Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് രോഗം ബാധിച്ച് മലയാളി വിദ്യാർത്ഥി അമേരിക്കയിൽ മരിച്ചു; മരിച്ചത് ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായ തിരുവല്ല സ്വദേശികളുടെ മകൻ ഷോൺ എസ് ഏബ്രഹാം; അന്ത്യം ഒരാഴ്‌ച്ചയായി ചികിത്സയിൽ കഴിയവേ; പനിയെ തുടർന്ന് ഷോൺ ആദ്യഘട്ടത്തിൽ ചികിത്സ തേടിയെങ്കിലും പ്രാഥമിക പരിശോധനകൾക്ക് ശേഷം മരുന്ന് നൽകി വീട്ടിലേക്കയച്ചു; രോഗം വഷളായത് കഴിഞ്ഞ ദിവസം രാവിലെ

കോവിഡ് രോഗം ബാധിച്ച് മലയാളി വിദ്യാർത്ഥി അമേരിക്കയിൽ മരിച്ചു; മരിച്ചത് ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായ തിരുവല്ല സ്വദേശികളുടെ മകൻ ഷോൺ എസ് ഏബ്രഹാം; അന്ത്യം ഒരാഴ്‌ച്ചയായി ചികിത്സയിൽ കഴിയവേ; പനിയെ തുടർന്ന് ഷോൺ ആദ്യഘട്ടത്തിൽ ചികിത്സ തേടിയെങ്കിലും പ്രാഥമിക പരിശോധനകൾക്ക് ശേഷം മരുന്ന് നൽകി വീട്ടിലേക്കയച്ചു; രോഗം വഷളായത് കഴിഞ്ഞ ദിവസം രാവിലെ

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല: കോവിഡ് 19 ബാധിച്ച് മലയാളി വിദ്യാർത്ഥി അമേരിക്കയിൽ മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായ കടപ്ര വളഞ്ഞവട്ടം വലിയ പറമ്പിൽ തൈക്കടവിൽ സജി ഏബ്രാഹാമിന്റെ മകൻ ഷോൺ എസ് ഏബ്രഹാം (21) ആണ് മരിച്ചത്. കൊമേഴ്‌സ് വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മരണം സംഭവിച്ചത്.

നാല് ദിവസം മുമ്പാണ് ഷോണിന് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പനിയെ തുടർന്ന് ഷോൺ ആദ്യഘട്ടത്തിൽ ചികിത്സ തേടിയെങ്കിലും പ്രഥാമിക പരിശോധനകൾക്ക് ശേഷം മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് രോഗം വഷളായത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വടക്കേക്കര വീട്ടിൽ സോളി ഏബ്രഹാമാണ് മാതാവ്. സ്‌നേഹ, ഷാന എന്നിവർ സഹോദരിമാരാണ്. കഴിഞ്ഞ 25 വർഷക്കാലത്തോളമായി ഷോണിന്റെ കുടുംബം അമേരിക്കയിൽ സ്ഥിര താമസമാണ്. മൂന്ന് വർഷം മുമ്പാണ് ഷോൺ അവസാനമായി നാട്ടിലെത്തിയത്. സംസ്‌കാരം ന്യൂയോർക്കിൽ നടക്കും. കുടുംബത്തിൽ മറ്റാർക്കും തന്നെ രോഗ ബാധ സ്ഥിരീകരിച്ചിട്ടില്ല.

ന്യൂയോർക്ക് ക്വീൻസിലെ തങ്കച്ചൻ ഇഞ്ചനാട്ട് (51) എന്നയാളും മലയാളി നഴ്‌സും മരിച്ചിരുന്നു. കോട്ടയം കുറുപ്പുന്തറ സ്വദേശിയാണ് ബീന ജോർജ്. കാൻസർ ബാധിച്ച് ചികിത്സയിലായിരിക്കെയാണ് ബീനയ്ക്ക് കോവിഡ് ബാധിച്ചത്. കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളു. ജോർജ് പോളിന്റെ ഭാര്യയാണ്. രണ്ടു മക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP