Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ലാലിസ'ത്തിന്റെ ഓസ്‌ട്രേലിയൻ ആവർത്തനം കാണാൻ ആരാധകർ ടിക്കറ്റിനായി മുടക്കിയത് വൻതുക; 300 ഡോളർ വരെ ഒരു ടിക്കറ്റിന് പണം മുടക്കി തേപ്പു കിട്ടിയ മലയാളി സമൂഹം റീഫണ്ട് ആവശ്യപ്പെട്ടേക്കുമെന്നും സൂചന; ചുണ്ടനക്കി പാട്ടിന്റെ വീഡിയോ വൈറലായതോടെ നിറം നഷ്ടമായ മെൽബണിലെ മോഹൻലാൽ സ്റ്റാർ നൈറ്റിന്റെ ടിക്കറ്റുകൾ വിറ്റത് ഡിസ്‌ക്കൗണ്ട് നിരക്കിൽ

'ലാലിസ'ത്തിന്റെ ഓസ്‌ട്രേലിയൻ ആവർത്തനം കാണാൻ ആരാധകർ ടിക്കറ്റിനായി മുടക്കിയത് വൻതുക; 300 ഡോളർ വരെ ഒരു ടിക്കറ്റിന് പണം മുടക്കി തേപ്പു കിട്ടിയ മലയാളി സമൂഹം റീഫണ്ട് ആവശ്യപ്പെട്ടേക്കുമെന്നും സൂചന; ചുണ്ടനക്കി പാട്ടിന്റെ വീഡിയോ വൈറലായതോടെ നിറം നഷ്ടമായ മെൽബണിലെ മോഹൻലാൽ സ്റ്റാർ നൈറ്റിന്റെ ടിക്കറ്റുകൾ വിറ്റത് ഡിസ്‌ക്കൗണ്ട് നിരക്കിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലാലിസത്തിന്റെ ഓസ്‌ട്രേലിയൻ ആവർത്തനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. പാട്ട് റിക്കോർഡ് വെച്ച ശേഷം ചുണ്ടനക്കി കൊണ്ട് ഗാനം ആലപിക്കുന്ന വീഡിയോ സൈബർ ലോകത്ത് വൈറലായിരുന്നു. ഇതോടെ സൈബർ ലോകത്ത് മോഹൻലാലിനെ കളിയാക്കി കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഷോയിൽ ഒരു പാട്ടു മാത്രമല്ല, നിരവധി പാട്ടുകൾ മോഹൻലാൽ പ്ലസ് ട്രാക്കിന്റെ സഹായത്തോടെ ആലപിച്ചിരുന്നു. ഈ കബളിപ്പിക്കൽ പുറത്തുവന്നതോടെ തുടർന്നുള്ള ഷോയ്ക്കുള്ള ടിക്കറ്റുകളുടെ വിലകുറയ്ക്കുകയും ചെയ്തു. പെർത്തിലും, ബ്രിസ്‌ബേനിലും സംഘടിപ്പിച്ച ഷോക്കായി വലിയ തുക തന്നെ പ്രവർത്തകർ മുടക്കിയിരുന്നു. 64 ഡോളർ മുതൽ 300 ഡോളർ വരെയായിരുന്നു ഒരു ടിക്കറ്റിന് ഓസ്‌ട്രേലിയൻ മലയാളികൾ മുടക്കിയത്. ഇത് താങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന ഫീൽ ഇവിടുത്തെ മലയാളികളിൽ ഉണ്ടാക്കാൻ ഇടയാക്കിയിട്ടുണ്ട്.

കബളിക്കപ്പെട്ടു എന്നു ബോധ്യമായതോടെ ആരാധകർ മുൻപ് ലാലിസത്തിന് പണം തിരിച്ചു നൽകിയ മാതൃക ആവർത്തിക്കുമോ എന്ന ചോദ്യം ഉന്നയിച്ചു കഴിഞ്ഞു. റീഫണ്ടിന് സാധ്യതയുണ്ടോ എന്ന് ടിക്കറ്റെടുത്തവരും ചോദിച്ചു തുടങ്ങി. നാല് സ്‌റ്റേജ് ഷോക്കായി 1.5 കോടി രൂപയുടെ പ്രതിഫലമാണ് മോഹൻലാൽ ചോദിച്ചത്. എന്നാൽ, പ്ലസ് ട്രാക്ക് കൂടിയുണ്ടാകും എന്നു പറഞ്ഞതോടെ 1.25 കോടിയായി പ്രതിഫലം കുറച്ചു. എന്നാൽ, സ്റ്റേജിൽ പെർഫോം ചെയ്യുന്ന കാര്യത്തിൽ അദ്ദേഹത്തിന് വീഴ്‌ച്ച വന്നു. ഹരീഷ്‌കണാരനും പരിപാടിക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ, അദ്ദേഹവും ഷോക്ക് എത്തിയില്ലെന്ന ആക്ഷേപവുമുണ്ട്.

സ്റ്റേജ് ഷോയിൽ വരുമെന്ന് പറഞ്ഞവർ വരാതിയിരുന്നാൽ ടിക്കറ്റ് തുക തിരിച്ചു ചോദിക്കാൻ നിയമത്തിൽ പറയുന്നുണ്ടെന്ന് അടക്കം ചില ഓസ്‌ട്രേലിയൻ മലയാളികൾ ചൂണ്ടിക്കാട്ടുന്നു. ടിക്കറ്റ് തുകയുടെ 80 ശതമാനവും ഇങ്ങനെ തിരിച്ചു ചോദിക്കാമെന്നാണ് ഓസ്ട്രലിയൻ ഉപഭോക്തൃ നിയമം പറയുന്നതെന്നാണ് ഇവർ പറയുന്നത്. അതേസമയം ലാലിസത്തിന്റെ ആവർത്തനമാണെന്ന് ബോധ്യമായതോടെ മെൽബണിൽ നടക്കുന്ന സ്റ്റാർ നൈറ്റിന്റെ ടിക്കറ്റുകൾ വിറ്റത് ഡിസ്‌ക്കൗണ്ട് റേറ്റിലാണ്. 25 ശതമാനം ഡിസ്‌ക്കൗണ്ട് അടക്കം പ്രഖ്യാപിച്ചിരിക്കയാണ് സംഘാടകർ.ട

നടി പ്രയാഗ മാർട്ടിനോടൊപ്പം 'ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം' എന്ന ഗാനം ആലപിക്കുമ്പോഴാണ് താരത്തിന് വീണ്ടും അബദ്ധം പറ്റിയത്. പാട്ട് പാടിത്തുടങ്ങി ആദ്യ പല്ലവിക്കു ശേഷമായിരുന്നു സംഭവമുണ്ടായത്. മോഹൻലാൽ പാടാതിരിക്കുമ്പോൾ തന്നെ പാട്ട് ആരംഭിച്ചു. ഉടൻ തന്നെ അദ്ദേഹം മൈക്ക് അടുപ്പിച്ച് പാടുന്നതുപോലെ കാണിക്കുകയായിരുന്നു. ഈ വീഡിയോ വൈറലാകുകയും ചെയ്തതോടെ കടുത്ത വിമർശനങ്ങൾ ഉയർന്നു.

ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഓസ്ട്രേലിയയിലും 'ലാലിസം' എന്ന തരത്തിലാണ് വിമർശനങ്ങൾ മോഹൻലാലിനെതിരെ ഉയർന്നു വരുന്നത്. കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ലാലിസം പ്രോഗ്രാമിലും മുമ്പ് ഇങ്ങനെ സംഭവിച്ചിരുന്നു. അമ്മ മഴവില്ല് ഷോയിലെ പോലെ തന്നെ പാട്ടു പാടിയും നൃത്തം ചെയ്തും ഈ ഷോയിലും ലാൽ തന്നെ താരമായിരുന്നു. മോഹൻലാലിനെ കൂടാതെ മീര നന്ദൻ, പ്രയാഗ മാർട്ടിൻ, ശ്രേയ പ്രദീപ് തുടങ്ങിയവരും ഷോയുടെ ഭാഗമാണ്. ഓസ്‌ട്രേലിയയിൽ നിന്നും മടങ്ങിയാൽ മോഹൻലാൽ അമ്മയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP