Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസി മലയാളി റിയാദിൽ മരിച്ചത് ഹൃദയാഘാതം മൂലം; 30 വർഷത്തിലേറെയായി ഡ്രൈവറായി ജോലി നോക്കിയിരുന്നത് പത്തനാപുരം പത്തിരിക്കൽ സ്വദേശി സിദ്ദീഖ്; മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

പ്രവാസി മലയാളി റിയാദിൽ മരിച്ചത് ഹൃദയാഘാതം മൂലം; 30 വർഷത്തിലേറെയായി ഡ്രൈവറായി ജോലി നോക്കിയിരുന്നത് പത്തനാപുരം പത്തിരിക്കൽ സ്വദേശി സിദ്ദീഖ്; മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

മറുനാടൻ ഡെസ്‌ക്‌

റിയാദ്; പ്രവാസി മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം പത്തനാപുരം പത്തിരിക്കൽ സ്വദേശി എ.എ മൻസിലിൽ സിദ്ദീഖ് (51) ആണ് മരിച്ചത്. റിയാദ് നസീമിലെ താമസസ്ഥലത്ത് ശനിയാഴ്ചയിയിരുന്നു അന്ത്യം. ഡ്രൈവറായി ജോലി ചെയ്തിരുന്ന സിദ്ദീഖ് 30 വർഷത്തിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയാണ്. നാല് മാസം മുമ്പാണ് അവസാനം നാട്ടിൽ പോയി മടങ്ങിവന്നത്.

മുഹമ്മദ് ഹനീഫ, ജമീല ബീവി ദമ്പതികളുടെ മകനാണ് സിദ്ദീഖ്. ഭാര്യ: ഹംസത്ത് ബീവി. മക്കൾ: അലീന (പ്ലസ് ടു വിദ്യാർത്ഥിനി), ആദില (പ്ലസ് വൺ വിദ്യാർത്ഥി). രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ശ്രമം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP