Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈപ്പർ മാർക്കറ്റിൽ മോഷ്ടിക്കാനെത്തിയ കള്ളന്മാരെ മലയാളി യുവാക്കൾ പിടികൂടിയത് സാഹസികമായി; ജീവൻ പണയം വെച്ചും കള്ളനെ പിടികൂടിയ യുവാക്കൾക്ക് ഒമാൻ പൊലീസിന്റെ ആദരം

ഹൈപ്പർ മാർക്കറ്റിൽ മോഷ്ടിക്കാനെത്തിയ കള്ളന്മാരെ മലയാളി യുവാക്കൾ പിടികൂടിയത് സാഹസികമായി; ജീവൻ പണയം വെച്ചും കള്ളനെ പിടികൂടിയ യുവാക്കൾക്ക് ഒമാൻ പൊലീസിന്റെ ആദരം

മസ്‌കറ്റ്: ജോലി ചെയ്യുന്ന ഹൈപ്പർമാർക്കറ്റിൽ നടന്ന മോഷണ ശ്രമം തടയുകയും ജീവൻ പണയം വെച്ചും അതിസാഹസികമായി പ്രതികളെ പിടികൂടുകയും ചെയ്ത മലയാളി യുവാക്കൾക്ക് ഒമാൻ പൊലീസിന്റെ ആദരം. മസ്‌കറ്റിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ തർമിദിലെ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി റയീസ്, കണ്ണൂർ തില്ലങ്കേരി സ്വദേശി വടകര സ്വദേശി രാജേഷ് എന്നിവരാണ് റോയൽ ഒമാൻ പൊലീസിന്റെ ആദരവ് ഏറ്റ് വാങ്ങിയത്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ഇവർ ജോലി ചെയ്യുന്ന ഹൈപ്പർ മാർക്കറ്റിൽ മോഷണശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികൾ അകത്തു കയറിയത്. ഈ സമയത്ത് അകത്ത് ജോലി ചെയ്യുകയായിരുന്ന മൂവരും ചേർന്ന് ജീവൻ പോലും പണയം വച്ചാണ് കള്ളനെ പിടിച്ചത്.

ശബ്ദം കേട്ടതനുസരിച്ച് മുൻവശത്ത് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്. ഇവരെ കണ്ട ഉടൻ മോഷ്ടാക്കൾ വാതിലിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടിയ മൂവരും ചേർന്ന് പ്രതികളിൽ ഒരാളെ പിടികിട്ടി. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകൾക്കകം പൊലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയതു ഇയാളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP