Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലിക്കിടയിലുണ്ടായ അപകടത്തെത്തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു; നിയമക്കുരുക്കുകളിൽ കുടുങ്ങി നാട്ടിലെത്താൻ കഴിയാതെ തിരുവനന്തപുരം സ്വദേശി; ഭാര്യയും മൂന്നു കുട്ടികളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ രാജുവിനെ നാട്ടിലെത്തിക്കാൻ പരിശ്രമിച്ച് നവോദയ പ്രവർത്തരും; സുമനസുകളുടെ സഹായത്തിനായി കാത്ത് രാജുവും കുടുംബവും

ജോലിക്കിടയിലുണ്ടായ അപകടത്തെത്തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്നു; നിയമക്കുരുക്കുകളിൽ കുടുങ്ങി നാട്ടിലെത്താൻ കഴിയാതെ തിരുവനന്തപുരം സ്വദേശി; ഭാര്യയും മൂന്നു കുട്ടികളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ രാജുവിനെ നാട്ടിലെത്തിക്കാൻ പരിശ്രമിച്ച് നവോദയ പ്രവർത്തരും; സുമനസുകളുടെ സഹായത്തിനായി കാത്ത് രാജുവും കുടുംബവും

മറുനാടൻ ഡെസ്‌ക്‌

അൽഹസ്സ; ജോലിക്കിടയിലുണ്ടായ അപകടത്തെത്തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റേണ്ടി വന്ന തിരുവനന്തപുരം സ്വദേശി രാജു കരുണാകരൻ നിയമക്കുരുക്കുകൾ കാരണം നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നു.53കാരനായ രാജു കഴിഞ്ഞ 12 വർഷമായി സൗദിയിൽ തുച്ഛവേതനത്തിന് ജോലി ചെയ്തു വരികയാണ്. രണ്ടു വർഷം മുമ്പാണ് ദമാമിലെ സ്‌പോൺസറിൽ നിന്ന് അൽഹസ്സയിലെ സ്‌പോൺസറിലേക്കു വിസ മാറ്റിയത്. എന്നാൽ, ഇതുവരെ താമസരേഖ ശരിയാവാത്തതിനാൽ ചികിത്സാ ചിലവോ മറ്റു ആനുകൂല്യങ്ങളോ ലഭ്യമായിരുന്നില്ല.

ഒരു മാസം മുൻപാണ് അപകടം ഉണ്ടായത്. അൽഹസ്സ, മുബാറസ് റാഷിദ് മാളിനടുത്തുള്ള കാർ സർവീസ് സ്റ്റേഷനിലെ ജോലിക്കാരനാണ് രാജു. ജോലിക്കിടെ സഹപ്രവർത്തകനായ ബംഗ്ലാദേശ് സ്വദേശി അശ്രദ്ധമായി ഓടിച്ചു വന്ന കാർ, രാജുവിനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച രാജുവിന്റെ ഇടതുകാൽ മുട്ടിനു മുകളിൽ മുറിച്ചു മാറ്റുകയും ഗുരുതരമായി പരുക്കേറ്റ വലതുകാലിനു ശസ്ത്രക്രിയ നടത്തുകയും ചെയ്തു.ഇതിനെ തുടർന്നാണ് രാജു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. ഇതോടെ കുടുംബത്തിന്റെ കാര്യവും അവതാളത്തിലായി.

നവോദയ നേതാക്കളായ ചന്ദ്രശേഖരൻ മാവൂർ, ഷിഹാബ് ഇറയസൻ, പ്രമോദ് കേളോത്ത്, മുജീബ് പൊന്നാനി, സുനിൽകുമാർ, പ്രദീപ്, കേന്ദ്ര സാമൂഹ്യക്ഷേമ വിഭാഗം കൺവീനർ ഇ.എം.കബീർ, രാജുവിന്റെ നാട്ടുകാരായ മോഹനൻ, സന്തോഷ്, ഗോപകുമാർ എന്നിവർ അടങ്ങുന്ന സംഘം നിലവിലെ സ്‌പോൺസറുമായി നടത്തിയ നിരന്തര ഇടപെടലുകളെത്തുടർന്നു ആശുപത്രി ചെലവ് വഹിക്കാൻ അദ്ദേഹം തയാറായിട്ടുണ്ട്. നിയമക്കുരുക്കുകൾ അഴിയുന്നു മുറയ്ക്ക് മറ്റു യാത്രാ ചിലവുകളും സ്‌പോൺസർ ഏറ്റെടുത്തു.

കാർ ഓടിച്ച ബംഗ്ലാദേശ് സ്വദേശി ഇപ്പോൾ ജയിലിലാണ്. ഭാര്യയും മൂന്നു കുട്ടികളുമുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ രാജുവിന്റെ അപകടം കുടുംബത്തെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പൊലീസ് ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് രാജുവിനെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് നവോദയ പ്രവർത്തകർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP