1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
21
Tuesday

ടിക്കറ്റ് റദ്ദാക്കി കാശുമായി ഏജന്റ് മുങ്ങി; കുട്ടികളും സ്ത്രീകളുമടക്കമുള്ള 33 മലയാളി ഉംറ തീർത്ഥാടകർ കുടുങ്ങി; പെരുവഴിയിലായത് മലപ്പുറം ജില്ലയിലെ ഗ്ലോബൽ ഗൈഡ് ട്രാവൽ ആൻഡ് ടൂറിസം ഏജൻസിയുടെ കീഴിലെത്തിയ തീർത്ഥാടകർ; മണ്ണാർക്കാട് അലനല്ലൂർ സ്വദേശി അക്‌ബർ അലിയാണ് ഏജൻസി നടത്തിപ്പുകാരനെന്നും പണം കൈപറ്റിയതെന്നും തട്ടിപ്പിനിരയായവർ; രണ്ടാമത്തെ സംഘത്തിലെ 50പേരെയും വഞ്ചിച്ചെന്ന് പരാതി

May 13, 2019 | 08:08 AM IST | Permalink



ടിക്കറ്റ് റദ്ദാക്കി കാശുമായി ഏജന്റ് മുങ്ങി; കുട്ടികളും സ്ത്രീകളുമടക്കമുള്ള 33 മലയാളി ഉംറ തീർത്ഥാടകർ കുടുങ്ങി; പെരുവഴിയിലായത് മലപ്പുറം ജില്ലയിലെ ഗ്ലോബൽ ഗൈഡ് ട്രാവൽ ആൻഡ് ടൂറിസം ഏജൻസിയുടെ കീഴിലെത്തിയ തീർത്ഥാടകർ; മണ്ണാർക്കാട് അലനല്ലൂർ സ്വദേശി അക്‌ബർ അലിയാണ് ഏജൻസി നടത്തിപ്പുകാരനെന്നും പണം കൈപറ്റിയതെന്നും തട്ടിപ്പിനിരയായവർ; രണ്ടാമത്തെ സംഘത്തിലെ 50പേരെയും വഞ്ചിച്ചെന്ന് പരാതി

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: മക്കയിൽ ഉംറ ഗ്രൂപ്പിന്റെ വഞ്ചനക്കിരയായി നാട്ടിലേക്കു മടങ്ങാനാവാതെ സ്ത്രീകളും കുട്ടികളുമടക്കമുള്ള 33 മലയാളി തീർത്ഥാടകരാണ് കുടുങ്ങിയത്. ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്കു മടങ്ങുന്നതിന് വിമാനത്തവാളത്തിലെത്തിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട കാര്യം തീർത്ഥാടകർ അറിയുന്നത് .മടക്ക യാത്രാ ടിക്കറ്റ് ഇവരെ അറിയിക്കാതെ റദ്ദാക്കപ്പെട്ടതാണ് യാത്ര മുടങ്ങാൻ കാരണം.എയർ ഇന്ത്യ, ഇത്തിഹാദ്, ഒമാൻ എയർ വിമാനങ്ങളിലെത്തിയ 33 പേരാണ് നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത്. ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ഇവർ. കോൺസുലേറ്റിന്റെയും കെ.എം.സി.സിയുടെയും ഇടപെടലിൽ മക്കയിൽ താൽക്കാലിക താമസം ലഭ്യമായിട്ടുണ്ടെങ്കിലും എന്നു നാട്ടിലേക്കു മടങ്ങാൻ കഴിയുമെന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ് തീർത്ഥാടകർ .

രണ്ടാമത്തെ സംഘത്തിലെത്തിയ 50 അംഗ സംഘത്തിന്റെ മടക്കയാത്ര നാളെയും മറ്റന്നാളുമാണെങ്കിലും അന്വേഷിച്ചപ്പോൾ അവരുടെയും ടിക്കറ്റ് റദ്ദാക്കിയതായാണു വിവരം. റമസാനിലെ ഉംറ പ്രതീക്ഷിച്ചു നാട്ടിലും നൂറുകണക്കിന് ആളുകൾ ഏജൻസി മുഖനേ രജിസ്റ്റർ ചെയ്തു യാത്രയ്ക്കായി കാത്തിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ വഞ്ചിക്കപ്പെട്ടവരുടെ എണ്ണം ഇനിയും ഏറെയാണെന്നും ഇവർ സൂചിപ്പിച്ചു.

മലപ്പുറം ജില്ലയിലെ മേലാറ്റൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഗൈഡ് ട്രാവൽ ആൻഡ് ടൂറിസം ഏജൻസിയുടെ കീഴിലെത്തിയ തീർത്ഥാടകരാണ് ഇപ്പോൾ പെരുവഴിയിലായത്.മണ്ണാർക്കാട് അലനല്ലൂർ സ്വദേശി അക്‌ബർ അലിയാണ് ഏജൻസി നടത്തിപ്പുകാരനെന്നും ഇദ്ദേഹമാണ് തങ്ങളിൽനിന്ന് പണം കൈപറ്റിയതെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു. ഇദ്ദേഹം ഇപ്പോൾ മുങ്ങിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മറ്റു ഗ്രൂപ്പുകളേക്കാളും കുറഞ്ഞ നിരക്കിൽ ഉംറ തീർത്ഥാടനം വാഗ്ദാനം ചെയ്താണ് ആളുകളെ ആകർഷിച്ചിരുന്നത്. 100 കണക്കിനാളുകളിൽ നിന്നും കെണിയിലകപ്പെടുത്തി അവരിൽനിന്ന് പണം ഈടാക്കി അതു റോൾ ചെയ്ത് ഇടക്കിടെ കുറച്ചു പേരെ വീതം ഉംറക്കു വിവിധ എയർലൈൻസുകളിൽ കയറ്റി അയച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

കൂടാതെ സബ് ഏജന്റുമാർ മുഖേനയും സാമൂഹിക, വാർത്താ മാധ്യമങ്ങളിൽ പരസ്യം നൽകിയുമായിരുന്നു ഇവർ തീർത്ഥാടകരെ ആകർഷിച്ചിരുന്നത് . എയർ ഇന്ത്യ, ഇത്തിഹാദ്, ഒമാൻ എയർ വിമാനങ്ങളിലെത്തിയ 33 പേരാണ് നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത്. ഇതേ ഏജൻസിക്കു കീഴിൽ ഇവർക്കു ശേഷം എത്തിയ 50 ലേറെ പേർക്കും ഇതേ പ്രയാസമാണ് നേരിടാൻ പോകുന്നതെന്നും യാത്ര മുടങ്ങി മക്കയിൽ കഴിയുന്നവർ വ്യക്തമാക്കി .

നിശ്ചിത ദിവസങ്ങൾക്കു ശേഷം മടക്കയാത്രക്ക് വിമാനത്താവളത്തിലെത്തുമ്പോഴായിരിക്കും തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം തീർത്ഥാടകർ അറിയുക. ട്രാവൽ ഏജന്റ് ടിക്കറ്റ് റദ്ദാക്കി റീഫണ്ട് ചെയ്തെന്നാണ് എയർ ലൈനുകൾ നൽകുന്ന വിശദീകരണം. സാധാരണ ഉംറ തീർത്ഥാടകരെ ഒന്നിച്ച് ഒരു വിമാനത്തിലാണ് ഏജൻസികൾ കൊണ്ടു വരാറ്. പക്ഷേ, വ്യത്യസ്ത എയർലൈൻസുകളിൽ ഘട്ടം ഘട്ടമായി ബുക്ക് ചെയ്താണ് ഇവരെ എത്തിച്ചത്.

നാട്ടിൽ ചെന്നാൽ പണം നൽകാമെന്ന് ഉറപ്പു കൊടുത്തതിനാലാണു പ്രവാചകപ്പള്ളി സന്ദർശനം സാധ്യമായതെന്നും ഇവർ പറഞ്ഞു. ഉംറ വീസ അനുവദിച്ച സൗദിയിലെ വഫാത്ത് കമ്പനി താമസവും ഭക്ഷണവും നൽകുന്നുണ്ടെങ്കിലും സ്വന്തം നിലയ്ക്കു ടിക്കറ്റെടുത്ത് തിരിച്ചു പോകാനാണ് നിർദ്ദേശിക്കുന്നതെന്നും അസ്ലം പറഞ്ഞു. ഇതിനു സാധിക്കാത്തവരാണു സംഘത്തിലെ പലരും എന്നതിനാൽ കോൺസുലേറ്റും സംസ്ഥാന സർക്കാരും ഇടപെട്ട് എത്രയും വേഗം നാട്ടിലയയ്ക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടെ, ഹൃദ്രോഗികൾ ഉൾപ്പെടെ രോഗികളായ പത്തോളം പേർ സ്വന്തം നിലയിൽ ടിക്കറ്റെടുത്തു നാട്ടിലേക്ക് തിരിച്ചു പോയതായും അറിയുന്നു.

യാത്ര മുടങ്ങി വിമാനത്താവളത്തിൽ കുടുങ്ങിയവരുടെ പ്രശ്നം ജിദ്ദ കെ.എം.സി.സിയാണ് കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് കോൺസുലേറ്റും എയർലൈൻസ് അധികൃതരും ഉംറ തീർത്ഥാടകർക്ക് മക്കയിൽ സൗകര്യമൊരുക്കുന്ന ഏജൻസിയുമായും സംസാരിച്ചാണ് യാത്ര മുടങ്ങിയവർക്ക് മക്കയിൽ താൽക്കാലിക താമസമൊരുക്കിയത്. നാട്ടിലേക്കു എത്രയും വേഗം മടക്കം സാധ്യമാക്കാമെന്നും ഉംറ തീർത്ഥാടകരുടെ ചുമതലയുള്ള മക്കയിലെ ഏജൻസി ഉറപ്പു നൽകിയിട്ടുണ്ട്. എന്നാൽ ടിക്കറ്റിന്റെ ലഭ്യതയനുസരിച്ചായിരിക്കും അതു സാധ്യമാവുക.

നേരത്തെ മക്കയിൽ താമസിക്കുന്നതിനിടെ പൈസ ലഭിച്ചിട്ടില്ലെന്ന പരാതിയിൽ ഹോട്ടലുടമയും ഇവരെ ഇറക്കിവിടാൻ ഒരുങ്ങിയിരുന്നു. പിന്നീട് ഇത് സംസാരിച്ച് പരിഹരിച്ചു. മദീനാ സന്ദർശനം സാധ്യമാകണമെങ്കിൽ 250 റിയാൽ വീതം നൽകണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടു. പലരുടേയും കൈവശം പൈസ ഉണ്ടായിരുന്നില്ലെങ്കിലും നാട്ടിലെത്തിയാൽ നൽകാമെന്ന വാഗ്ദാനം നൽകിയും ഉള്ളവർ കൊടുത്തുമാണ് മദീന യാത്ര തരപ്പെടുത്തിയത്. അതിനു ശേഷം നാട്ടിലേക്കു മടങ്ങുന്നതിന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് ടിക്കറ്റില്ലെന്ന് അറിയുന്നത്. രോഗികളും പ്രായമായവരുമടക്കമുള്ള സംഘം ഇതുമൂലം ഏറെ പ്രയാസപ്പെട്ടു.

ഇതിൽ 20 പേർ സ്ത്രീകളും രണ്ടു കുട്ടികളുമാണ്. സാമൂഹ്യ പ്രവർത്തകരുടേയും കോൺസുലേറ്റിന്റെയും ഇടപെടലാണ് ഇവർക്ക് ആശ്വാസം പകർന്നത്.ഇത്തരം തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യാത്ര മുടങ്ങി വിമാനത്തവാളത്തിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിന് നേതൃത്വം നൽകിയ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ആവശ്യപ്പെട്ടു. ഉംറക്കു വരുന്നവർ രജിസ്റ്റേർഡ് ഏജൻസികൾ മുഖാന്തിരമായിരിക്കണം വരേണ്ടതെന്നും ഇക്കാര്യത്തിൽ വിശ്വാസ്യത നേടിയ അംഗീകൃത ട്രാവൽ ഏജൻസികളെയായിരിക്കണം സമീപിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി .

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
സൽമാനൊപ്പം നിൽക്കുന്നത് 'അഭിപ്രായ സർവേ'...എന്നോടൊപ്പം നിൽക്കുന്നത് 'എക്‌സിറ്റ് പോൾ'...അഭിഷേകിനൊപ്പം കുടുംബമായി നിൽക്കുന്നത് തിരഞ്ഞെടുപ്പ് ഫലം; ബോളിവുഡ് റാണി ഐശ്വര്യ റായിയെ അവഹേളിക്കുന്ന തരത്തിലുള്ള എക്‌സിറ്റ് പോൾ ട്രോൾ പങ്കുവെച്ച വിവേക് ഓബ്രോയ്ക്ക് സമൂഹ മാധ്യമത്തിൽ കനത്ത വിമർശനം; ട്രോൾ 'ക്രിയേറ്റീവാണെന്നും' ലൂസിഫർ വില്ലന്റെ വക ക്യാപ്ഷൻ
ജിദ്ദയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; എയർപോർട്ടിനെ നേരെ തുടർച്ചയായി തൊടുത്ത മിസൈലുകൾ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ഉപയോഗിച്ചു തകർത്തു; മിസൈൽ തകർക്കുന്ന വീഡിയോയും പുറത്തുവിട്ടു; ആക്രമണം നടന്നത് നിരവധി മലയാളികൾ വസിക്കുന്ന നഗരത്തിലായതിനാൽ എങ്ങും ആശങ്ക; ആകാശത്ത് വൻ ശബ്ദം കേട്ടതായി പ്രദേശവാസികൾ; ഇറാൻ പിന്തുണക്കുന്ന ഹൂതി വിമതരെ ഇനി വെച്ചേക്കില്ലെന്ന് കർശന നിലപാടി സൗദി അറേബ്യ
'വിവാഹം കഴിക്കുന്നത് കുഞ്ഞുണ്ടാവാൻ വേണ്ടി മാത്രമാണെന്ന മിഥ്യാ ബോധം പേറുന്ന അനേകം പെൺകുട്ടികൾ നമുക്കിടയിൽ ഇപ്പോഴുമുണ്ട്; ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവർ നാളെയൊരുപക്ഷേ കുഞ്ഞുങ്ങളുടെ ആ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് പോയേക്കാം'; വന്ധ്യതാ ചികിത്സയുടെ പേരിൽ ജീവിതം പാഴാക്കുന്നവർക്ക് ഓർമ്മപ്പെടുത്തലുമായി യുവതിയുടെ കുറിപ്പ്
കുന്ദമംഗലത്ത് പിഎസ്‌സി കോച്ചിങ് സെന്ററിലെ ടോയ്ലറ്റിൽ ഒളിക്യാമറ സ്ഥാപിച്ചു നഗ്നത പകർത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ; തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീൺ കുമാർ പിടിയിലായതോടെ ആശങ്കയിലായത് നൂറുകണക്കിന് പെൺകുട്ടികൾ; വിവിധ സ്ഥാപനങ്ങളിൽ ക്ലാസെടുത്തിരുന്ന പ്രവീൺ മറ്റു സ്ഥാപനങ്ങളിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നോ എന്ന് അന്വേഷിക്കാൻ പൊലീസ്
നോമ്പു തുറക്കാൻ വെള്ളം ചോദിച്ചപ്പോൾ എയർഹോസ്റ്റസിന്റെ 'മഞ്ജുളമായ' മറുപടി; വിമാനയാത്രികന് ലഭിച്ചത് പ്രതീക്ഷിച്ചതിലും അധികം; ഖൊരക്പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള 'എയർ ഇന്ത്യാ' യാത്രയ്ക്കിടെ നടന്ന സംഭവം ട്വീറ്റ് ചെയ്ത് മാധ്യമപ്രവർത്തകൻ; ഹൃദ്യമായ പെരുമാറ്റത്തിന് എയർ ഹോസ്റ്റസിന് സമൂഹ മാധ്യമത്തിന്റെ കയ്യടി
സാനിട്ടറി നാപ്കിനുകൾ വെച്ച് പൊതിഞ്ഞ സ്വർണം യുവതികളെകൊണ്ട് 'ധരിപ്പിച്ചും' കള്ളക്കടത്ത് സംഘത്തിന്റെ തന്ത്രം തകൃതി; മലദ്വാരത്തിൽ സ്വർണം കടത്തുന്ന വിദ്യ പൊളിഞ്ഞടുങ്ങാൻ തുടങ്ങിയതോടെ സ്ത്രീകളെ വച്ചുള്ള 'ഓപ്പറേഷൻ' പതിവ്; ഒറ്റദിവസം കൊണ്ട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 1.15 കോടിയുടെ സ്വർണം; ബ്രായ്ക്കുള്ളിൽ മണ്ണുരൂപത്തിൽ സ്വർണമാക്കി കടത്തുന്നതും വിമാനത്താവളങ്ങളിൽ തുടർക്കഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ