1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
23
Tuesday

ആദ്യമായി കാലുകുത്തിയ 1973 മുതൽ യുഎഇ തന്നെയാണ് ഏറ്റവും ആശ്രയമായി മാറിയ അഭയ സ്ഥാനം; താൻ സ്വപ്നം കണ്ടതിലധികം നൽകി യുഎഇ തന്നെ സ്വീകരിച്ചു; ഈ ആദരം യുഎഇയെ രണ്ടാം ഭവനം ആയി കാണുന്ന 200ൽ അധികം മറ്റ് രാജ്യക്കാർക്ക് കൂടിയുള്ള പുരസ്‌കാരം: യുഎഇയിൽ സ്ഥിര താമസത്തിനുള്ള ആദ്യ ഗോൾഡ് കാർഡ് വീസ നേട്ടവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ; നേട്ടത്തോട് യുസഫലി പ്രതികരിക്കുന്നത് ഇങ്ങനെ

June 04, 2019 | 08:46 AM IST | Permalink



ആദ്യമായി കാലുകുത്തിയ 1973 മുതൽ യുഎഇ തന്നെയാണ് ഏറ്റവും ആശ്രയമായി മാറിയ അഭയ സ്ഥാനം; താൻ സ്വപ്നം കണ്ടതിലധികം നൽകി യുഎഇ തന്നെ സ്വീകരിച്ചു; ഈ ആദരം യുഎഇയെ രണ്ടാം ഭവനം ആയി കാണുന്ന 200ൽ അധികം മറ്റ് രാജ്യക്കാർക്ക് കൂടിയുള്ള പുരസ്‌കാരം: യുഎഇയിൽ സ്ഥിര താമസത്തിനുള്ള ആദ്യ ഗോൾഡ് കാർഡ് വീസ നേട്ടവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ; നേട്ടത്തോട് യുസഫലി പ്രതികരിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

അബുദാബി : യുഎഇയിൽ സ്ഥിര താമസത്തിനുള്ള ആദ്യ ഗോൾഡ് കാർഡ് വീസ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക്. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്ന് അദ്ദേഹം ഗോൾഡ് കാർഡ് വീസ പതിച്ച പാസ്‌പോർട്ട് സ്വീകരിച്ചു. മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്നവരേയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് ഗോൾഡ് കാർഡ് വീസ നൽകുന്നത്.

ജനറൽ ഡയറക്ടഴ്‌സ് ഓഫ് റസിഡൻസി എക്‌സിക്യുട്ടീവ് ഡയറക്ടർ ബ്രി. സയീദ് അൽ ഷംസിയാണ് യൂസഫലിക്ക് ഗോൾഡ് കാർഡ് നൽകിയത്.100 ബില്യൻ നിക്ഷേപമുള്ള 6800 നിക്ഷേപകർക്കാണ് ആദ്യ ഘട്ടത്തിൽ ആജീവനാന്ത വീസയായ ഗോൾഡ് കാർഡ് അനുവദിക്കുന്നത്. അഞ്ച്, 10 വർഷത്തേയ്ക്കുള്ള ദീർഘകാല വീസയും അടുത്തിടെ യുഎഇ ആരംഭിക്കുകയും ഇന്ത്യൻ വ്യവസായികളായ വാസു ഷ്‌റോഫ്, ഖുഷി ഖത് വാനി, റിസ്വാൻ സാജൻ, ഡോ.ആസാദ് മൂപ്പൻ എന്നിവർ സ്വന്തമാക്കുകയും ചെയ്തിരുന്നു. 200ലേറെ രാജ്യക്കാരാണ് യുഎഇയിലുള്ളത്. വിദേശ നിക്ഷേപങ്ങൾ രാജ്യത്തേയ്ക്ക് കൂടുതൽ ആകർഷിക്കുന്നതിനായാണ് യുഎഇ സർക്കാർ ദീർഘകാല, ഗോൾഡ് കാർഡ് വീസാ അനുവദിച്ചത്.

മെയ്‌ 21നായിരുന്നു ഗോൾഡ് കാർഡ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്. മികച്ച സംരഭകർക്കും വിദഗ്ദ്ധർക്കും യുഎഇയിൽ സ്ഥിര താമസത്തിന് അനുമതി നൽകുന്ന പദ്ധതിയാണ് ഗോൾഡ് കാർഡ്. ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിനമാണെന്നും താൻ കൂടുതൽ അഭിമാനിതനും വിനയാന്വിതനും ആവുകയാണെന്നും എംഎ യൂസഫലിയു പ്രതികരിച്ചു. ആദ്യമായി ഇവിടെ കാലുകുത്തിയ 1973 മുതൽ നാലര പതിറ്റാണ്ടിലധികം യുഎഇയിൽ ജീവിക്കുന്ന തനിക്ക് ഇപ്പോഴും യുഎഇ തന്നെയാണ് ഏറ്റവും ആശ്രയമായിമാറിയ അഭയ സ്ഥാനം. താൻ സ്വപ്നം കണ്ടതിലധികം നൽകി യുഎഇ തന്നെ സ്വീകരിക്കുകയായിരുന്നെന്നും യൂസഫലി പറഞ്ഞു.

സ്ഥിര താമസത്തിനായുള്ള ഗോൾഡ് കാർഡ് സമ്പ്രദായം സംബന്ധിച്ച് ആലോചന വന്നപ്പോൾ അതിൽ പ്രഥമ സ്ഥാനീയനായി തന്നെ പരിഗണിച്ചതിൽ താൻ അങ്ങേയറ്റം നന്ദിയുള്ളവനും വിനയാന്വിതനും ആകുന്നു. യുഎഇ ഭരണാധികാരികളുടെ ഹൃദയ വിശാലതയും മഹാമനസ്‌കതയും വിശാലമായ സഹോദര സ്‌നേഹവും പ്രകടമാകുന്ന സമീപനമാണ് വിദേശികൾക്ക് ഗോൾഡ് കാർഡ് നൽകാനുള്ള തീരുമാനമെന്ന് അദ്ദേഹം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും സഹിഷ്ണുതയുള്ളതും വികാസനോന്മുഖവുമായ രാജ്യമായി യുഎ ഇ വളർന്നത് ഭരണാധികാരികളുടെ ദീർഘ വീക്ഷണ പാടവം കൊണ്ടാണെന്നും യൂസഫലി അഭിപ്രായപ്പെട്ടു.

ഈ പുതിയ ഗോൾഡ് കാർഡ് സ്ഥിര താമസ സൗകര്യം വഴി ഇവിടുത്തെ വൻകിട നിക്ഷേപകർ രാജ്യത്തിന്റെ ഇമേജ് കൂടുതൽ വർധിപ്പിക്കുന്ന രീതിയിൽ സഹകരിക്കുകയും ഇടപെടുകയും ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ രാജ്യമായി യുഎ ഇ നിലനിൽക്കുമെന്നതിന്റെ അടയാളമാണ് ഈ സംവിധാനമെന്നും യൂസഫലി പറഞ്ഞു. തനിക്ക് കിട്ടിയ ഈ ആദരവും അവസരവും , യുഎഇയെ രണ്ടാം ഭവനം ആയി കാണുന്ന 200ൽ അധികം മറ്റ് രാജ്യക്കാർക്ക് ഒരു പുരസ്‌കാരം ആയി മാറുകയാണെന്ന് വിശ്വസിക്കാനാണ് കൂടുതൽ ഇഷ്ടമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.

ഫോബ്സ് മാസികയുടെ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങിൽ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരിൽ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഫോബ്സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക് ഷോർ ആശുപത്രി ചെയർമാൻ,ധ സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.

കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. പ്രവാസി വ്യവസായികളെല്ലാം പ്രാഞ്ചിയേട്ടൻ ചമഞ്ഞ് വാർത്താ പ്രാധാന്യത്തിന് ശ്രമിക്കുന്ന കാലത്താണ് യൂസഫലി തന്റെ പ്രവർത്തിയിലൂടെ വ്യത്യസ്തനാകുന്നത്. ആർക്ക് സഹായം വാഗ്ദാനം ചെയ്താലും യൂസഫലി ചെയ്തു കൊടുക്കും. തൃശ്ശൂർ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബർ 15ന് ജനനം. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗമാകുന്ന ആദ്യ വിദേശി. നോർക റൂട്ട്‌സ് വൈസ് ചെയർമാൻ, കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിക്കുന്നു.

നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ, ഗവ. ഫിഷറീസ് സ്‌കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെറിയ പ്രായത്തിൽ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി. അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്‌സ് ജനറൽ സ്റ്റോറിൽ നിന്ന് തുടക്കം. പിന്നീട് കപ്പലിൽ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്പനിയുണ്ടാക്കി. 1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.

അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളർന്നു. താൻ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, തന്നെ വളർത്തിയ നാടുവിട്ടു പോകാൻ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പർമാർക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടു കൂടിയ പരസ്യം നൽകിക്കൊണ്ട് ലുലു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന് തുടക്കമിട്ടു. 2013 മാർച്ചിൽ കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ റീട്ടെയിൽ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളർത്തി. ഇതിനൊപ്പം സാമൂഹികമായ ഇടപെടലുകളിലൂടേയും മലയാളിയുടെ മനസ്സിലെ താരമായി യൂസഫലി.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മോഷണം പതിവായപ്പോൾ ഉണർന്നിരുന്നെങ്കിലും കിട്ടിയത് കള്ളന്റെ രൂപം മാത്രം; പൊലീസ് രൂപരേഖ തയ്യാറാക്കിതിന് പിന്നാലെ ലഭിച്ചത് സ്ഥിരം മലബാർ എക്‌സപ്രസിൽ താനൂർ സ്റ്റേഷനിൽ ഇറങ്ങുന്നുവെന്ന വിവരം; പിടിയിലായത് കോഴിക്കോട് സ്‌റ്റേഷനിൽ ട്രെയിനിനുള്ളിൽ നിന്നും; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഗൾഫിലെന്ന് പറഞ്ഞ് മോഷണയാത്രകൾ നടത്തുന്നതും രണ്ട് ആഡംബര വില്ലകളുടെ ഉടമസ്ഥനെന്നുമുള്ള കഥ; പിടിയിലായത് സ്വന്തമായി നാല് വക്കീലന്മാരുള്ള `കോടീശ്വരനായ കള്ളൻ` നൗഷാദ്
പാമ്പാടി നെഹ്‌റു കോളേജിലെ സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തീവണ്ടിയിൽ കയറിയ വിദ്യാർത്ഥി എവിടെ?പത്തനാപുരം സ്വദേശി സിറിൽ സാബുവിന്റെ തീരോധാനത്തിൽ ദുരൂഹതയേറുന്നു; രാത്രി ഒൻപത് മണിക്ക് വീട്ടിലെത്തുമെന്ന് മാതാവിനോട് പറഞ്ഞ വിദ്യാർത്ഥി ആറ് ദിവസമായിട്ടും എത്തിയില്ല; പൊലീസിനും ഉദാസീനതയെന്ന് ആരോപണം
'കൺവീനർ വിജയരാഘവൻ വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്; സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുത്; ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A; വിജയരാഘവന്റെ വാമൊഴി വഴക്കത്തിൽ A യ്ക്കുള്ള പ്രാധാന്യത്തെ പറ്റി മലയാള സർവകലാശാലയിൽ ഗവേഷണം നടക്കുന്നുണ്ടെന്നും ജയശങ്കറിന്റെ പരിഹാസം
കലാഭവൻ സോബി കണ്ടെന്നു പറഞ്ഞ ആ രണ്ട്‌പേർ സ്ഥലത്തുണ്ടായിരുന്നില്ല എന്ന് വെറും ഒരാഴ്ചയ്ക്കുള്ളിൽ തെളിയിക്കപ്പെട്ടിരിക്കുന്നു സുഹൃത്തുക്കളെ! അതിലൊരാൾ കടത്തുകേസിലെ പ്രതിയാണ്; വിദേശയാത്രകൾ നടത്തി സ്വർണം കടത്തിയ മഹാന്റെ പാസ്‌പോർട്ട് ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല സാറന്മാർക്ക്! ആരൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്ന സത്യം കോടതി കാണുമെന്നാണ് പ്രതീക്ഷ; ബാലഭാസ്‌ക്കറിന്റ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ ബന്ധു പ്രിയ വേണുഗോപാൽ; ബാലുവിന്റെ അപകട മരണ അന്വേഷണം വഴിതെറ്റിയോ?
തന്റെ പേരിൽ പ്രചരിക്കുന്ന രാജിക്കത്ത് വ്യാജമെന്ന് കുമാര സ്വാമി; വിശ്വാസ വോട്ടെടുപ്പിന് സാഹചര്യമില്ലെന്നും മുഖ്യമന്ത്രി; ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന് ബിജെപിയും സ്പീക്കറും; നാളെ മതിയെന്നും സഭ പിരിയണമെന്നും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ; വോട്ടെടുപ്പ് ഉടൻ വേണമെന്ന സ്വതന്ത്ര എംഎൽഎമാരുടെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത് നാളെ; വിമതർ രാവിലെ 11ന് മുൻപ് സഭയിൽ വേണമെന്ന് ഡികെയും ഇല്ലെങ്കിൽ അയോഗ്യരെന്ന് സ്പീക്കറും; ഭരണപ്രതിസന്ധിയിൽ കർണാടകം
സ്റ്റെനാ ഇംപറോയിലെ ആദ്യ ദൃശ്യങ്ങൾ പുറത്ത്; എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ ഉൾപ്പടെയുള്ള മലയാളികൾ ദൃശ്യങ്ങളിൽ; പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് ഇറാൻ ഔദ്യോഗികമായി; കപ്പലിൽ ഇന്ത്യക്കാർക്ക് പുറമെ റഷ്യ ഫിലിപ്പീൻസ് ലാത്വിയ സ്വദേശികളും; എല്ലാവരും പൂർണ ആരോഗ്യവാന്മാരെന്നും ആശങ്ക വേണ്ടെന്നും ഇന്ത്യയെ അറിയിച്ച് ഇറാൻ; പുറത്ത് വിട്ടത് ജീവനക്കാർ അടുക്കളയിലും മേശയ്ക്ക് ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങൾ; മോചന നീക്കം തുടർന്ന് വിദേശമന്ത്രാലയം
പ്രണയ വിവാഹത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ രജിസ്റ്റർ ചെയ്തു; വധൂവരന്മാർ തമ്മിൽ ശാരീരിക ബന്ധം നടന്നിരിക്കാം എന്നതിനാൽ കല്യാണം നടത്തണമെങ്കിൽ കന്യകാത്വ പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന് ഇടവക വികാരി; വിശ്വാസികൾ ഉടക്കുമായി എത്തിയതോടെ വികാരിയെ അടിയന്തിരമായി സ്ഥലംമാറ്റി മലങ്കരസഭാ ഓർത്തഡോക്‌സ് സഭാ നേതൃത്വം; കന്യകാത്വ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടില്ലെന്ന് സ്ഥലം മാറ്റപ്പെട്ട വികാരി ഷിബു അച്ചനും; പത്തനംതിട്ട സെന്റ് മേരീസ് ചർച്ചിൽ കല്യാണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇങ്ങനെ
ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാൻ; മല്ലപ്പള്ളിയിൽ അവിവാഹിത പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗർഭം അലസാൻ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാർ; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്‌വായ്പൂർ പൊലീസ്
ചന്ദ്രനിലേക്കുള്ള ചരിത്രപ്രയാണത്തിന് ശുഭ തുടക്കം; ചന്ദ്രയാൻ 2 വിജയകരമായി ഭ്രമണ പഥത്തിൽ; ജിഎസ്എൽവി-മാർക്ക് ത്രീ (എം-1) ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നത് 2.43ന്; റോക്കറ്റിൽ നിന്നും വേർപെട്ട് പേടകം ഭ്രമണപഥത്തിൽ എത്തിയതോടെ ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങി; ചന്ദ്രനിൽ ഇനി പേടകം ഇറങ്ങാൻ കാത്തിരിക്കേണ്ടത് 48 ദിവസം; ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ; സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ആഹ്ലാദം അലതല്ലുമ്പോൾ ലോകത്തിന് മുമ്പിൽ അഭിമാനത്തോട
ഇന്നേക്ക് 48ാം നാൾ ചന്ദ്രൻ ത്രിവർണ്ണമണിയുന്നത് കാത്ത് രാജ്യം; ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം ചെറിയ കളിയല്ല; വിദൂരമെങ്കിലും ഭൂമിയിലെ ജലദൗർലഭ്യത്തിന് പരിഹാരം കാണാൻ ഉൾപ്പടെ സാധ്യത തേടും; ചന്ദ്രന്റെ ദക്ഷിണപദത്തിലേക്ക് എത്തുന്ന ആദ്യ രാജ്യം; ചന്ദ്രന്റെ ഉത്ഭവം മുതൽ ഭൂമിയുടെ ചരിത്രം വരെ ചുരുളഴിയും; ഭൂമിയുടെ ഭ്രമണപദം തൊട്ട ചന്ദ്രയാൻ 2 ഇന്ത്യക്കും മാനവരാശിക്കും കൊണ്ടു വരാൻ പോകുന്ന മാറ്റങ്ങൾ എന്തെല്ലാം
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാൻ; മല്ലപ്പള്ളിയിൽ അവിവാഹിത പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗർഭം അലസാൻ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാർ; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്‌വായ്പൂർ പൊലീസ്
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ