Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റിൽ വിമാനത്തിന്റെ ചക്രത്തിന് അടിയിൽ പെട്ട് മലയാളി യുവാവ് മരിച്ച സംഭവം: സഹപ്രവർത്തകനായ ഇന്ത്യാക്കാരനെതിരെ കേസ്; ആനന്ദ് രാമചന്ദ്രന്റെ മരണത്തിൽ കേസെടുത്തത് ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക്

കുവൈറ്റിൽ വിമാനത്തിന്റെ ചക്രത്തിന് അടിയിൽ പെട്ട് മലയാളി യുവാവ് മരിച്ച സംഭവം: സഹപ്രവർത്തകനായ ഇന്ത്യാക്കാരനെതിരെ കേസ്;  ആനന്ദ് രാമചന്ദ്രന്റെ മരണത്തിൽ കേസെടുത്തത് ബോധപൂർവമല്ലാത്ത നരഹത്യയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാമനത്തിന്റെ ചക്രത്തിന് അടിയിൽ പെട്ട് മലയാളി യുവാവ് മരിച്ച സംഭവത്തിൽ സഹപ്രവർത്തകനെതിരെ കേസ്. ബോധപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.. മലയാളി യുവാവ് ആനന്ദ് രാമചന്ദ്രൻ മരിച്ച സംഭവത്തിൽ ഇയാളുടെ സഹപ്രവർത്തകനായ ഇന്ത്യക്കാരനെതിരെയാണ് കുവൈത്ത് പൊലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. വിമാനത്താവളത്തിലെ ടെർമിനൽ നാലിലെ പാർക്കിങ് ഏരിയയിലേക്ക് കുവൈറ്റ് എയർവേയ്‌സിന്റെ ബോയിഗ് 777 - 300 ഇ.ആർ വിമാനം മാറ്റുന്നതിനിടെയായിരുന്നു അപകടം. വിമാനത്തെ ഹാങ്കറിൽ നിന്ന് പാസഞ്ചർ ഗേറ്റിലേക്ക് കെട്ടിവലിക്കുന്നതിനിടെ കയർ പൊട്ടിയതാണ് അപകട കാരണം. ആനന്ദ് പുഷ്ബാക് ട്രാക്ടറിൽ നിന്നുകൊണ്ട് വിമാനത്തിലെ കോക്പിറ്റിലുണ്ടായിരുന്നയാൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിനിടെ കയറ് പൊട്ടിയത് മനസിലാക്കിയ ട്രാക്ടർ ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ തെറിച്ച് താഴെവീണ ആനന്ദിനുമേൽ വിമാനം കയറുകയായിരുന്നു. അപകട സമയത്ത് യാത്രക്കാരോ ജീവനക്കാരോ വിമാനത്തിൽ ഇല്ലായിരുന്നു. അപകടത്തിൽ അതീവ ദുഃഖമുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുവൈറ്റ് എയർവേസ് അറിയിച്ചിരുന്നു.

തിരുവനന്തപുരം കുറ്റിച്ചൽ പുള്ളോട്ടുകോണം സദാനന്ദവിലാസത്തിൽ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ് ആനന്ദ്. ഭാര്യ സോഫിനയ്ക്കും മകൾ നൈനികയ്ക്കും ഒപ്പം കുവൈറ്റിലായിരുന്നു താമസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP