Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികൾക്ക് ഇരുട്ടടി; സ്‌പോൺസർഷിപ് സമ്പ്രദായം നിർത്തലാക്കനൊരുങ്ങി കുവൈറ്റ്; നടപടികൾ ത്വരിതപ്പെടുത്താൻ സാമ്പത്തിക വികസന മന്ത്രി മറിയം അൽ അഖീൽ നടപടിയാരംഭിച്ചെന്ന് വിവരം; സംവിധാനം റദ്ദാക്കിയാൽ വിവിധ മേഖലകളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പദ്ധതി എളുപ്പമാകുമെന്ന് സർക്കാർ വിലയിരുത്തൽ

പ്രവാസികൾക്ക് ഇരുട്ടടി; സ്‌പോൺസർഷിപ് സമ്പ്രദായം നിർത്തലാക്കനൊരുങ്ങി കുവൈറ്റ്; നടപടികൾ ത്വരിതപ്പെടുത്താൻ സാമ്പത്തിക വികസന മന്ത്രി മറിയം അൽ അഖീൽ നടപടിയാരംഭിച്ചെന്ന് വിവരം; സംവിധാനം റദ്ദാക്കിയാൽ വിവിധ മേഖലകളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പദ്ധതി എളുപ്പമാകുമെന്ന് സർക്കാർ വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

കുവൈത്ത് സിറ്റി; ഗൾഫ് രാജ്യങ്ങളെ ആശയിച്ചു കഴിയുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്ക് വൻ തിരിച്ചടി നൽകുന്ന നീക്കവുമായി കുവൈറ്റ് സർക്കാർ. സ്‌പോൺസർഷിപ് സമ്പ്രദായം നിർത്തലാക്കനൊരുങ്ങി കുവൈറ്റ് സർക്കാർ നടപടികൾ ആരംഭിച്ചെന്ന് വിവരം. സംവിധാനം നടപ്പിലാക്കിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രധാനമായും കേരളത്തെയാകും.

സ്വകാര്യമേഖലയിൽ ഭരണനിർവഹണ തസ്തികകളിലെ നിയമനം സ്വദേശിവൽക്കരിക്കാനുള്ള നീക്കം സജീവമായി നടക്കുന്നുണ്ട്. ഭരണനിർവഹണ തസ്തികകൾ പൂർണമായി സ്വദേശിവൽക്കരിക്കുന്ന കമ്പനികളെ സ്‌പെഷൽ ടാക്‌സിൽനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. സ്‌പോൺസർഷിപ് സമ്പ്രദായം നിർത്തലാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താനും സാമ്പത്തിക വികസന മന്ത്രി മറിയം അൽ അഖീൽ നടപടി ആരംഭിച്ചതായി പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. ഈ വിഷയം ചർച്ച ചെയ്യാൻ മന്ത്രിതല യോഗം ഉടനെ വിളിച്ചുചേർക്കും.

സ്‌പോൺസർഷിപ് സംവിധാനം റദ്ദാക്കിയാൽ വിവിധ മേഖലകളിൽ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്ന പദ്ധതി എളുപ്പമാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ . പൊതുമേഖലയിലെ മുഴുവൻ വിദേശികളെയും അഞ്ച് വർഷത്തിനകം പിരിച്ചുവിടണമെന്ന ലക്ഷ്യമാണ് സർക്കാരിന്റേത്. ഗൾഫിലെ വിവിധ രാജ്യങ്ങളിൽ സ്‌പോൺസർഷിപ് സംവിധാനം പല തരത്തിലാണ്. തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ വരെ നിഷേധിക്കുന്ന സംവിധാനമായാണ് സ്‌പോൺസർഷിപ് രീതിയെ രാജ്യാന്തര മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നത്. തൊഴിൽ മാറ്റം, സ്വതന്ത്രമായ സഞ്ചാരം എന്നിവ പലപ്പോഴും നിഷേധിക്കപ്പെടുന്നു. തൊഴിലാളിയുടെ പാസ്‌പോർട്ട് പിടിച്ചുവച്ചും അവരെ ദ്രോഹിക്കുന്ന രീതിയും സ്‌പോൺസർഷിപ് സംവിധാനത്തിന്റെ ഭാഗമായുണ്ടെന്നാണ് സംഘടനകളുടെ ആരോപണം.

രാജ്യത്തെ ജനസംഖ്യയിലും തൊഴിൽ വിപണിയിലും ഉള്ള അസന്തുലനം ഇല്ലാതാക്കുന്നതിന് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളുടെ തുടർച്ചയായി ആണ് സ്‌പോൺസർഷിപ് സമ്പ്രദായം ഇല്ലാതാക്കുന്നതിനുള്ള നീക്കവും സജീവമായത്. രാജ്യാന്തര സംഘടനകളുടെ കടുത്ത വിമർശനം നേരിടുന്ന സ്‌പോൺസർഷിപ് സംവിധാനം അവസാനിപ്പിക്കാൻ കുവൈത്ത് മനുഷ്യാവകാശ സംഘവും സർക്കാരിൽ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. വിസക്കച്ചവടം ഇല്ലാതാക്കുന്നതിന് സ്‌പോൺസർഷിപ് സമ്പ്രദായം ഇല്ലായ്മ ചെയ്യണമെന്ന ബോധ്യം സർക്കാരിനുണ്ട്. എന്നാൽ അക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുക്കാനായിട്ടില്ല. സ്‌പോൺസർഷിപ് സംവിധാനം ഇല്ലാതായാൽ രാജ്യാന്തര തൊഴിൽ സംഘടനയുടെയും മനുഷ്യാവകാശ സംഘടനകളുടെയും റാങ്ക് പട്ടികയിൽ കുവൈത്തിന്റെ സ്ഥാനം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP