Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുഎഇയിൽ തൊഴിൽ വിസ ലഭിക്കണമെങ്കിൽ ഇന്നു മുതൽ സ്വഭാവ സർട്ടിഫിക്കറ്റും ഹാജരാക്കണം; യുഎഇയിൽ ജനിച്ചു വളർന്ന വിദേശികളെ പുതിയ നിയമത്തിൽ നിന്നും ഒഴിവാക്കി; രാജ്യ സുരക്ഷ മുൻനിർത്തിയുള്ള പുതിയ നിയമം വീട്ടുജോലിക്കാരടക്കം തൊഴിൽ തേടി യുഎഇയിൽ എത്തുന്ന എല്ലാവർക്കും ബാധകം

യുഎഇയിൽ തൊഴിൽ വിസ ലഭിക്കണമെങ്കിൽ ഇന്നു മുതൽ സ്വഭാവ സർട്ടിഫിക്കറ്റും ഹാജരാക്കണം; യുഎഇയിൽ ജനിച്ചു വളർന്ന വിദേശികളെ പുതിയ നിയമത്തിൽ നിന്നും ഒഴിവാക്കി; രാജ്യ സുരക്ഷ മുൻനിർത്തിയുള്ള പുതിയ നിയമം വീട്ടുജോലിക്കാരടക്കം തൊഴിൽ തേടി യുഎഇയിൽ എത്തുന്ന എല്ലാവർക്കും ബാധകം

ദുബായ്: ഇന്ന് മുതൽ യുഎഇയിൽ ജോലി ചെയ്യണമെങ്കിൽ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റ് രേഖകൾക്കൊപ്പം ഞായറാഴ്ച മുതൽ സ്വഭാവ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നാണ് പുതിയ നിയമം. കുറ്റകൃത്യ പശ്ചാത്തലമുള്ളവരല്ലെന്ന് ഉറപ്പു വരുത്താനും രാജ്യ സുരക്ഷ ഉറപ്പു വരുത്താനുമാണ് യുഎഇ പുതിയ നീക്കം നടത്തിയിരിക്കുന്നത്.

ഇന്ന് മുതൽ യു.എ.ഇ.യിൽ തൊഴിൽ വിസയ്ക്ക് അപേക്ഷിക്കുന്ന എല്ലാ വിദേശികൾക്കും യുഎഇയിൽ സ്ഥിരതാമസക്കാരായ വിദേശികൾക്കും ഈ നിയമം ബാധകമാണ്. കഴിഞ്ഞ അഞ്ചുവർഷം ജീവിച്ചിരുന്ന രാജ്യത്തുനിന്നുള്ള സ്വഭാവസർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. നാട്ടിൽ നിന്നും യുഎഇയിലേക്ക് പോകുന്നവർ ഇവിടുത്തെ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടോ കഴിഞ്ഞ അഞ്ചു വർഷമായി യുഎഇയിൽ താമസിക്കുന്നവർ അവിടുത്തെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ ഉള്ള സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.

അതതു രാജ്യങ്ങളിലെ യു.എ.ഇ. കാര്യാലയങ്ങൾ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം. യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിന്റെ കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ വഴിയും സ്വഭാവ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താം. അതേസമയം യു.എ.ഇ.യിൽ ജനിച്ചുവളർന്ന വിദേശികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട. എന്നാൽ കുറച്ചുകാലത്തേക്ക് രാജ്യം വിട്ടവർ സർട്ടിഫിക്കറ്റ് നൽകേണ്ടിവരും.

യുഎഇയിൽ വീട്ടുജോലിക്കാരായി വരുന്നവർ അടക്കം എല്ലാ മേഖലകളിലും ജോലിചെയ്യുന്നവരും ഈ സർട്ടിഫിക്കറ്റ് ഹാജരാക്കിയേ മതിയാകൂ.
നിലവിൽ യു.എ.ഇ.യിൽ ജോലി ചെയ്യുന്ന വിദേശികൾ പുതിയ തൊഴിൽ വിസയിലേക്കു മാറുകയാണെങ്കിൽ സ്വഭാവ സർട്ടിഫിക്കറ്റ് നല്കണം. എന്നാൽ വിസ പുതുക്കുമ്പോൾ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

അതേസമയം തൊഴിൽ വിസയിൽ എത്തുന്നവർക്ക് മാത്രമേ പുതിയ നിയമം ബാധകമാകൂ. ആശ്രിത വിസയിലെത്തുന്നവർക്കും ടൂറിസ്റ്റ് വിസയിലെത്തുന്നവർക്കും സന്ദർശന വിസയിലെത്തുന്നവർക്കും സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല. 45 ലക്ഷം വിദേശികളാണ് യു.എ.ഇ.യിൽ ജോലി ചെയ്യുന്നത്. രാജ്യത്തെത്തുന്ന വിദേശികൾക്ക് കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് ഉറപ്പുവരുത്താനും സുരക്ഷ വർധിപ്പിക്കാനുമാണ് പുതിയ നടപടി.

അഞ്ചു വർഷത്തിലധികമായി യു.എ.ഇ.യിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്വഭാവ സർട്ടിഫിക്കറ്റിന് ഇവിടെത്തന്നെ അപേക്ഷിക്കാം. ഇതിനായി ദുബായ് പൊലീസിന്റെ വെബ്സൈറ്റ് വഴിയോ, സ്മാർട്ട് ആപ്പുകൾ വഴിയോ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. അതല്ലെങ്കിൽ ഏതെങ്കിലും പൊലീസ് സ്റ്റേഷനിലോ, ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലോ നേരിട്ടെത്തി അപേക്ഷ നൽകാം.

ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് രണ്ടര വരെയാണ് പ്രവർത്തനസമയം. എമിറേറ്റ്സ് ഐഡിയാണ് അപേക്ഷയ്ക്കൊപ്പം ഹാജരാക്കേണ്ട രേഖ. കൂടാതെ ഇ-മെയിൽ വിലാസവും നൽകണം. സ്വദേശികൾക്ക് 100 ദിർഹവും വിദേശികൾക്ക് 200 ദിർഹവുമാണ് ഫീസ്. കൂടാതെ 10 ദിർഹം വീതം നോളജ് ഫീസായും ഇന്നവേഷൻ ഫീസായും നൽകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP