Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശത്തേക്ക് പോകുന്നവർ നിയമപ്രകാരമുള്ള വസ്തുക്കൾമാത്രം കൊണ്ടു പോകുന്നുവെന്ന് ഉറപ്പാക്കണം; സ്വർണ്ണക്കടത്തും മയക്കുമരുന്ന് കള്ളക്കടത്തും കൂടുന്നുവെന്ന തിരിച്ചറിവിൽ കർശന നടപടി; ഗൗരവം കണക്കിലെടുത്ത് വിമാനയാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ; മയക്കുമരുന്ന് കടത്ത് നിലച്ചില്ലെങ്കിൽ വിസ ഓൺ അറൈവൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പിൻവലിക്കും: കള്ളക്കടത്തിൽ ജയിലിലുള്ള 200 ഇന്ത്യാക്കാരിൽ ഭൂരിഭാഗവും മലയാളികൾ

വിദേശത്തേക്ക് പോകുന്നവർ നിയമപ്രകാരമുള്ള വസ്തുക്കൾമാത്രം കൊണ്ടു പോകുന്നുവെന്ന് ഉറപ്പാക്കണം; സ്വർണ്ണക്കടത്തും മയക്കുമരുന്ന് കള്ളക്കടത്തും കൂടുന്നുവെന്ന തിരിച്ചറിവിൽ കർശന നടപടി; ഗൗരവം കണക്കിലെടുത്ത് വിമാനയാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങൾ; മയക്കുമരുന്ന് കടത്ത് നിലച്ചില്ലെങ്കിൽ വിസ ഓൺ അറൈവൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പിൻവലിക്കും: കള്ളക്കടത്തിൽ ജയിലിലുള്ള 200 ഇന്ത്യാക്കാരിൽ ഭൂരിഭാഗവും മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ഗൾഫിലെ വിസ ഓൺ അറൈവൽ സ്വർണ്ണക്കടത്തിന് കാരണമാകുന്നുവോ? അങ്ങനെ സംശയിക്കുകയാണ് ഗൾഫ് അധികാരികൾ. സ്വർണ്ണ വില കുതിച്ചുയരുമ്പോൾ കടത്തിനുള്ള സാഹചര്യം കൂടും. ഇതിനൊപ്പം മയക്കുമരുന്നും വ്യാപകമായി ഗൾഫിലേക്ക് എത്തുന്നു. വിസാ ചട്ടങ്ങൾ ലഘൂകരിച്ചിട്ടുള്ളതിനാൽ ആർക്കും എപ്പോഴും എത്താം. അങ്ങനെ കടത്തിനുള്ള കാരിയർമാരും കൂടി. ഒരു വിമാനത്തിൽ തന്നെ നിരവധി പേർ കാരിയർമാരാകുന്നു. അതുകൊണ്ട് തന്നെ പരിശോധനയിൽ രക്ഷപ്പെടാൻ പഴുതും കിട്ടും. അതുകൊണ്ട് മയക്കുമരുന്ന് ഉൾപ്പെടെയുള്ളവയുടെ കള്ളക്കടത്ത് പെരുകുന്നതിൽ ഇന്ത്യയെ ആശങ്കയറിയിക്കുകയാണ് ഗൾഫ് രാജ്യങ്ങൾ.

കർശന നടപടികളെടുക്കാത്തപക്ഷം വിസ ഓൺ അറൈവൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പിൻവലിക്കുമെന്നാണ് സൂചന. കേരളത്തിൽ നിന്ന് ഗൾഫിലേക്ക് മയക്കുമരുന്ന് ഒഴുകുകയാണ്. ഇവിടെ നിന്ന് വിമാനം കയറുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കാത്തതാണ് ഇതിന് കാരണം. ഗൾഫിൽ നിന്ന് പകരമെത്തുന്നത് സ്വർണ്ണവും. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിമാനയാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന നിർദ്ദേശം ബന്ധപ്പെട്ട വകുപ്പുകൾക്ക് കേന്ദ്ര സർക്കാർ നൽകി. ഗൾഫ് രാജ്യങ്ങളിൽ 200 ഇന്ത്യക്കാർ കള്ളക്കടത്തിന് ശിക്ഷ കാത്തുകഴിയുകയാണ്. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. ഇവരിൽ പലരെയും കള്ളക്കടത്ത് ലോബികൾ ചതിച്ചതാണ്.

കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽനിന്നാണ് ഇവരിൽ മിക്കവരും യാത്ര ചെയ്തിരിക്കുന്നത്. കേസിൽപ്പെട്ട എല്ലാവരുടെയും ഹാൻഡ് ബാഗേജുകളിൽനിന്നാണ് അനധികൃതവസ്തുക്കൾ പിടിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ അനധികൃത കടത്ത് തടയാൻ എല്ലാ ശ്രമങ്ങളും തുടങ്ങി. കസ്റ്റംസ് പ്രിവന്റീവിന്റെ വിവിധ വിഭാഗങ്ങളിലുള്ള ജീവനക്കാരെ പരമാവധി ഉപയോഗിക്കും. സിഐ.എസ്.എഫ്., എമിഗ്രേഷൻ, വിമാനത്താവളം എന്നിവയുടെ സഹകരണത്തോടെയാണ് നടപടികൾ സ്വീകരിക്കുക. വിദേശത്തേക്ക് പോകുന്നവർ നിയമപ്രകാരമുള്ള വസ്തുക്കൾമാത്രം കൊണ്ടുപോകാൻ ശ്രദ്ധിക്കണമെന്നും കസ്റ്റംസ് അറിയിച്ചു.

360 പേർ കൊല്ലപ്പെട്ട ഈസ്റ്റർ ദിന സ്ഫോടനപരമ്പരയുടെ പശ്ചാത്തലത്തിൽ 39 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അനുവദിച്ചിരുന്ന വിസ ഓൺ അറൈവൽ സംവിധാനം ശ്രീലങ്ക താൽക്കാലികമായി റദ്ദാക്കിയിരുന്നു. സുരക്ഷാ സാഹചര്യം കണക്കിലെടുത്തായിരുന്നു ഇത്. ആക്രമണത്തിന്റെ പിന്നിൽ വിദേശബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അതിനാൽ വിസാ ഓൺ അറൈവൽ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നത് വ്യക്തമായി. ഇത്തരം തീവ്രവാദികൾ എത്താനുള്ള സാഹചര്യം ഗൾഫ് രാജ്യങ്ങളും മുന്നിൽ കാണുന്നു. ഇത് മനസ്സിലാക്കി കൂടിയാണ് വിസ ഓൺ അറൈവലിൽ തീരുമാനമെടുക്കാൻ ആലോചന നടത്തുന്നത്.

ഇന്ത്യൻ പാസ്‌പോട്ട് കൈവശമുള്ളവർക്ക് ഇപ്പോൾ യു.എ.ഇയിൽ വിസ ഓൺ അറൈവൽ ലഭിക്കും. എയർപോർട്ടുകളും തുറമുഖങ്ങളും ഉൾപ്പടെ യു.എ.ഇയുടെ അതിർത്തി പോയിന്റുകളിൽ എത്തിച്ചേരുന്ന ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കും. 100 ദിർഹമാണ് എൻട്രി ഫീസ്. 20 ദിർഹം സർവീസ് ചാർജും നൽകണം. പരമാവധി 14 ദിവസമാണ് ഇത്തരത്തിൽ ലഭിക്കുന്ന വിസ ഉപയോഗിച്ച് യു.എ.ഇയിൽ താങ്ങാൻ അനുവദിക്കുക. 250 ദിർഹം ഫീസും 20 ദിർഹം സർവീസ് ചാർജ്ജും നൽകി വിസ വീണ്ടും പുതുക്കാൻ കഴിയും. ഒരിക്കൽ കാലാവധി നീട്ടിയാൽ 28 ദിവസം കൂടി യു.എ.ഇയിൽ താങ്ങാൻ കഴിയും. ഇതാണ് കള്ളക്കടത്തിന് സാഹചര്യമൊരുക്കുന്നതായി ഗൾഫ് രാജ്യങ്ങൾ തിരിച്ചറിയുന്നത്.

വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയാൽ ഓരോ അധിക ദിവസത്തിനും 100 ദിർഹം വീതം പിഴ നൽകേണ്ടി വരും. കൂടാതെ ഡിപ്പാർച്ചർ അനുമതി നേടാൻ 200 ദിർഹവും ഒടുക്കേണ്ടി വരുമെന്നും നിയമമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP