Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഴിഞ്ഞവർഷം അമേരിക്കയിലേക്കുള്ള 3,65,000 എച്ച്1ബി വിസ അപേക്ഷകളിൽ 2,76,000-ഉം ഇന്ത്യക്കാരുടേത്; അമേരിക്കൻ വിസ പരീക്ഷണങ്ങളെക്കുറിച്ച് ഇന്ത്യ എന്തുകൊണ്ട് ആശങ്കപ്പെടുന്നുവെന്നറിയാൻ ഈ കണക്ക് വായിക്കാം

കഴിഞ്ഞവർഷം അമേരിക്കയിലേക്കുള്ള 3,65,000 എച്ച്1ബി വിസ അപേക്ഷകളിൽ 2,76,000-ഉം ഇന്ത്യക്കാരുടേത്; അമേരിക്കൻ വിസ പരീക്ഷണങ്ങളെക്കുറിച്ച് ഇന്ത്യ എന്തുകൊണ്ട് ആശങ്കപ്പെടുന്നുവെന്നറിയാൻ ഈ കണക്ക് വായിക്കാം

ന്യൂയോർക്ക്: അമേരിക്കൻ ആഭ്യന്തര സുരക്ഷാ മന്ത്രാലയം ഓരോതവണയും വിസ നീയമങ്ങളിൽ മാറ്റം വരുത്തുമ്പോൾ അതേക്കുറിച്ച് ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്നത് ഇന്ത്യക്കാരാണ്. അതിനുള്ള പ്രധാന കാരണം അമേരിക്കയിലേക്ക് പോയി മെച്ചപ്പെട്ട ജീവിതം സ്വപ്‌നം കാണുന്ന ഒട്ടേറെപ്പേർ ഇവിടെയുണ്ടെന്നതാണ്. മറ്റൊന്ന്, ഇന്ത്യൻ ഐടി കമ്പനികളാണ് തൊഴിൽവിസയായ എച്ച്1ബിയുടെ ഏറ്റവും വലിയ ആവശ്യക്കാരെന്നതും.

2017 സെപ്റ്റംബറിൽ അവസാനിച്ച ഒരുവർഷക്കാലയളവിൽ ഇന്ത്യക്കാർക്ക് എച്ച്1ബി വിസ അനുവദിച്ചതിൽ നാല് ശതമാനം ഇടിവുണ്ടായി എന്ന റിപ്പോർട്ടുകൾ അടുത്തിടെ വന്നിരുന്നു. 2016-ൽ 70,737 ഇന്ത്യക്കാർക്ക് എച്ച്1ബി വിസ ലഭിച്ചപ്പോൾ, 2017-ൽ അവസാനിച്ച ഒരുവർഷക്കാലയളവിൽ വിസ ലഭിച്ചവരുടെ എണ്ണം 67,815 ആയി. രണ്ടുകാരണങ്ങൾ കൊണ്ടാണ് ഈ കുറവുണ്ടായത്. ഒന്ന് വിസ നിരസിക്കുന്നതിന്റെ തോത് അമേരിക്കൻ അധികൃതർ കൂട്ടി. മറ്റൊന്ന്, തദ്ദേശീയരായ ജീവനക്കാരെ കൂടുതലായി തിരഞ്ഞെടുക്കുന്നതിന് ട്രംപ് ഭരണകൂടംകൊണ്ടുവന്ന നിർദ്ദേശങ്ങളും.

എന്നാൽ, എച്ച്1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാർ തന്നെയാണ്. 2016 സാമ്പത്തിക വർഷത്തിൽ അമേരിക്ക ആകെ അനുവദിച്ചത് 1.08 എച്ച1ബി വിസകളാണ്. ഇതിൽ 63 ശതമാനവും നേടിയത് ഇന്ത്യക്കാർ. 2017-ൽ വിസകളുടെ എണ്ണം 1.14 ലക്ഷമായപ്പോഴും 62 ശതമാനവും ഇന്ത്യക്കാർതന്നെ നേടി. 2017-ൽ എച്ച്1ബി വിസയ്ക്കുവേണ്ടി അപേക്ഷിച്ചത് ലോകത്താകെ 3.65 ലക്ഷം പേരാണ്. അതിൽ 2.76 ലക്ഷവും, അതായത് 75.6 ശതമാനവും ഇന്ത്യയിൽ ജനിച്ചവരും.

യുഎസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗഗ്രേഷൻ സർവീസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അമേരിക്കയിലേക്കുള്ള ഇന്ത്യൻ കുിേയേറ്റത്തിന്റെ തീവ്രത വെളിപ്പെടുത്തുന്ന കണക്കുകളുള്ളത്. ഇന്ത്യയിലെ ഐടി കമ്പനികളികളിലേറെയും ജീവനക്കാരെ അമേരിക്കയിലെത്തിക്കാൻ ഉപയോഗിക്കുന്നത് എച്ച്1ബി വിസയാണ്. അമേരിക്കയിൽ ആദ്യമായി തൊഴിൽ ലഭിച്ചെത്തുന്നവരും ഇതേ വിസ തന്നെയാണ് ആശ്രയിക്കുന്നത്. 2017-ൽ എ്ച്ച്1ബി വിസ അനുവദിച്ചവരുടെ എണ്ണത്തിൽ 4.1 ശതമാനത്തിന്റെ ഇടിവുണ്ടായെങ്കിലും ഭാവിയിൽ വിസ ലഭിക്കാൻ യോഗ്യതയുള്ളവരായി പരിഗണിക്കപ്പെട്ടവരുടെ എണ്ണത്തിൽ 12.5 ശതമാനത്തോളം വർധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയും ചൈനയും കാനഡയുമാണ് എച്ച്1ബി വിസ കൂടുതലായി ഉപയോഗിക്കുന്ന മൂന്ന് രാജ്യങ്ങൾ. 2017-ൽ 4.1 ശതമാനത്തിന്റെ ഇടിവുണ്ടായെങ്കിലും 67,815 ഇന്ത്യക്കാർക്ക് വിസ ലഭിച്ചു. ഇതേ കാലയളവിൽ 10 ശതമാനത്തോളം ഇടിവാണ് ചൈനയിൽനിന്നുള്ള അപേക്ഷകരുടെ കാര്യത്തിലുണ്ടായത്. 15,165 വിസകളാണ് ചൈനയിൽനിന്നുള്ളവർക്ക് ലഭിച്ചത്. എന്നാൽ, കാനഡയിൽനിന്നുള്ള വിസ അപേക്ഷകരിൽ 25 ശതമാനത്തോളം അധികം പേർക്ക് വിസ ലഭിച്ചു. 2,226 വിസയാണ് കാനഡയ്ക്ക് ലഭിച്ചത്. എന്നാൽ, അമേരിക്ക ആകെ അനുവദിച്ച വിസയുടെ രണ്ട് ശതമാനം മാത്രമേ ഇതുവരൂ എന്നും ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP