Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഹൃത്തിന്റെ വീട്ടിലെ രാത്രി സംഭാണത്തിനിടെ തർക്കം; പിണങ്ങി പോയ കൂട്ടുകാരൻ തോക്കുമായി തിരിച്ചെത്തി നിറയൊഴിച്ചത് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അംഗരക്ഷകനും സുരക്ഷാ മേധാവിയുമായ മേജർ ജനറൽ ഫഗ്ഹമിനെ; കൊല്ലപ്പെട്ടത് ലോകത്തെ ഏറ്റവും മികച്ച ബോഡി ഗാർഡ്; പ്രതിയെ വെടിവച്ച് കൊന്നെന്നും സൗദി പൊലീസ്

സുഹൃത്തിന്റെ വീട്ടിലെ രാത്രി സംഭാണത്തിനിടെ തർക്കം; പിണങ്ങി പോയ കൂട്ടുകാരൻ തോക്കുമായി തിരിച്ചെത്തി നിറയൊഴിച്ചത് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അംഗരക്ഷകനും സുരക്ഷാ മേധാവിയുമായ മേജർ ജനറൽ ഫഗ്ഹമിനെ; കൊല്ലപ്പെട്ടത് ലോകത്തെ ഏറ്റവും മികച്ച ബോഡി ഗാർഡ്; പ്രതിയെ വെടിവച്ച് കൊന്നെന്നും സൗദി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അംഗരക്ഷകനും സുരക്ഷാ മേധാവിയുമായ മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഫഗ്ഹം വെടിയേറ്റു മരിച്ചതിലെ ദുരൂഹതകൾ നീങ്ങിയെന്ന് സൗദി പൊലീസ്. സ്വകാര്യ സാമ്പത്തിക വിഷയങ്ങളിലെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് പറയുന്നത്. ലോകത്തെ ഏറ്റവും മികച്ച ബോഡി ഗാർഡായി, വേൾഡ് അക്കാദമി ഫോർ ട്രെയ്‌നിങ് ആൻഡ് ഡവലപ്‌മെന്റ് മേജർ ജനറൽ അബ്ദുൽ അസീസിനെ തിരഞ്ഞെടുത്തിരുന്നു. സൽമാൻ രാജാവിന്റെ യാത്രകളിലെല്ലാം അനുഗമിച്ചിരുന്നത് അബ്ദുൽ അസീസ് അൽ ഫഗ്ഹം ആയിരുന്നു.

അബ്ദുൽ അസീസ് അൽ ഫഗ്ഹമെന്ന കൊന്ന കീഴടങ്ങാൻ വിസമ്മതിച്ച പ്രതി മംദൂഹ് ബിൻ മിഷാൽ അൽ അലി പൊലീസുകാരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുഹൃത്തിന്റെ ജിദ്ദയിലെ വീട്ടിലായിരുന്നു സംഭവം. വീട്ടുജോലിക്കാരനും സുഹൃത്തിന്റെ സഹോദരനും 5 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. ഇവർ സുഖം പ്രാപിച്ചുവരുന്നു. സുഹൃത്ത് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടിൽ വച്ചാണ് അബ്ദുൽ അസീസ് ഫഗ്ഹാമിന് വെടിയേറ്റത്. വൈകിട്ടായിരുന്നു സംഭവം.

സബ്ത്തിയുടെ വീട്ടിൽ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ഇവരുടെ സുഹൃത്ത് മംദൂഹ് ബിൻ മിഷാൽ അൽ അലി അവിടേക്ക് എത്തുകയായിരുന്നു. ഇരുവർക്കുമിടയിലെ തർക്കത്തിനിടെ ഇറങ്ങിപ്പോയ അലി തോക്കുമായി തിരിച്ചെത്തി അബ്ദുൽ അസീസ് ഫഗ്ഹമിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പ്പിൽ വീട്ടുജോലിക്കാരനായ ഫിലിപ്പൈനി സ്വദേശിക്കും തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ സഹോദരനും വെടിയേറ്റു. ഉടൻ പൊലീസ് സംഭവസ്ഥലത്തെത്തുകയും തുടർന്ന് നടന്ന ഏറ്റുമുട്ടിൽ പ്രതി മൻദൂബ് ആലി കൊല്ലപ്പെട്ടു.

സുഹൃത്ത് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ വീട്ടിൽസന്ദർശനത്തിനെത്തിയതായിരുന്നു അൽ ഫഗ്ഹാം. ഇതിനിടെ മറ്റൊരു സുഹൃത്തായ മൻദൂബ് ബിൻ മിശ്അൽ എത്തി. ഇദ്ദേഹവുമായി സാമ്പത്തിക ചർച്ച തർക്കത്തിലെത്തുകയും അതിനിടെ പ്രതി വെടിയുതിർക്കുകയായിരുന്നുവെന്ന് മക്ക പൊലിസ് അറിയിച്ചു. അബ്ദുൽ അസീസ് ഫഗ്ഹമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി കീഴടങ്ങിയില്ല. തുടർന്നുണ്ടായ വെടിവെപ്പിൽ പ്രതി കൊല്ലപ്പെട്ടുവെന്നാണ് വിശദീകരണം.

പരിക്കേറ്റ ഫിലിപ്പീനി സ്വദേശി ജീഫ്രീ ദാൽവിനോ സർബോസിയീംഗിനെയും അഞ്ചു സുരക്ഷ സൈനികരേയും ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്കാ പൊലീസ് വക്താവ് അറിയിച്ചു. അബ്ദുല്ല രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ അസീസ് ഫഗ്ഹം പിന്നീട് സൽമാൻ രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേൽക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാർഡായാണ് അബ്ദുൽ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്.

വേൾഡ് അക്കാദമി ഫോർ ട്രെയ്നിങ് ആൻഡ് ഡവലപ്മെന്റാണ് ഇദ്ദേഹത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡി ഗാർഡായി തെരഞ്ഞെടുത്തത്. മയ്യിത്ത് നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരത്തിന് ശേഷം മക്കയിലെ മസ്ജിദുൽ ഹറമിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP