Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദി അറേബ്യയിൽ ഉറക്കത്തിനിടെ മലയാളി മരിച്ചു; ഹൃദയാഘാതം മൂലം താമസ സ്ഥലത്ത് മരിച്ചത് പാലക്കാട് ചെർപ്പുളശേരി സ്വദേശി സലിം: മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും

സൗദി അറേബ്യയിൽ ഉറക്കത്തിനിടെ മലയാളി മരിച്ചു; ഹൃദയാഘാതം മൂലം താമസ സ്ഥലത്ത് മരിച്ചത് പാലക്കാട് ചെർപ്പുളശേരി സ്വദേശി സലിം: മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കും

സ്വന്തം ലേഖകൻ

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ ഉറക്കത്തിനിടെ മലയാളി മരിച്ചു. പാലക്കാട് ചെർപ്പുളശേരി സ്വദേശി സലിം മാട്ടറ (61)യാണ് താമസ സ്ഥലത്ത് ഉറങ്ങി കിടക്കവെ മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. 32 വർഷമായി കുടുംബത്തോടൊപ്പം ജിദ്ദയിൽ താമസിക്കുന്ന ഇദ്ദേഹം നിസാൻ സ്‌പെയർ പാട്‌സ് മാനേജറായിയിരുന്നു. എംഇഎസ്, കൈരളി സംഘടനകളുടെ സജീവ പ്രവർത്തകനാണ്.

കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്നു ബന്ധുക്കൾ പറഞ്ഞു. പിതാവ്: മുഹമ്മദ് മാട്ടറ. മാതാവ്: ബീബിമാൾ. ഭാര്യ: ആയിഷാബി. മക്കൾ: ജിസ്മ,നൂറ, ലൈല, ആമിർ. നഹാസ് (ദുബായ്) ഇജാസ് (ബഹ്‌റൈൻ) എന്നിവർ മരുമക്കളാണ്. സഹോദരങ്ങൾ സൈഫു, സുഹൈൽ, റുബീന, ആസ്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP