Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉംറ തീർത്ഥാടനത്തിനായി സൗദിയിൽ എത്തുന്നവർക്ക് ഇനി മുതൽ രാജ്യത്തെവിടെയും സഞ്ചരിക്കാം; മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങൾക്ക് പുറമേ മറ്റ് നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏർപെടുത്തിയ വിലക്ക് നീക്കി സൗദി മന്ത്രിസഭ; സൗകര്യപ്രദമായ പുതിയ തീരുമാനത്തെ കൈയടിച്ചു സ്വാഗതം ചെയ്തു മലയാളി തീർത്ഥാടകർ

ഉംറ തീർത്ഥാടനത്തിനായി സൗദിയിൽ എത്തുന്നവർക്ക് ഇനി മുതൽ രാജ്യത്തെവിടെയും സഞ്ചരിക്കാം; മക്ക, മദീന, ജിദ്ദ എന്നീ നഗരങ്ങൾക്ക് പുറമേ മറ്റ് നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏർപെടുത്തിയ വിലക്ക് നീക്കി സൗദി മന്ത്രിസഭ; സൗകര്യപ്രദമായ പുതിയ തീരുമാനത്തെ കൈയടിച്ചു സ്വാഗതം ചെയ്തു മലയാളി തീർത്ഥാടകർ

റിയാദ്: ഉംറ തീർത്ഥാടനത്തിനായി സൗദിയിലെത്തുന്നവർക്ക് ഇനിമുതൽ രാജ്യത്തെവിടേയും സഞ്ചരിക്കാൻ അനുമതി. ഉംറക്കാർക്ക് മക്ക, മദീന, ജിദ്ദ എന്നിവക്കു പുറമെയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏർപെടുത്തിയ വിലക്കാണ് സൗദി മന്ത്രിസഭ നീക്കിയത്. 1983 ഒക്ടോബർ ഏഴിന് ഏർപെടുത്തിയ വിലക്കാണ് ഇപ്പോൾ ഒഴിവാക്കിയത്. ഇതോടെ ഉംറക്കെത്തുന്നവർക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള അനുമതിയായി.

ഉംറക്കായി എത്തുന്നവർക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിക്കാനുള്ള തടസ്സമാണ് ഇതോടെ മാറിയത്. ഉംറ വിസയിലെത്തുന്നവർ പ്രത്യേക ടൂറിസം വിസയിലേക്കു മാറാൻ നേരത്തെ അനുമതി ഉണ്ടായിരുന്നു. ഇത്തരത്തിൽ വിസ മാറിയാലും എല്ലായിടത്തും സഞ്ചരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. എന്നാൽ ഇത്തരത്തിൽ നിബന്ധനകൾ ഇല്ലാതെയാണ് പുതിയ പ്രഖ്യാപനം. പുതിയ തീരുമാനത്തോടെ സൗദിയിൽ വിവിധ ഇടങ്ങളിലായി ജോലി നോക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ മലയാളികൾ അടക്കമുള്ള തീർത്ഥാടകർക്ക് അവസരം ഒരുങ്ങും.

ഉംറ തീർത്ഥാടകർക്ക് മക്ക, മദീന, വിമാനത്താവളവും തുറമുഖവും നിലകൊള്ളുന്ന ജിദ്ദ എന്നിവിടങ്ങളിലേക്കു മാത്രമായിരുന്നു ഇതുവരെ സഞ്ചാര അനുമതി ഉണ്ടായിരുന്നത്. ഉംറ തീർത്ഥാടകർ തിരികെ പോവാതെ അനധികൃതമായി രാജ്യത്തു തങ്ങുന്ന സാഹചര്യമുണ്ടായതോടെയാണ് അധികാരികൾ യാത്രാ നിയന്ത്രണം കൊണ്ടുവന്നത്. അതേസമയം ഉംറ തീർത്ഥാടകർക്കുള്ള മറ്റു നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു. അനധികൃതമായി രാജ്യത്തു തങ്ങിയാൽ തങ്ങിയവരെയും അനധികൃതമായി പാർപ്പിക്കുന്നവരെയും നാടുകടത്തും.

ഉംറ വീസയിലെത്തിയ ശേഷം തിരിച്ചുപോകാതെ പലതരം ജോലികളിലേർപ്പെടന്നവരുടെ എണ്ണം വർധിച്ചപ്പോൾ 1983ലായിരുന്നു അധികൃതർ സഞ്ചാര സ്വാതന്ത്ര്യം വെട്ടിക്കുറച്ചത്. എല്ലായിടത്തും യാത്ര ചെയ്യാമെങ്കിലും ഉംറ വീസക്കാരുടെ മറ്റു നിബന്ധനകൾ തുടരും. ഈ വീസയിലെത്തി ജോലിയിലേർപ്പെടുന്നവർക്കും ഇവർക്ക് ജോലി നൽകുന്നവർക്കും ശിക്ഷ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP