ഞിരുന്നു.ചൊവ്വാഴ്ച രാത്രി 8.20 മുതൽ 8.40 വരെയായിരുന്നു പ്രത്യേക എൽഇഡി ഷോ. ചൊവ്വാഴ്ച ഗാന്ധി ജയന്തി ദിനം ഗൾഫിലെങ്ങും ആഘോഷിച്ചു. വിവിധ രാജ്യങ്ങളുടെ വിശേഷ ദിനങ്ങളോടനുബന്ധിച്ച് ബുർജ് ഖലീഫ നിറം മാറാറുണ്ട്.

മഹത്വം കൊണ്ട് ലോകത്തിലെ ഏറ്റവും ഉയർന്ന മനുഷ്യരിലൊരാളായ ഗാന്ധിജിയെ ബുർജ് ഖലീഫ ആദരിക്കുന്ന നിമിഷം ഇന്ത്യക്കാർക്ക് അഭിമാനാർഹമാണെന്ന് ഇന്ത്യൻ അംബാസിഡർ നവദീപ് സിങ് സൂരി അറിയിച്ചു.

ഇന്ത്യയും യുഎഇയും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തിന്റെ ഉദാഹരണമാണ് ഇത്തരമൊരു പരിപാടിയെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗാന്ധിജിയെ സ്മരിക്കുന്ന ദിനങ്ങളിലും സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും ഇന്ത്യൻ ത്രിവർണ്ണ പതാകയും ഗാന്ധിജിയുടെ ചിത്രവും ബൂർജ് ഖലീഫയിൽ തെളിയാറുണ്ട്. ലോകത്തിന് മുൻപിൽ ഇന്ത്യക്കാർക്ക് ഏറെ അഭിമാനം പകരുന്ന നിമിഷങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിലും വൈറലായിരുന്നു.

ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്തെ ഡൗൺ ടൗണിൽ സ്ഥിതി ചെയ്യുന്ന ലോക വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ (2,716.5 അടി) ഉയരമാണുള്ളത്. അതുകൊണ്ട് തന്നെ കെട്ടിടത്തിൽ തെളിയുന്ന ചിത്രം ദുബായിൽ എവിടെ നിന്ന് നോക്കിയാലും കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP