Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഞ്ഞൂറ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്കയുടെ സഹായം തേടി കുവൈറ്റ് ആരോഗ്യമന്ത്രാലയം; ഒരു മാസത്തിനകം റിക്രൂട്ട്‌മെന്റ് നടപടി പൂർത്തിയാക്കാമെന്ന് അറിയിച്ച് നോർക്ക; സ്വകാര്യ ഏജന്റുമാരുടെ കോടികളുടെ തട്ടിപ്പിന് വിരാമമിട്ട് നോർക്കയുടെ പുതിയ നീക്കം

അഞ്ഞൂറ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്കയുടെ സഹായം തേടി കുവൈറ്റ് ആരോഗ്യമന്ത്രാലയം; ഒരു മാസത്തിനകം റിക്രൂട്ട്‌മെന്റ് നടപടി പൂർത്തിയാക്കാമെന്ന് അറിയിച്ച് നോർക്ക; സ്വകാര്യ ഏജന്റുമാരുടെ കോടികളുടെ തട്ടിപ്പിന് വിരാമമിട്ട് നോർക്കയുടെ പുതിയ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ സ്വകാര്യ ഏജന്റുമാർ നടത്തുന്ന കോടികളുടെ തട്ടിപ്പിന് വിരാമമിടാൻ നോർക്ക നടത്തിയ നീക്കങ്ങൾ ഫലപ്രദമാകുന്നു. ഇതിന്റെ സൂചനയെന്നോണം ഇന്ത്യയിൽ നിന്ന് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനു കുവൈത്ത് ആരോഗ്യമന്ത്രാലയം നോർക്കയെ സമീപിച്ചു. എത്ര സമയത്തിനകം റിക്രൂട്‌മെന്റ് സാധ്യമാകും എന്നറിയിക്കാനും ഇന്ത്യൻ എംബസി വഴി ആവശ്യപ്പെടുകയും ഒരുമാസത്തിനകം പൂർത്തിയാക്കാമെന്ന് നോർക്ക മറുപടി നൽകുകയും ചെയ്തിരിക്കുകയാണ്.

ഇതോടെ മുൻകാലങ്ങളിൽ വിദേശ റിക്രൂട്ട്‌മെന്റിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ നടത്തിവന്ന തട്ടിപ്പ് അവസാനിക്കുന്നു എ്ന്ന സൂചനകളാണ് ലഭിക്കുന്നത്. മറ്റ് തൊഴിൽ ഒഴിവുകളിലേക്കും ഇത്തരത്തിൽ നോർക്കവഴി റിക്രൂട്ട്‌മെന്റ് നടന്നാൽ അത് വിദേശ റിക്രൂട്ട്‌മെന്റുകളുടെ പേരിൽ നടക്കുന്ന വൻ തട്ടിപ്പുകൾ ഇല്ലാതാകാനും വഴിവയ്ക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. പ്രവാസികൾക്ക് മുന്നിലെത്തുന്ന വലിയ സന്തോഷവാർത്തയായാണ് കുവൈറ്റ് മന്ത്രാലയത്തിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിൽനിന്നു നഴ്‌സുമാരുടെ നേരിട്ടുള്ള റിക്രൂട്‌മെന്റ് സംബന്ധിച്ചു നോർക്ക പ്രതിനിധി ഏപ്രിൽ 11നു കുവൈത്തിൽ ആരോഗ്യമന്ത്രാലയം അധികൃതരുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് ഇന്ത്യൻ സ്ഥാനപതിയും കുവൈത്ത് ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും നേരിട്ടുള്ള റിക്രൂട്‌മെന്റ് സാധ്യത വിലയിരുത്തി. അതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം എംബസി വഴി നോർക്കയെ സമീപിച്ചത്.
കുവൈത്തിൽ നഴ്‌സ് നിയമനത്തിനു സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തുകയായിരുന്നു പഴയ പതിവ്. ആ പതിവ് മാറുന്നതോടെ സ്വകാര്യ ഏജന്റുമാർ വിസയുടെ പേരിൽ നടത്തുന്ന വൻ തട്ടിപ്പുകൾ ഇല്ലാതാകും.

മുൻപ് കുവൈറ്റ് മന്ത്രാലയം വിവിധ രാജ്യങ്ങളിലെ സ്വകാര്യ ഏജൻസികളുമായി ബന്ധപ്പെട്ടു റിക്രൂട്‌മെന്റ് നടത്തുകയായിരുന്നു പതിവ്. സ്വകാര്യ ഏജൻസികൾ 25 ലക്ഷം വരെ ഈടാക്കിയാണ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. ഈ സ്ഥാനത്ത് 20,000 രൂപ സർവീസ് ചാർജ് മാത്രമേ നോർക്ക ഈടാക്കൂ.

ഇതോടെ ഈ മേഖലയിലെ തട്ടിപ്പുകൾ ഒഴിവാകും. കുവൈറ്റിന്റെ മാതൃക പിൻതുടർന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനും മറ്റ് തൊഴിലുകളിലെ നിയമനങ്ങൾക്കുമെല്ലാം നോർക്കയുടെ ഇടപെടൽ സാധ്യമായാൽ ഈ രംഗത്ത് വലിയ വിപ്‌ളവംതന്നെയാവും ഉണ്ടാവുക. ഇത്തരം തട്ടിപ്പുകളെല്ലാം നിലയ്ക്കുകയും ചെയ്യും. ഉദ്യോഗാർഥികൾക്കു പുതിയ രീതി മൂലമുള്ള നേട്ടമാണെന്ന വിലയിരുത്തലുകൾ വന്നുകഴിഞ്ഞു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നോർക്ക അധികൃതർ നടത്തിയ നീക്കങ്ങളെ തുടർന്നാണു നഴ്‌സുമാരെ ആവശ്യപ്പെട്ട് കുവൈത്ത് ആരോഗ്യമന്ത്രാലയം നേരിട്ടു സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP