Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആദ്യ പ്രധാനമന്ത്രിയുടെ മൂന്ന് മക്കളിൽ ഇളയവൻ; ഓക്‌സ്‌ഫോർഡിൽ നിന്ന് ബിരുദം; പീംബോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഉന്നത പഠനവും; സാംസ്‌കാരിക മന്ത്രിയെന്ന നിലയിൽ മുറുകെ പിടിച്ചത് ഖാബൂസിന്റെ വികസന മന്ത്രം; മുൻഗാമിയുടെ വഴിയേ രാജ്യത്തിന് പുതിയ വികസന മുഖം നൽകുമെന്ന് പ്രഖ്യാപിച്ച് അധികാരം ഏറ്റെടുക്കൽ; ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേൽക്കുന്നത് ഏവരേയും ഞെട്ടിച്ച്; വിദേശകാര്യ വിദഗ്ധൻ പുതിയ ഒമാൻ സുൽത്താനാകുമ്പോൾ

ആദ്യ പ്രധാനമന്ത്രിയുടെ മൂന്ന് മക്കളിൽ ഇളയവൻ; ഓക്‌സ്‌ഫോർഡിൽ നിന്ന് ബിരുദം; പീംബോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഉന്നത പഠനവും; സാംസ്‌കാരിക മന്ത്രിയെന്ന നിലയിൽ മുറുകെ പിടിച്ചത് ഖാബൂസിന്റെ വികസന മന്ത്രം; മുൻഗാമിയുടെ വഴിയേ രാജ്യത്തിന് പുതിയ വികസന മുഖം നൽകുമെന്ന് പ്രഖ്യാപിച്ച് അധികാരം ഏറ്റെടുക്കൽ; ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേൽക്കുന്നത് ഏവരേയും ഞെട്ടിച്ച്; വിദേശകാര്യ വിദഗ്ധൻ പുതിയ ഒമാൻ സുൽത്താനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കറ്റ്: ഒമാന്റെ പുതിയ ഭരണാധികാരിയായി ഹൈതം ബിൻ താരിഖ് അൽ സൈദി ചുമതലയേൽക്കുന്നത് ഏവരേയും ഞെട്ടിച്ച്. ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ മരണത്തെ തുടർന്ന് അമ്മാവന്റെ മൂത്തമകനായ അസദ് ബിൻ താരിഖ് അധികാര കസേരയിൽ എത്തുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. വിദേശകാര്യ വിദഗ്ധനാണ് ഹൈതം. ഇതിനൊപ്പം ഉന്നത വിദ്യാഭ്യാസവും നേടിയിട്ടുണ്ട്. രാജ്യ പുരോഗതിക്ക് ഇത് രണ്ടും തുണയാകുമെന്ന വിലയിരുത്തലിലാണ് നിയമനം.

രാജകുടുംബത്തിലെ സയ്യിദ് താരിഖ് ബിൻ തൈമൂർ അൽ സൈദിന്റെ മൂന്നു മക്കളിൽ ആരെങ്കിലും ഒരാൾ ഭരണാധികാരിയാകും എന്നാണ് കരുതപ്പെട്ടിരുന്ന്. ആദ്യ മകനായ അസദ് ബിൻ താരിഖ് ഉപപ്രധാനമന്ത്രിയായിരുന്നു. 2017ലായിരുന്നു ഇദ്ദേഹം ഉപപ്രധാനമന്ത്രിയാത്. അതുകൊണ്ട് തന്നെ അസദിന് സാധ്യത കൽപ്പിച്ചു. തൈമുറിന്റെ മറ്റൊരു മകൻ ഷിഹാബ് റിട്ടയേഡ് നാവിക കമാൻഡറാണ്. മൂന്നാമത്തെ മകനാണ് ഹൈസം. സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്നു ഹൈതം. പ്രായക്കുറവാണ് ഹൈതത്തിന് തുണയായത്. ഒമാനെ കൂടുതൽ ഉയരത്തിലേക്ക് നയിക്കാൻ ഹൈതത്തിന് കഴിയുമെന്ന് ഏവരും വിലയിരുത്തി. ഇതാണ് തുണയായത്. ഖാബുസിന്റെ പിൻഗാമിയെ കുറിച്ച് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. അവിവാഹിതനായ ഖാബൂസിന് മക്കളില്ലാത്തതായിരുന്നു ഇതിന് കാരണം.

അവ്യക്തതകൾ നീക്കിയാണ് നിശ്ചിത സമയത്തിനുള്ളിൽ പുതിയ ഭരണാധികാരി അധികാരത്തിലെത്തുന്നത്. ഹൈതം ഒമാൻ ഭരണത്തിന് കൂടുതൽ ചുറുചുറക്ക് നൽകുമെന്നാണ് പ്രതീക്ഷ. ഒമാൻ കൗൺസിലിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്താണ് ഹൈതം അധികാരമേറ്റത്. ഖാബൂസിന്റെ സംസ്‌കാര ചടങ്ങിന് മുമ്പ് തന്നെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി. കൗൺസിൽ ഓഫ് ഒമാന്റെ അടിയന്തര യോഗം ഇന്ന് രാവിലെ ചേർന്നിരുന്നു. ഈ യോഗമാണ് ഖാബൂസിന്റെ അമ്മാവന്റെ ഇളയ മകനെ ഭരണാധികാരിയായി പ്രഖ്യാപിച്ചത്. ഖാബൂസ് കാട്ടിയ വഴിയിലൂടെ ഒമാനെ വികസനത്തിന്റെ പുതിയ തലത്തിലെത്തിക്കുമെന്ന് ഹൈതം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഖാബൂസിന്റെ സന്തതസഹചാരികളായ ബന്ധുക്കൾക്കാണ് രാജാവാകാൻ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. സുൽത്താന്റെ പ്രതിനിധിയുമായ അസാദ് ബിൻ താരിഖ്, സാംസ്‌കാരിക വകുപ്പ് മന്ത്രി ഹൈതം ബിൻ താരിഖ് , മുൻ നാവിക കമാൻഡറും ഉപദേശകനുമായ ഷിഹാബ് ബിൻ താരിഖ് അൽ സഈദ് എന്നിവരായിരുന്നു ആദ്യപേരുകാർ. ഇവർ മൂന്നുപേരും ഒമാന്റെ പ്രഥമ പ്രധാനമന്ത്രിമാരായ താരിഖ് അൽ സെയ്ദിന്റെ മക്കളായിരുന്നു. സുൽത്താന്റെ പ്രതിനിധിയും ഒമാൻ സ്റ്റേറ്റ് സയന്റിഫിക് റിസർച്ച് കൗൺസിൽ സീനിയർ ഉദ്യോഗസ്ഥനുമായ തൈമൂർ ബിൻ അസദിനും സാധ്യത കൽപ്പിച്ചിരുന്നു. തൈമൂർ ബിൻ അസദ്, അസദ് ബിൻ താരിഖിന്റെ മകനായിരുന്നു.

ഖാബൂസിെന്റ ദീർഘവീക്ഷണങ്ങളോടും വികസന കാഴ്ചപ്പാടുകളോടും ചേർന്നു നിന്ന ഹൈതം ഒമാന്റെ ഭരണം ഏറ്റെടുക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണു രാഷ്ട്രം. പുതിയ സുൽത്താന് ആശംസകൾ നേരുകയാണ്് രാജ്യം. സാംസ്‌കാരിക, പൈതൃക മന്ത്രിയായി സേവനം ചെയ്തുവരികയായിരുന്ന ഹൈതം മന്ത്രിസഭയിലെ തന്നെ പ്രമുഖനായിരുന്നു. മുൻ ഭരണാധികാരിയുടെ കുടുംബത്തിൽ നിന്നുള്ള പുതിയ സുൽത്താൻ ശനിയാഴ്ച രാവിലെയാണ് ചുമതലയേറ്റത്. പുതിയ സുൽത്താൻ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ നിന്നും ഫോറീൻ സർവീസ് പ്രോഗ്രാമിൽ ബിരുദം നേടിയിട്ടുണ്ട്. പീംബോർക്ക് യൂനിവേഴ്സിറ്റിയിൽ നിന്നും ഉന്നത പഠനവും പൂർത്തിയാക്കി. നേരത്തെ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം ചെയ്തിട്ടുണ്ട്.

അസദ് ബിൻ താരിഖ് സുൽത്താനുകുമെന്ന് തന്നെയായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. വിദേശകാര്യങ്ങളുടെ ചുമതലയുള്ള ഉപ പ്രധാനമന്ത്രിയായി അസദ് എത്തുന്നത് 2017ലാണ്. രാജ കുടുംബത്തിൽ ഖബൂസ് സുൽത്താന്റെ സഹോദര തുല്യനായിരുന്നു അസദ്. ഖബൂസിന് രോഗം ബാധിച്ച ശേഷം അദ്ദേഹം പങ്കെടുക്കേണ്ട പൊതു പരിപാടികളിലും എത്തിയിരുന്നത് അസദായിരുന്നു. എന്നാൽ സുപ്രീം കൗൺസിലിന്റെ തീരുമാനം അസദിന്റെ ഇളയ സഹോദരന് അനുകൂലമായി. തന്റെ പിൻഗാമിയാരാകണമെന്ന് മാർച്ച് മൂന്ന് തന്നെ രഹസ്യ കത്തിൽ ഖാബൂസ് വ്യക്തമാക്കിയിരുന്നു. സുപ്രീം കൗൺസിലിന് തീരുമാനം എടുക്കാനായില്ലെങ്കിൽ ഇത് പരിഗണിക്കുമായിരുന്നു. ഇതുണ്ടായില്ലെന്നാണ് സൂചന.

മറ്റു അറബ് ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി, മക്കളില്ലാത്തു കൊണ്ട് സുൽത്താൻ ഖാബൂസ് അടുത്ത ഭരണാധികാരിയെ പ്രഖ്യാപിച്ചിരുന്നില്ല. രാജ്യത്തിന്റെ അടിസ്ഥാന നിയമപ്രകാരം സുൽത്താൽ മരിച്ചാൽ കുടുംബ കൗൺസിൽ ചേർന്ന അടുത്ത ഭരണാധികാരിയെ തെരഞ്ഞെടുക്കുകയാണ് പതിവ്. 1970ൽ രക്തരഹിത വിപ്ലവത്തിലൂടെയാണ് ഖാബൂസ് അധികാരത്തിലെത്തിയത്. ജൂലൈ 23നായിരുന്നു ഖാബൂസ് അധികാരമേറിയത്. രാജ്യത്തിന്റെ പേരുമാറുന്നു അധികാരമേറുമ്പോൾ 29 വയസ്സായിരുന്നു ഖാബൂസിന്റെ പ്രായം. മസ്‌കറ്റ് ആൻഡ് ഒമാൻ എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്റെ പേരു മാറ്റുകയാണ് ഭരണാധികാരി എന്ന നിലയിൽ സുൽത്താൻ ഖാബൂസ് ആദ്യം ചെയ്തത്. ദ സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നായിരുന്നു പുതിയ പേര്. വടക്കൻ യമനിൽ രൂപപ്പെട്ടുവന്ന ധൊഫാർ വിമതരെ (1962-1976) എങ്ങനെ നേരിടും എന്നതായിരുന്നു ഖാബൂസ് നേരിട്ട ആദ്യ വെല്ലുവിളി.

ഇറാൻ ഭരണാധികാരിയായ ഷാ, ജോർദാൻ രാജവ് ഹുസൈൻ, ബ്രിട്ടീഷ് എയർഫോഴ്‌സ് എന്നിവരുടെ സഹായത്തോടെ വിമതരെ അടിച്ചൊതുക്കാൻ ഖാബൂസിനായി. പിന്നീട് ആധുനിക ഒമാൻ കെട്ടിയുയർത്തി. ഖാബൂസ് ബിൻ സഈദ് ഇന്ത്യയുമായി എന്നും സവിശേഷ ബന്ധം പുലർത്തിയിരുന്നു. സുൽത്താൻ ഖബൂസ് ഇന്ത്യയുടെ ഒരു യഥാർത്ഥ സുഹൃത്തായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്തിയെടുക്കുന്നതിന് ശക്തമായ നേതൃത്വം നൽകി. അദ്ദേഹത്തിൽ നിന്ന് എനിക്ക് ലഭിച്ച ഊഷ്മളതയും വാത്സല്യവും ഞാൻ എപ്പോഴും വിലമതിക്കുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

2018-ൽ മോദി ഒമാൻ സന്ദർശിച്ച വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുൽത്താൻ ഖാബൂസ് റോയൽ ബോക്സിൽനിന്ന് സംസാരിക്കാനുള്ള ബഹുമതി നൽകിയിരുന്നു. ഭരണാധികാരിയുടെ റോയൽ ബോക്സിൽ നിന്നുകൊണ്ടാണ് അന്ന് മോദി 25,000-ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്. സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബർ പതിനെട്ടിന് സലാലയിൽ ജനിച്ച ഖാബൂസിന്റെ പ്രാഥമിക വിദ്യാഭ്യാസം പുണെയിലും സലാലയിലുമായിരുന്നു. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്.

ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലർത്തിപ്പോന്നു. ഇന്ത്യൻ പ്രവാസികൾ എക്കാലവും അദ്ദേഹത്തിനു പ്രിയപ്പെട്ടവരാണ്. ഒമാനിലെ ലക്ഷക്കണക്കിന് വരുന്ന മലയാളികൾ ഉൾപെടുന്ന പ്രവാസി സമൂഹത്തിന് ജീവിത സൗകര്യങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു സുൽത്താൻ ഖാബൂസ്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ചിട്ടുണ്ട്. ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അറബ് ലോകത്ത് സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.സുൽത്താൻ ഖാബൂസിന്റെ വേർപാടിലൂടെ മനുഷ്യസ്‌നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഗൾഫ് മേഖയിലെ തർക്കങ്ങളിൽ സംഘർഷങ്ങളിലും അദ്ദേഹം നിർണായക ഇടപെടൽ നടത്തി സമാധാനം ഉറപ്പ് വരുത്തിയിട്ടുണ്ട്. സൗദി അറേബ്യ-ഖത്തർ തർക്കത്തിൽ അദ്ദേഹം മധ്യസ്ഥ ശ്രമങ്ങൾ നടത്തിയിരുന്നു.നേരത്തെ അമേരിക്ക ഇറാൻ പ്രശ്‌നം ഉണ്ടായപ്പോൾ സുൽത്താൻ ഖാബൂസ് ഇടപെട്ടു സമാധാനം ഉറപ്പ് വരുത്തി.ഫാ. ടോം ഉഴുന്നലാലിന്റെ മോചനത്തിന് പിന്നിലും ഖാബൂസായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP