Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജന്റെ നിസ്സഹായതയ്ക്ക് അവസാനം; സുമനസ്സുകൾ തുണയായി,രാജൻ നാട്ടിലത്തി; യമൻ ആഭ്യന്തര യുദ്ധം തകർത്ത ഈ മലയാളിയുടെ ജീവിതം തിരിച്ചു നൽകിയത് മുപ്പതോളം സംഘടനകളുടെ സാരഥികളും പ്രവാസി സുമനസ്സുകളും

രാജന്റെ നിസ്സഹായതയ്ക്ക് അവസാനം; സുമനസ്സുകൾ തുണയായി,രാജൻ നാട്ടിലത്തി; യമൻ ആഭ്യന്തര യുദ്ധം തകർത്ത ഈ മലയാളിയുടെ ജീവിതം തിരിച്ചു നൽകിയത് മുപ്പതോളം സംഘടനകളുടെ സാരഥികളും പ്രവാസി സുമനസ്സുകളും

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: യമൻ ആഭ്യന്തര യുദ്ധം തകർത്ത രാജന്റെ ജീവിത്തിന് പുതുജീവൻ നൽകിയത് പ്രവാസികളുടെ സുമനസ്സ്. ഈ ജന്മത്തിൽ തനിക്ക് നാടണയാൻ കഴിയുമോ എന്ന രാജന്റെ നിസ്സഹായമായ ചോദ്യത്തിന് ഒടുവിൽ ഉത്തരം കിട്ടിയത് ജിദ്ദയിലെ മുപ്പതോളം സംഘടനകളുടെ സാരഥികളും പ്രവാസി സുമനസ്സുകളും ചേർന്ന് നടത്തിയ പരിശ്രമത്തിന് ഒടുവിൽ

മലപ്പുറം വെട്ടത്തൂർ സ്വദേശി രാജൻ പാലക്കുണ്ട് പറമ്പിൽ എല്ലാ പ്രവാസികളേയും പോലെ നിറയെ ഭാരവും അതിലേറെ പ്രതീക്ഷകളുമായിട്ടാണ് അഞ്ച് വർഷം മുമ്പ് സൗദിയിലെത്തിയത്. ജീസാനിലെ കമ്പനിയിൽ ഡ്രൈവർ ജോലിയായിരുന്നു. ബാങ്ക് തവണ വ്യവസ്ഥയിൽ കമ്പനി രാജന്റെ പേരിൽ ഒരു വാഹനം വാങ്ങിക്കൊടുത്തു. ഏതാനും മാസങ്ങൾ ലോൺ കൃത്യമായി അടച്ചു. എന്നാൽ യമനിൽ ആഭ്യന്തര യുദ്ധം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. യുദ്ധം രൂക്ഷമായതോടെ അതിർത്തിയിലെ പദ്ധതികൾ ഉപേക്ഷിച്ച് ജോലിക്കാരെ കമ്പനി പിരിച്ച് വിട്ടു.

അതിനിടെ യമൻ ആഭ്യന്തര കമ്പനി നിർദ്ദേശ പ്രകാരം വാഹനം ബാങ്കിനെ തിരിച്ചേൽപിച്ചെങ്കിലും മതിയായ രേഖകളൊന്നും രാജൻ അവരിൽ നിന്നും വാങ്ങിയിരുന്നില്ല. ഈ തുക നൽകാൻ കഴിയാത്തതും കഫീൽ ഹുറൂബിൽ ഉൾപ്പെടുത്തിയതുമായിരുന്നു രാജന് നാടണയാൻ തടസ്സം. രാജന്റെ വിഷമതകൾ കണ്ടും കേട്ടും അറിഞ്ഞ് ജിദ്ദയിലെ മുപ്പതോളം സംഘടനകളുടെ സാരഥികളും പ്രവാസി സുമനസ്സുകളും ചേർന്ന് രാജൻ സഹായ സമിതി രൂപവത്കരിച്ചു.

നാടണയുന്നതിനുള്ള എല്ലാ കുരുക്കുകളും അഴിച്ചു. ടി.കെ.എം റഊഫ് (കൺവീനർ), ഇസ്മായിൽ കല്ലായി (ഫിനാൻസ് കോഫഓർഡിനേറ്റർ), മോഹൻ ബാലൻ (കോഫഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് രാജന്റെ തിരിച്ചുപോക്കിന് വഴിയൊരുക്കിയത്. കെ.ടി.എം.മുനീർ, വി.കെ.റഈഫ്, അഹമദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, ചെമ്പൻ അബ്ബാസ്, സി.എച്ച് ബഷീർ, പി.പി റഹീം തുടങ്ങിയവർ മെമ്പർമാരായി ഉപദേശക സമിതിയുടെയും ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുടെയും നിസ്സീമമായ സഹകരണവും ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി.

അളവറ്റ സന്തോഷത്തോടെ, അതിലേറെ സഹായിച്ചവരോടെല്ലാം നന്ദിയും കടപ്പാടും അറിയിച്ച് ബുധനാഴ്ച രാത്രി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ രാജൻ യാത്ര തിരിച്ചു.ലയാളി സംഘടനകൾ നിരന്തരമായി രാജൻ വിഷയത്തിൽ യോഗം ചേരുകയും പ്രശ്‌നത്തിന് മത ജാതി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവർത്തിച്ചതും ശ്രദ്ധേയമായി. ടി.എം.എ. റഊഫ് ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ബാങ്കിലെ കട ബാധ്യത പരമാവധി കുറക്കാൻ സാധിച്ചത് തിരിച്ച് പോക്ക് സുഗമമാക്കാൻ തുണയായി. പിന്നീട് സൗദി അധികൃതരുമായി ബന്ധപ്പെട്ട് രാജന് ശുമൈസിയിലെ തർഹീൽ ഓഫീസിൽ നിന്ന് എക്‌സിറ്റ് വിസ ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP